Asianet News MalayalamAsianet News Malayalam

കണ്ടതൊന്നുമല്ല, കേട്ടതും; പുതിയ ഡ്യൂക്കിന്‍റെ പണിപ്പുരയില്‍ കെടിഎം!

നിലവിലുള്ള 890 ഡ്യൂക്കിനെ അപേക്ഷിച്ച് പുതിയ മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍

KTM 990 Duke spotted testing
Author
Mumbai, First Published Jul 26, 2021, 12:23 PM IST

ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം ഒരു വലിയ ഡ്യൂക്കിന്‍റെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ 990 ഡ്യൂക്കിനെ പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള 1290 സൂപ്പർ ഡ്യൂക്​ ജിടിയേക്കാൾ ചെറിയ സ്പോർട്ട്-ടൂറർ മോട്ടോർസൈക്കിളാണ്​ പരീക്ഷിക്കുന്നതെന്നാണ്​ സൂചന. ഡിസൈനിംഗിന്‍റെ കാര്യമെടുത്താല്‍ പുതിയ ബൈക്കിന്‍റെ ബാഹ്യരൂപവും പരിചിതമാണെന്നാണ് വിവരം. എൽഇഡി ഹെഡ്‌ലൈറ്റ് യൂനിറ്റും കുറച്ച് ബോഡി പാനലുകളും കെടിഎം 890 ഡ്യൂക്കിലേതിന്​ സമാനമാണെന്നും ടാങ്ക് എക്സ്റ്റൻഷനുകൾ പുതുതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പുതിയ റേഡിയേറ്ററും വാഹനത്തിലുണ്ട്. നിലവിൽ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ശബ്‌ദം കുറക്കാൻ വാട്ടർ ജാക്കറ്റുകളും ഉൾപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുറത്തുവന്ന ചിത്രം അനുസരിച്ച് നിലവിലുള്ള 890 ഡ്യൂക്കിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍. മോഡലിലെ മറ്റ് പ്രധാന മാറ്റങ്ങളിൽ ഒരു അപ്‌ഡേറ്റ് ചെയ്‍ത സ്വിംഗാർമും അപ്‌ഡേറ്റ് ചെയ്‍ത ചേസിസ് സജ്ജീകരണവും ഉൾപ്പെടാം. രണ്ട് വ്യത്യസ്​ത സസ്പെൻഷൻ സജ്ജീകരണങ്ങളും വാഹനത്തിൽ ഉണ്ടായേക്കാം​. 990 ഡ്യൂക്കി​ന്‍റെ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യത്യസ്​ത മോഡലുകൾ സൃഷ്‍ടിക്കാനും കെടിഎം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ആഗോളവിപണിക്കായാവും ബൈക്ക്​ പുറത്തിറക്കുകയെന്നും ഇന്ത്യയിലും വാഹനം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെടിഎം ഓഹരികളില്‍ 51.7 ശതമാനം പിയറര്‍ മൊബിലിറ്റിയും 48 ശതമാനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുമാണ് നിലവില്‍ കൈവശം വെയ്ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios