Asianet News MalayalamAsianet News Malayalam

ഹാഫ് ടിക്കറ്റ് എത്ര വയസുവരെ ? ഫേസ് ബുക്ക് പോസ്റ്റുമായി കെഎസ്ആർടിസി

കെഎസ്ആർടിസിയിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി എത്ര?

Ksrtc facebook post about age eligibility for half ticket in bus
Author
Trivandrum, First Published Dec 7, 2019, 10:33 AM IST

തിരുവനന്തപുരം: ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം  എത്രയെന്നത് ചിലര്‍ക്കെങ്കിലും സംശയമുള്ള കാര്യമായിരിക്കും. കെഎസ്ആര്‍ടിസി ബസിലെ യാത്രകളിലാവും പലപ്പോഴും ഇത്തരം പ്രശ്‍നങ്ങളെ അഭിമുഖീകരിക്കേണ്ടി വരിക. ചിലപ്പോഴൊക്കെ ഇതുസംബന്ധിച്ച് ബസിൽ തർക്കമുണ്ടാകാറുമുണ്ട്.

ഇപ്പോഴിതാ സംശയദുരീകരണത്തിന് ഫേസ് ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആർടിസിയിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി അഞ്ച് വയസ് തികയുന്ന ദിവസം മുതൽ 12 വയസ് തികയുന്ന ദിവസം വരെയാണെന്ന് പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു. 

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും അത് തികച്ചും സൗജന്യമാണെന്നും പോസ്റ്റ് ഉറപ്പുതരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയ യാത്രക്കാരെ,

കുട്ടികൾക്ക് ബസിൽ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളിൽ തർക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ...

കെഎസ്ആർടിസിയിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതൽ 12 വയസ്സ് തികയുന്ന ദിനം വരെയാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല... അത് തികച്ചും സൗജന്യമാണ്...

എന്നാൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ഫുൾ ടിക്കറ്റ് ആണ് എടുക്കേണ്ടത്...

ഏതെങ്കിലും കാരണവശാൽ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടർ ഉന്നയിക്കുകയാണെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്...

ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര ശിക്ഷാർഹമായ കുറ്റമാണ്...

സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്...

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പം...

Follow Us:
Download App:
  • android
  • ios