Asianet News MalayalamAsianet News Malayalam

സാഹസികരേ ഇതിലേ, പുത്തന്‍ ഇഎംഐ പദ്ധതിയുമായി കെടിഎം

ഓസ്‍ട്രിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കെ ടി എമ്മിന്റെ അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ ഇഎംഐ ഓഫറുകളില്‍ ഇപ്പോള്‍ സ്വന്തമാക്കാം. 

KTM announces EMI plans for KTM 390 Adventure
Author
Trivandrum, First Published Jul 29, 2020, 4:51 PM IST

ഓസ്‍ട്രിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കെ ടി എമ്മിന്റെ അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ ഇഎംഐ ഓഫറുകളില്‍ ഇപ്പോള്‍ സ്വന്തമാക്കാം. 6999 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. ഓണ്‍-റോഡ് വിലയുടെ 80% കവറേജും 5 വര്‍ഷത്തെ ഉടമസ്ഥാവകാശവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഫിനാന്‍സ് പദ്ധതിയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇത് അഡ്വഞ്ചര്‍ 390യെ കൂടുതല്‍ വാഹനപ്രേമികളിലേക്ക് എത്തിക്കും. കെ.ടി.എം 390യുടെ ഡല്‍ഹി എക്സ് ഷോറൂം വില 3,04,000 രൂപയാണ്.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഫിനാന്‍സ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 95 ശതമാനം ഫിനാന്‍സ് കവറേജ്, കുറഞ്ഞ പലിശ, സൗകര്യപ്രദമായ കാലാവധി എന്നിവയാണ് ഈ പദ്ധതിയിലുള്ളത്. ഇത് കൂടാതെ, ബൈക്ക് യാത്രക്കാര്‍ക്ക് കെടിഎം 390 അഡ്വഞ്ചര്‍ സ്വന്തമാക്കാന്‍ ആവേശകരമായ എക്സ്ചേഞ്ച് സ്‌കീമുകളും കെടിഎം ഡീലര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കെ.ടി.എം അഡ്വഞ്ചര്‍ 390 അവതരിപ്പിച്ചത്. സാഹസിക ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള കെടിഎമ്മിന്റെ പ്രവേശനമായിരുന്നു അഡ്വഞ്ചര്‍ 390.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സാഹസിക ടൂറിംഗും ഔട്ട്‌ഡോര്‍ പര്യവേഷണത്തിനുള്ള താല്‍പര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി മികച്ച സാഹസിക യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് അഡ്വഞ്ചര്‍ 390. ദൈനംദിന നഗര ഉപയോഗത്തിനും വാഹനം മികച്ചതാണ്.

ഇന്ത്യയില്‍ 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ.ടി.എമ്മിന് 365 നഗരരങ്ങളിലായി 460 സ്റ്റോറുകളുണ്ട്. കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ 2.5 ലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ കെ.ടി.എമ്മിന് കഴിഞ്ഞു.  കെ.ടി.എം പോര്‍ട്ട്ഫോളിയോയിലേക്കുള്ള പ്രധാന കൂട്ടിചേര്‍ക്കലാണ് അഡ്വഞ്ചര്‍ 390 എന്നും പുറത്തിറങ്ങിയത് മുതല്‍ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചതെന്നും ഫിനാന്‍സ് പദ്ധതികള്‍ ധാരാളം ഉപഭോക്താക്കളെ അഡ്വഞ്ചര്‍ 390യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് സുമിത് നാരംഗ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios