റേഞ്ച് റോവര്‍ സ്‌പോര്‍ടിന്‍റെ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായെത്തുന്ന വാഹനത്തിന് 86.71 ലക്ഷം രൂപയാണ് വില. 

ഇരട്ട സ്‌ക്രോള്‍ ടര്‍ബോ ചാര്‍ജര്‍ സഹിതമുള്ള ഈ പെട്രോള്‍ എന്‍ജിന് 296.4 ബി എച്ച് പിയോളം കരുത്തും 400 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ‘എസ്’, ‘എസ് ഇ’, ‘എച്ച് എസ് ഇ’ വകഭേദങ്ങളിലാണ് പെട്രോള്‍ എന്‍ജിനുള്ള ‘റേഞ്ച് റോവര്‍ സ്‌പോര്‍ട്’ ലഭ്യമാവുക. 

മൂന്നു മേഖലകളായി വിഭജിച്ച ക്ലൈമറ്റ് കണ്‍ട്രോളും അകത്തളവുമൊക്കെ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. ടച് പ്രോ ഡ്യുവൊ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 31.24 സെ. മീ. ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫുള്‍ കളര്‍ ഹെഡ് അപ് ഡിസ്‌പ്ലേ തുടങ്ങിയവയും കാറിലുണ്ട്. സ്ലൈഡിങ് പനോരമിക് റൂഫ്, പവേഡ് ടെയില്‍ ഗേറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു.