തെറ്റായ ദിശയിലൂടെ ഓടിയ സര്‍ക്കാര്‍ ബസിനെ ചോദ്യം ചെയ്യുന്ന ബൈക്ക് യാത്രികന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാജസ്ഥാനിലെ ജയ്‍പൂരില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ജയ്‍പൂര്‍ - അജ്‍മീര്‍ ദേശീയപാതയിലാണ് സംഭവം. ഒരു കെടിഎം ഡ്യൂക്ക് ബൈക്കിലെ റൈഡറാണ് നിറയെ യാത്രികരുമായെത്തിയ ട്രാന്‍സ്‍പോര്‍ട്ട് ബസിന് മുന്നിലേക്ക് തന്‍റെ ബൈക്ക് കയറ്റിവച്ച് പ്രതിഷേധിച്ചത്. യാത്രികന്‍റെ ഗോപ്രോ ക്യാമറയിലാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. റൈഡറുമായി തര്‍ക്കിക്കുന്ന ബസിലെ ജീവനക്കാരനെയും വീഡിയോയില്‍ കാണാം. 

ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ യാത്രികരുമായി തെറ്റായ ദിശയിലൂടെ അപകടകരമായി സഞ്ചരിക്കുന്ന ബസിന്‍റെ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും കെടിഎം റൈഡര്‍ക്ക് അനുകൂലമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.