വളരെ വ്യത്യസ്തമായ പരീക്ഷണം നടത്തുക വഴി പുതിയ ഡിഫെന്‍ഡര്‍ ലോകത്തെമ്പാടുമുള്ള വൈല്‍ഡ് ലൈഫ് മാനേജര്‍മാര്‍ക്കു പുതിയ പ്രതീക്ഷയേകുന്നതാണ്.
വിറ്റ്ലി (യു.കെ): കെനിയയിലെ മലനിരകളിലൂടെയുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ലാന്‍ഡ് റോവര്‍ പുതിയ ഡിഫെന്‍ഡര്‍. കെനിയയിലെ ടസ്‍കുമായി ചേര്‍ന്നു നടത്തിയ പ്രകടനം ആഫ്രിക്കയിലെ സിംഹങ്ങളുടെ സംരക്ഷണത്തിനു സഹായമേകാനുള്ള നടപടിക്കു കരുത്തേകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജാഗ്വാര്‍ ലാന്‍ഡ് റോവേഴ്സ് രാജ്യാന്ത ലോജിസ്റ്റിക്കല്‍ പങ്കാളിയും സഹായിയുമായ ടസ്ക്, ഡി.എച്ച്.എല്‍. എന്നിവരുമായി തുടങ്ങിയ ഇയര്‍ ഓഫ് ദി ലയണ്‍ സംരംഭത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി നടത്തിയത്.
മൃഗങ്ങളുടെ ശ്രദ്ധ പെട്ടന്നു ആകര്‍ഷിക്കാന്‍ കഴിയാത്ത തരത്തില്‍ മറഞ്ഞിരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്തു പരീക്ഷണം നടത്തിയ പുതിയ ഡിഫെന്‍ഡര്‍ 14,000 ഹെക്ടറോളമുള്ള ബോറാനാ സംരക്ഷണ മേഖലയില്‍ കോളര്‍ ധരിപ്പിച്ച സിംഹങ്ങളെ കണ്ടെത്താനും അവശ്യമായ സാധനസാമഗ്രികള്‍ കൊണ്ടുപോകാനും ഉപകരിക്കുമെന്നാണ് കമ്പനി പറയുന്നത്.
വളരെ വ്യത്യസ്തമായ പരീക്ഷണം നടത്തുക വഴി പുതിയ ഡിഫെന്‍ഡര്‍ ലോകത്തെമ്പാടുമുള്ള വൈല്‍ഡ് ലൈഫ് മാനേജര്‍മാര്‍ക്കു പുതിയ പ്രതീക്ഷയേകുന്നതാണ്. പരീക്ഷണത്തിനു കൊണ്ടുവന്ന പ്രോട്ടോടൈപ്പ് മോഡര്‍ ഡിഫെന്‍ഡറില്‍ നിന്നും, തെറ്റായി ട്രാക്കിംഗ് കോളര്‍ ധരിപ്പിച്ച ഒരു ആണ്‍ സിംഹത്തിനെ മയക്കുവാനും വളരെ അടുത്തുനിന്നു ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യാനും സാധിച്ചതായി കമ്പനി വ്യക്തമാക്കി.
ബോറാനാ സംരക്ഷണ മേഖല പൊതുവെ സമതലപ്രദേശവും വേരുകള്‍ നിറഞ്ഞതും ചെളിയും കല്ലും നിബിഡ വനവുമൊക്കെ അടങ്ങിയ മേഖലയാണ്. ഇവിടെയാണ് പുതിയ ഡിഫെന്‍ഡറിന്‍റെ പരീക്ഷണം പ്രോത്സാഹനം അര്‍ഹിക്കുന്നത്.
പുതിയ ഡിഫെന്‍ഡറിന്‍റെ പരീക്ഷണത്തിലെ വിവിധ ഘട്ടങ്ങളില്‍ വളരെ പുരോഗമിച്ചിരിക്കുന്നതായി ജാഗ്വാര്‍ ആന്‍റ് റോവര്‍ വെഹിക്കിള്‍ ലൈന്‍ ഡയറക്ടര്‍ നിക്ക് കോളിന്‍സ് വ്യക്തമാക്കി. ഇപ്പോള്‍ കെനിയയിലെ തങ്ങളുടെ പങ്കാളികളുമായിട്ടുള്ള പരീക്ഷണങ്ങളില്‍നിന്നും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ബോറാനാ സംരക്ഷണ മേഖലയിലെ വെല്ലുവിളികള്‍ പുതിയ ഡിഫെന്‍ഡറിന്‍റെ പരീക്ഷണ ഘട്ടങ്ങള്‍ക്കു മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചു വര്‍ഷത്തിലധികമായി കെനിയയിലെ ടസ്കുമായി പങ്കാളിത്തമുണ്ട്. അതിനാല്‍തന്നെ ആഫ്രിക്കയിലെ സിംഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹാരം കാണാന്‍ പുതിയ ഡിഫെന്‍ഡറിനു കഴിയും. മേഖലയിലെ സിംഹങ്ങളുടെ എണ്ണത്തില്‍ മൂന്നിലൊന്നു കുറവാണ് ഉണ്ടായിരിക്കുന്നത്. റിനോസുകളുടെ എണ്ണത്തേക്കാള്‍ കുറവാണ് ഇപ്പോള്‍ അവിടെയുള്ള സിംഹങ്ങളുടെ ആകെയെണ്ണം. ലോകത്താകെ 200,000 നിന്നും 20,000 എണ്ണത്തിലേക്ക് സിംഹങ്ങള്‍ കുറയേണ്ടി വന്നിട്ടുണ്ട്.
ഈ വര്‍ഷം സിംഹങ്ങള്‍ക്കു വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും ടസ്‍ക് ചീഫ് എക്സിക്യൂട്ടിവ് ചാള്‍സ് മേയ്ഹ്യ പറഞ്ഞു. ആഫ്രിക്കയിലെ സിംഹങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബോറാനാ മേഖലയില്‍ സിംഹങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷയൊരുക്കുകയും സമീപവാസികളില്‍നിന്നും മറ്റു രോഗങ്ങളില്‍നിന്നും സിംഹങ്ങള്‍ക്കു വേണ്ട പരിരക്ഷ നല്‍കാന്‍ പുതിയ ഡിഫെന്‍ഡര്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായമാകും എന്നും അദ്ദേഹം പറഞ്ഞു.
