Asianet News MalayalamAsianet News Malayalam

പുതിയ അഡ്വഞ്ചർ മോഡലുകളുമായി കെടിഎം

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം പുതിയ 890 അഡ്വഞ്ചർ, ലിമിറ്റഡ് എഡിഷനായ 890 അഡ്വഞ്ചർ റാലി R എന്നിവ അവതരിപ്പിച്ചു

KTM 890 Adventure R And 890 Adventure R Rally unveiled
Author
Mumbai, First Published Oct 10, 2020, 10:02 PM IST

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം പുതിയ 890 അഡ്വഞ്ചർ, ലിമിറ്റഡ് എഡിഷനായ 890 അഡ്വഞ്ചർ റാലി R എന്നിവ അവതരിപ്പിച്ചു. കെടിഎം 890 ഡ്യൂക്കിലെ മോട്ടറിന്റെ ചെറുതായി ട്വീക്ക് ചെയ്ത പതിപ്പാണിതെന്നാണ് റിപ്പോർട്ടുകള്‍.

889 സിസി പാരലൽ-ട്വിൻ എഞ്ചിൻ ആണ് രണ്ട് മോട്ടോർസൈക്കിളുകളുടെയും ഹൃദയം. ഈ എഞ്ചിന്‍ 8,000 rpm -ൽ 103 bhp കരുത്തും 6,500 rpm -ൽ 100 Nm ടോർക്കും പുറപ്പെടുവിക്കുന്നു. 

നാല് പിസ്റ്റൺ ക്യാലിപ്പറുകളുള്ള ഇരട്ട 320 mm ഡിസ്കുകളും പിന്നിൽ രണ്ട് പിസ്റ്റൺ ക്യാലിപ്പറുകളുള്ള 260 mm ഡിസ്കും 890 അഡ്വഞ്ചർ R -ന് ലഭിക്കും. 5.0 ഇഞ്ച് പൂർണ്ണ വർണ്ണ TFT സ്‌ക്രീൻ എന്നിവയും ലഭിക്കുന്നു. ഈ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വരുന്ന കാര്യം വ്യക്തമല്ല. 890 അഡ്വഞ്ചർ റാലി R ന്റെ 700 യൂണിറ്റുകൾ മാത്രമേ കെടിഎം നിർമ്മിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്. 200 യൂണിറ്റുകൾ യുഎസ്എയ്ക്കും മറ്റ് 500 യൂണിറ്റുകൾ ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്കും ആകും പോവുക.

ഒരു മികച്ച ക്ലച്ച്, ABS, ഓഫ്-റോഡ് ABS, മെച്ചപ്പെട്ട റൈഡിംഗ് ഇലക്ട്രോണിക്സ്, ട്രാക്ഷൻ കൺ‌ട്രോൾ എന്നിവ അഡ്വഞ്ചർ R -ന് ലഭിക്കുന്നു. ക്രൂയിസ് കൺട്രോളിനായി ഹാൻഡിൽബാറിൽ ഒരു പുതിയ സ്വിച്ചും ഒരുങ്ങുന്നു. 239 mm ട്രാവലുള്ള 48 മില്ലീമീറ്റർ WP അപ്പ്സൈഡ് ഡൗൺ ഫോർക്കുകൾ മുൻവശത്ത് ഉണ്ട്. പിന്നിൽ വീണ്ടും 239 mm ട്രാവലുള്ള ഒരു WP മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios