കിംകോ X-Town CT 300ന്‍റെ പ്രധാന പ്രത്യേകത, യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ മോഡലിന്‍റെ വരവ് എന്നതാണ്.  മാക്‌സി ശൈലിയിലുള്ള സ്‌കൂട്ടർ ഷാര്‍പ്പായ രൂപകല്‍പ്പനയോടെയാണ് അവതരിപ്പിക്കുന്നത്. 

കിംകോ ഒരു പുതിയ 300cc മാക്സി സ്റ്റൈൽ സ്‍കൂട്ടർ വിദേശത്ത് അവതരിപ്പിച്ചു. ഇതിനെ X-ടൗൺ CT 300 എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ. 

വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!

കിംകോ X-Town CT 300ന്‍റെ പ്രധാന പ്രത്യേകത, യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ മോഡലിന്‍റെ വരവ് എന്നതാണ്. മാക്‌സി ശൈലിയിലുള്ള സ്‌കൂട്ടർ ഷാര്‍പ്പായ രൂപകല്‍പ്പനയോടെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ യൂട്ടിലിറ്റിക്ക് ഊന്നൽ നൽകുന്നു. വളരെ വലുതും സുതാര്യവുമായ വിൻഡ്‌സ്‌ക്രീൻ അതിന്റെ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റിന് മുകളിൽ ആണ്.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

ഈ സ്‍കൂട്ടറിന്‍റെ പവർട്രെയിനിൽ 276 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് യൂണിറ്റ് അടങ്ങിയിരിക്കുന്നു. ഇത് 24 bhp കരുത്തും 24 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് ഘട്ട പ്രീലോഡ് ക്രമീകരണത്തോടുകൂടിയ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളിലും ഇരട്ട പിൻ ഷോക്കുകളിലും സസ്പെൻഡ് ചെയ്‍ത അണ്ടർബോൺ ഫ്രെയിമിലാണ് എഞ്ചിൻ സ്ഥാപിച്ചിരിക്കുന്നത്. 

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

എക്‌സ്-ടൗൺ CT 300-ന് സിംഗിൾ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകൾ ലഭിക്കുന്നു. യഥാക്രമം 120/80, 150/70 ടയറുകളിൽ പൊതിഞ്ഞ 14 ഇഞ്ച് ഫ്രണ്ട് വീലിലും 13 ഇഞ്ച് റിയർ യൂണിറ്റിലുമാണ് ഇത് ഓടുന്നത്. സ്‍കൂട്ടറിന് 12.49 ലിറ്റർ ഇന്ധന ടാങ്ക് ലഭിക്കുന്നു, കൂടാതെ 184 കിലോഗ്രാം സ്കെയിൽ ടിപ്പ് ചെയ്യുന്നു. യൂറോപ്പിൽ, കിംകോ X-Town CT 300-ന് EUR 4,699 (ഏകദേശം 3.8 ലക്ഷം രൂപ) വില നിശ്ചയിച്ചിട്ടുണ്ട്. വാഹനം ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല. 

Source : Bike Wale

പ്യൂഷോ ജാംഗോ 125 സ്‌പെഷ്യൽ എഡിഷൻ പുറത്തിറങ്ങി

ഫ്രഞ്ച് ഇരുചക്രവാഹന നിർമ്മാതാക്കളായ പ്യൂഷോ മോട്ടോർസൈക്കിൾസ് അതിന്റെ 125 സിസി റെട്രോ-സ്കൂട്ടർ ഓഫറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ജാംഗോ 125 എവർഷൻ എബിഎസ് പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് കൂട്ടിച്ചേർക്കലുകൾ ലഭിക്കുന്നു എന്നും മാത്രമല്ല ഇത് 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും ബൈക്ക് വാലെ റിപ്പോർട്ട് ചെയ്യുന്നു.

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

എവേർഷൻ എബിഎസ് പ്ലസ് സ്റ്റാൻഡേർഡ് ജാങ്കോ 125-ൽ നിന്നുള്ള സ്‌റ്റൈലിംഗ് നിലനിർത്തുന്നു. വെസ്പയെപ്പോലെയുള്ള മുഖവും നീണ്ടു ഒഴുകുന്ന സൈഡ് പാനലുകളും ഇതിൽ ഉണ്ട്. അധിക സുതാര്യമായ വിൻഡ്‌സ്‌ക്രീനും പിൻഭാഗത്തിനുള്ള ബാക്ക്‌റെസ്റ്റുമാണ് ഇതിനെ വേറിട്ടു നിർത്തുന്നത്. കൂടാതെ, ഡ്രാഗൺ റെഡ്, ഡീപ് ഓഷ്യൻ ബ്ലൂ എന്നീ രണ്ട് പുതിയ പെയിന്റ് സ്കീമുകളിൽ ജാങ്കോ പ്രത്യേക പതിപ്പ് മോഡലും വാഗ്ദാനം ചെയ്യും.

രണ്ട് ഓപ്‌ഷനുകളിലും ടു-ടോൺ ട്രീറ്റ്‌മെന്റ് അടങ്ങിയിരിക്കുന്നു, അതിൽ ജാങ്കോ 125 എവേർഷന് മുകളിലെ പകുതി വെള്ളയിലും താഴത്തെ പകുതിക്ക് ശ്രദ്ധേയമായ ചുവപ്പും ലഭിക്കും. ഓഷ്യൻ ബ്ലൂവിനും ഇതേ മാതൃകയാണ്. 10.46 ബിഎച്ച്‌പിയും 9.3 എൻഎമ്മും വികസിപ്പിക്കുന്ന 125 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറാണ് ജാംഗോ 125-ന് കരുത്തേകുന്നത്. ഇത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളിലും ഒരൊറ്റ പിൻ ഷോക്കിലും സസ്പെൻഡ് ചെയ്‍തിരിക്കുന്നു. അതേസമയം, ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ 200 എംഎം ഫ്രണ്ട് ഡിസ്‌ക്കും 190 എംഎം റിയർ ഡിസ്‌ക്കും ഉൾപ്പെടുന്നു. ഇത് 12 ഇഞ്ച് അലോയി വീലുകളിലാണ് ഓടുന്നത്.

ഫ്രാൻസിൽ, പ്യൂഷോ ജാംഗോ 125 എവർഷൻ എബിഎസ് പ്ലസ് റീട്ടെയിൽ ചെയ്യുന്നത് EUR 3,249 (നികുതി ഒഴികെ ഏകദേശം 2.66 ലക്ഷം രൂപ) വിലയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ഓഫറിലുള്ള പാക്കേജ് കണക്കിലെടുക്കുമ്പോൾ ഇത് വളരെ ഉയർന്ന വിലയാണ്. പ്യൂഷോയ്ക്ക് നിലവിൽ ഇന്ത്യയിൽ പ്രവേശിക്കാൻ പദ്ധതികൾ ഒന്നുമില്ല.