Asianet News Malayalam

യുവസാഹസികരേ ഇതിലേ ഇതിലേ, വരുന്നൂ പുത്തന്‍ ഡ്യൂക്ക്!

ചില കെടിഎം ഡീലർഷിപ്പുകൾ പുത്തൻ ആർസി 390യുടെ ബുക്കിംഗ് അനൌദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു

KTM RC 390 booking started by dealership
Author
Mumbai, First Published Jun 2, 2021, 10:22 AM IST
  • Facebook
  • Twitter
  • Whatsapp

ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അടുത്ത തലമുറ ആർസി 390 അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മാസമോ അടുത്ത മാസത്തിലോ പുതിയ കെടിഎം ആർസി 390 വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാൽ, ചില കെടിഎം ഡീലർഷിപ്പുകൾ പുത്തൻ ആർസി 390യുടെ ബുക്കിംഗ് അനൌദ്യോഗികമായി തുടങ്ങിക്കഴിഞ്ഞതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.   5,000 രൂപ മുതൽ 10,000 രൂപ വരെയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

373.2 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് ഫ്യുവൽ-ഇൻജെക്ടഡ് എൻജിൻ പുത്തൻ മോഡലിലും മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത. 42 ബിഎച്ച്‍പി കരുത്തും 35 എൻഎം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പർ ക്ലച്ച് സഹിതം 6-സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പുതിയ കെടിഎം ആർസി 390യിൽ പുത്തൻ കെടിഎം 390 ഡ്യൂക്കിന് സമാനമായ സ്പ്ലിറ്റ് ഹെഡ്‍ലാംപ്, പുതിയ വിൻഡ് സ്ക്രീൻ, അപ്സൈഡ് ഡൌൺ മുൻ സസ്പെൻഷൻ, മോണോ പിൻ സസ്പെൻഷൻ, ടിഎഫ്ടി കളർ ഡിസ്പ്ലേ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ലഭിച്ചേക്കും. 

കൂടുതൽ സ്‌പോർട്ടി ലുക്കിലാണ് പുത്തൻ കെടിഎം ആർസി 390 എന്ന് അടുത്തിടെ പുറത്തുവന്ന ബൈക്കിന്‍റെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ ഷാർപ്പ് ആയ ഫെയറിംഗ് ആണ് പുത്തൻ മോഡലിന്റെ ആകർഷണം. ഈ ഫെയറിങ്ങിൽ കൂടുതൽ വലിപ്പത്തിലുള്ള കെടിഎം ബ്രാൻഡിംഗ് കാണാം. കെടിഎമ്മിന്റെ സ്വന്തം ഓറഞ്ച് നിറത്തിനു പകരം കറുപ്പിൽ പൊതിഞ്ഞ പുത ഡിസൈനിലുള്ള അലോയ് വീലുകളാണ് ഇതിൽ. വണ്ണം കുറഞ്ഞ ടെയിൽ സെക്ഷൻ, പുതിയ ഡിസൈനിലുള്ള സ്പ്ലിറ്റ് സീറ്റുകൾ, ഗ്രാബ് റെയിലുകൾ എന്നിവയും പുതിയ ആർസി 390യിലുണ്ടാവും. ഗോളാകൃതിയിലുള്ള പെട്രോൾ ടാങ്ക് വലിപ്പത്തിലും അല്പം മുന്നേറിയിട്ടുണ്ട്. നിലവിൽ വില്പനയിലുള്ള കെടിഎം ആർസി 390യ്ക്ക് 2.66 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. പുതിയ മോഡലിന് കുറഞ്ഞത് 20,000 രൂപ വർദ്ധിച്ചേക്കുമെന്നാണ് സൂചന. 

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് പഴയ ആർസി 390നെ നീക്കം ചെയ്‍തതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ മോഡലിന്‍റെ വരവിനെ തുടര്‍ന്ന് പഴയ മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന നിർത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. കെടിഎം ആര്‍സി 390 സെഗ്‌മെന്റിലെ ഏറ്റവും കരുത്തേറിയ മോട്ടോര്‍സൈക്കിളാണ്. കെടിഎം ആര്‍സി 390 ആദ്യമായി അരങ്ങേറിയത് 2013 ഐക്മ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ്. 2014ൽ വിപണികളില്‍ അവതരിപ്പിച്ചു. പിന്നീട് മോട്ടോര്‍സൈക്കിളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios