ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി പുതിയ ഒരു മോഡല്‍ കൂടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോര്‍ട്ട്. വാഹനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ജൂലൈ എട്ടിന് വൈകുന്നേരം ആറ് മണിക്ക് അറിയിക്കുമെന്നാണ് റിപ്പോർട്ട്. ലംബോര്‍ഗിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ വാഹനത്തിന്റെ വരവറിയിക്കുന്ന ഒരു ടീസര്‍ ചിത്രം മാത്രമാണ് നല്‍കിയിട്ടുള്ളത്.

'പുതിയ സൃഷ്ടിയുടെ സമയം' എന്ന വരികളോടെയാണ് ലംബോര്‍ഗിനി ടീസര്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, ടീസര്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പ്രവചനങ്ങളാണ് ലംബോര്‍ഗിനി ആരാധകര്‍ നടത്തിയിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി പ്രഖ്യാപിച്ച സിയാന്‍ എഫ്‌കെപി 37 ആയിരിക്കും ഈ വാഹനമെന്നാണ് റിപോർട്ടുകൾ. 

അതേസമയം, സിയാന്‍ എഫ്‌കെപി 37 റോഡ്‌സ്റ്റര്‍ മോഡലാണ് വരുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. സിയാന്‍ റോഡ്‌സ്റ്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലംബോര്‍ഗിനി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് തന്നെ ആകാമെന്നും ചിലർ ഒറപ്പിച്ചു പറയുന്നു.

എസ്‌സിവി12 ട്രാക്ക് കാര്‍, സിയാന്‍ റോഡ്‌സ്റ്റര്‍, ഹുറാകാന്‍ എസ്ടിഒ എന്നി മൂന്ന് സ്‌പോര്‍ട്‌സ് കാറുകളാണ് ലംബോര്‍ഗിനിയില്‍ ഒരുങ്ങുന്നത് എന്നും ഈ വാഹനങ്ങളില്‍ ഒന്നാവാം ജൂലൈ എട്ടിന് അവതരിപ്പിക്കുന്നും റിപ്പോര്‍ട്ടുകളുണ്ട്.