Asianet News Malayalam

1290 സൂപ്പര്‍ അഡ്വഞ്ചര്‍ ആ‍ർ അവതരിപ്പിച്ച് കെടിഎം

ബൈക്കിന് പുതിയ ബോഡി വര്‍ക്കുകൾക്കൊപ്പം മൊത്തത്തിലുള്ള റൈഡര്‍ സൗകര്യങ്ങള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി ബൈക്കിന്റെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തി. 

KTM introduces the 1290 Super Adventure R
Author
Mumbai, First Published Feb 26, 2021, 4:59 PM IST
  • Facebook
  • Twitter
  • Whatsapp

ഓസ്ട്രിയന്‍ സ്‌പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎം ഏറ്റവും പുതിയ മുന്‍നിര മോഡലായ 1290 സൂപ്പര്‍ അഡ്വഞ്ചറിന്റെ R വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. 1290 സൂപ്പര്‍ അഡ്വഞ്ചറിനു മുകളിലായാണ് ഈ ബൈക്കിന്‍റെ സ്ഥാനം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. കെടിഎമ്മിന്റെ നിരയിലെ ഏറ്റവും ചെലവേറിയ അഡ്വഞ്ചര്‍ ബൈക്കാണിത്.

ബൈക്കിന് പുതിയ ബോഡി വര്‍ക്കുകൾക്കൊപ്പം മൊത്തത്തിലുള്ള റൈഡര്‍ സൗകര്യങ്ങള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി ബൈക്കിന്റെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തി. ഈ സൂപ്പര്‍ ബൈക്കില്‍ മികച്ച ഉപകരണങ്ങളും ഇലക്ട്രോണിക്സുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോ 5 നിലവാരത്തിലേക്ക് പരിഷ്‌ക്കരിച്ച വി-ട്വിന്‍ യൂണിറ്റ് എഞ്ചിനാണ് സൂപ്പര്‍ ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന് 160 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. കൂടാതെ മുന്‍ഗാമിയേക്കാള്‍ 1.6 കിലോഗ്രാം ഭാരം 2021 മോഡലിന് കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഗിയര്‍ബോക്‌സും പരിഷ്‌ക്കരിച്ചു. ഇത് കൂടുതല്‍ വേഗതയേറിയതും ഭാരം കുറഞ്ഞതുമാണ്. ക്വിക്ക്ഷിഫ്റ്റര്‍ ഒരു ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നുണ്ട്.

സിക്‌സ്-ആക്‌സിസ് ഐഎംയു, ട്രാക്ഷന്‍ കണ്‍ട്രോള്‍, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഓഫ്റോഡ് എബിഎസ്, സ്ഥിരത നിയന്ത്രണം എന്നിവ പോലുള്ള മറ്റ് സാങ്കേതികവിദ്യകളും 2021 കെടിഎം 1290 സൂപ്പര്‍ അഡ്വഞ്ചര്‍ R പതിപ്പിനുണ്ട്. അതോടൊപ്പം റെയ്ന്‍, സ്ട്രീറ്റ്, സ്‌പോര്‍ട്ട്, ഓഫ്റോഡ്, ഒരു വ്യക്തിഗത റാലി മോഡ് എന്നീ അഞ്ച് റൈഡിംഗ് മോഡുകളും സൂപ്പര്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് നല്‍കിയിട്ടുണ്ട്.

2021 സൂപ്പര്‍ അഡ്വഞ്ചര്‍ R പതിപ്പിന് പൂര്‍ണമായും ക്രമീകരിക്കാവുന്ന WP XPLOR 48 mm ഫ്രണ്ട് ഫോര്‍ക്കുകള്‍ ലഭിക്കുമ്പോള്‍ പിന്‍വശത്ത് WP PDS ഷോക്കാണ് ജോടിയാക്കിയിരിക്കുന്നത്. ഇരുവശത്തും 220 mm സസ്‌പെന്‍ഷന്‍ ട്രാവലാണ് കെടിഎം ഒരുക്കിയിരിക്കുന്നത്. അലൂമിനിയം വീലുകളില്‍ ബ്രിഡ്ജ്‌സ്റ്റോണ്‍ ടയറുകളാണ് ലഭ്യമാവുക. ഈ പുതിയ കെടിഎമ്മിന് പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡാഷാണ് ചേര്‍ത്തിരിക്കുന്നത് ഒപ്പം സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന സൗജന്യ കെടിഎം മൈ റൈഡ് ആപ്ലിക്കേഷനുമായി ആശയവിനിമയം നടത്താനും കഴിയും.

അമേരിക്കന്‍ - യൂറോപ്പ് വിപണികളില്‍ ഉടന്‍തന്നെ ഈ പുതിയ ADV വില്‍പനയ്ക്ക് എത്തിക്കും. എന്നാല്‍ ഈ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios