Asianet News MalayalamAsianet News Malayalam

പാരമ്പര്യത്തനിമ ചോരാതെ പുത്തന്‍ ഇവോക്കുമായി ലാന്‍ഡ് റോവര്‍

പുതുതലമുറ റേഞ്ച് റോവര്‍ ഇവോക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

Land Rover Introduces New Range Rover Evoque In India
Author
Mumbai, First Published Jan 31, 2020, 11:43 AM IST

മുംബൈ: പുതുതലമുറ റേഞ്ച് റോവര്‍ ഇവോക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള എസ് സ്‌പോര്‍ട്ടിയര്‍ ആര്‍ - ഡൈനാമിക് എസ് ഇ ഡെറിവേറ്റീവ് എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്ക് BS6 കംപ്ലയന്റ് 132 kW ഇന്‍ജിനീയം ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ പവര്‍ ട്രെയിനും 184 kW ഇന്‍ജിനീയം ടര്‍ബോ ചാര്‍ജ്‍ഡ് പെട്രോള്‍ പവര്‍ ട്രെയ്‌നും സഹിതമാണെത്തുന്നത്. 48-വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഓപ്ഷനുമുണ്ടായിരിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പുതിയ റേഞ്ച് റോവര്‍ ഇവോക്ക് ഡീസല്‍ മോഡല്‍ ഡെലിവറി ആരംഭിച്ചുകഴിഞ്ഞു. എസ് ഡെറിവേറ്റീവിന് 54.94 ലക്ഷം രൂപയും ആര്‍ ഡൈനാമിക് എസ് ഇ ട്രിമ്മിന് 59.85 ലക്ഷം രൂപയുമാണ് വില. ഡീസല്‍ മോഡലിനു പിന്നാലെ പെട്രോള്‍ മോഡലിന്റെ  ഡെലിവറിയും ഉടനാരംഭിക്കും. ഇത് പ്രത്യേകം പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

റേഞ്ച് റോവര്‍ ഇവോക്  എന്നും ഈ വിഭാഗത്തിലെ ഏറ്റവും സ്റ്റൈലിഷും വ്യത്യസ്തവും ഒതുക്കമുള്ളതുമായ എസ് യു വിയായിരിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് & മാനേജിങ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. ഈ പാരമ്പര്യം തുടര്‍ന്ന് കൊണ്ടു പോകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക് ഡിസൈനിലും സാങ്കേതികവിദ്യയിലും പുതുമയേറിയ കൂട്ടിച്ചേര്‍ക്കലുകള്‍ ആണ് വരുത്തിയിട്ടുള്ളത്. കൂടാതെ പുതുമയിലും  പ്രവര്‍ത്തനക്ഷമതയിലും പുതിയ നിലവാരവും സൃഷ്ടിക്കുന്നു. പരിഷ്‌കരിച്ച ഡിസൈനും ഉയര്‍ന്ന സാങ്കേതിക വിദ്യയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ മോഡല്‍ ലാന്‍ഡ് ലാന്‍ഡ് റോവര്‍ ആരാധകരെ ശക്തമായി ആകര്‍ഷിക്കും എന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റേഞ്ച് റോവര്‍ വേലാറില്‍ ആദ്യമായി അവതരിപ്പിച്ച പുതിയ റേഞ്ച് റോവര്‍ ഡിസൈന്‍ രീതിയില്‍ നിന്നുള്ള ഘടകങ്ങള്‍ കൊണ്ടാണ് പുതിയ റേഞ്ച് റോവര്‍ ഇവോക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സവിശേഷായ രൂപത്തിന്റെ കൂടുതല്‍ പരിഷ്‌ക്കരിച്ച മോഡലാണ് ഒതുക്കമുള്ള എസ് യു വി. വ്യത്യസ്തമായ ഫാസ്റ്റ് റൂഫ് ലൈന്‍ മിനുസമുള്ള കാഴ്ചയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു. 

ഡിആര്‍എല്ലുകള്‍ സഹിതമുള്ള സൂപ്പര്‍ സ്ലിം ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സ്ലിം റാപ് എറൗണ്ട് റിയര്‍ ടെയ്ല്‍ ലൈറ്റുകളും വാഹനത്തിന്റെ മൃദുത്വമുള്ള മനോഹാരിതയ്ക്കും വിശിഷ്ടമായ ബാഹ്യഭംഗിക്കും മാറ്റുകൂട്ടുന്നു. പുതിയ ഫ്‌ളഷ് ഡിപ്ലോയബിള്‍ ഡോര്‍ ഹാന്‍ഡിലുകള്‍ മൊത്തത്തിലുള്ള ഡിസൈനുമായി തടസരഹിതമായി ഇണങ്ങി ചേരുകയും ലോലവും കൊത്തുപണിയും നിറഞ്ഞ സൗന്ദര്യാത്മകത നല്‍കുകയും ചെയ്യുന്നു. ആര്‍-ഡൈനാമിക് എസ്ഇ ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തേച്ചുമിനുക്കിയ കോപ്പര്‍ ആക്‌സന്റുകള്‍ സവിശേഷമായ കാഴ്ചഭംഗിക്ക് മാറ്റുകൂട്ടുമ്പോള്‍ സ്‌പോര്‍ട്ട്ഷിഫ്റ്റ് സെലക്ടര്‍ അതിന്റെ വ്യത്യസ്തത നിറഞ്ഞ ലുക്കിന് മുതല്‍ക്കൂട്ടാകുന്നു. 

ഇവോക്കിന്റെ നവീകരിച്ച ഉള്‍വശം ആഢംബരം നിറഞ്ഞതാണെങ്കിലും മിതമായ ഡിസൈനില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. കൃത്യമായ ക്രമീകരിച്ച പ്രതലങ്ങളും ക്യുറേറ്റഡ് പ്രീമിയം വസ്തുക്കളുമുപയോഗിച്ച് ചിട്ടയോടെയും ഭംഗിയോടെയുമുള്ള രൂപകല്‍പ്പനയുടെ സംയോജനമാണ് വാഹനത്തിലുള്ളത്. വിശാലമായ ഇന്റീരിയറും പരമാവധി സ്‌പേസ് നല്‍കുന്ന നിര്‍മ്മിതിയും സഹിതം പുതിയ കോംപാക്ട് എസ് യു വി ആഢംബരം നിറഞ്ഞ ഇന്റീരിയര്‍ ഓഫറിംഗുകളുടെ പുതിയ മാനദണ്ഡം സ്ഥാപിക്കുന്നു. പുതിയ റേഞ്ച് റോവര്‍ ഇവോക്കില്‍ ഉപയോഗിച്ചിരിക്കുന്ന അലുമിനിയം ട്രിം ഫിനിഷേഴ്‌സ് പോലുള്ള യഥാര്‍ഥ സാമഗ്രികള്‍ വാഹനത്തിന്റെ പരിഷ്‌ക്കരിച്ച ആഢംബരത്തിന് ശക്തി കൂട്ടുന്നു. വര്‍ധിച്ച ഉള്‍വശ സ്ഥലത്തിന് ആനുപാതികമായുള്ള ക്യാബിന്‍ എയര്‍ അയണൈസേഷന്‍ ശാന്തതയും സൗഖ്യവും നല്‍കുന്നതാണ്. 

യാത്രകളില്‍ നിങ്ങളെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുകയും വിവരങ്ങളും വിനോദങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന സംയോജിത സാങ്കേതികവിദ്യകളുടെ നിര സജ്ജമാക്കിയാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്ക് എത്തുന്നത്. ആര്‍-ഡൈനാമിക് എസ്ഇയില്‍ ലഭ്യമാകുന്ന ടച്ച് പ്രോ ഡ്യുവോ ക്രമീകരിക്കാവുന്ന മുകളിലെ ടച്ച് സ്‌ക്രീനും താഴെയുള്ള ടച്ച് സ്‌ക്രീനെയും ഒന്നിപ്പിക്കുന്നു. ഉയരത്തില്‍ ഇന്‍പുട്ട് ലഭ്യമാകുന്ന സൗകര്യമാണ് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സ്റ്റിയറിംഗ് വീലിനു പിറകിലായുള്ള ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ ഡ്രൈവിംഗിനെ കുറിച്ചുള്ള നിരവധി വിവരങ്ങളും ആക്ടീവ് സുരക്ഷാ വിവരങ്ങള്‍, ഹോളിസ്റ്റിക് മീഡിയ കണ്‍ട്രോള്‍ എന്നിവയും നല്‍കുന്നു.  

ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍, റിയര്‍ ക്യാമറയോടു കൂടിയ 360ത്ഥ പാര്‍ക്കിംഗ് എയ്ഡ്, ക്ലിയര്‍ എക്‌സിറ്റ് മോണിറ്റര്‍, റിയര്‍ ട്രാഫിക് മോണിറ്റര്‍ തുടങ്ങിയ ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ ഡ്രൈവിംഗ് അനുഭവം ആസ്വാദ്യകരവും സുരക്ഷിതവുമാക്കുന്നു. 

പരിഷ്‌കരണത്തിന്റെയും ഓഫ്‌റോഡ് ഹാന്‍ഡ്‌ലിംഗിന്റെയും മികച്ച സംയോജനമാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്. ഓട്ടോമാറ്റിക്കായി പ്രതലം തിരിച്ചറിയുകയും സെറ്റ്-അപ്പുകല്‍ അതനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്ന ടെറൈന്‍ റെസ്‌പോണ്‍സ് 2 വിലൂടെയാണ് കോംപാക്ട് എസ് യു വിയുടെ ഓപ്-റോഡിംഗ് കാര്യക്ഷമത സാധ്യമാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച 600ാാ വെയ്ഡിംഗ് കപ്പാസിറ്റി റേഞ്ച് റോവര്‍ ഇവോക്കിന്റെ ഓഫ് റോഡ് കാര്യക്ഷമത വീണ്ടും വര്‍ധിപ്പിക്കുന്നു.

എച്ച് ഡി വീഡിയോ സ്‌ക്രീനായി മാറുന്ന 'ക്ലിയര്‍സൈറ്റ് റിയര്‍-വ്യൂ മിറര്‍' ഈ വിഭാഗത്തില്‍ ആദ്യമായി പുതിയ ഇവോക്കില്‍ അവതരിപ്പിക്കുന്നു. യാത്രക്കാരോ മറ്റുള്ള വസ്തുക്കള്‍ മൂലമോ പിന്‍ഭാഗത്തെ കാഴ്ച തടസപ്പെടുകയാണെങ്കില്‍ ഡ്രൈവര്‍ മിററിന്റെ താഴെയുള്ള സ്വിച്ച് അമര്‍ത്തിയാല്‍ കാറിന് മുകള്‍ ഭാഗത്ത് നിന്ന് ക്യാമറ ഉയര്‍ന്നു വരികയും വാഹനത്തിന്റെ പിന്നില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ഹൈ ഡെഫിനിഷനില്‍ ഡിസ്‌പ്ലേ ചെയ്യുകയും ചെയ്യും. വീതിയേറിയ കാഴ്ചയും കുറഞ്ഞ പ്രകാശത്തിലും മികച്ച വിസിബിലിറ്റിയും നല്‍കുന്നതാണ് സ്‌ക്രീന്‍. 

Follow Us:
Download App:
  • android
  • ios