ബെംഗളൂരു: മാര്‍ക്ക് ലാന്‍ഡിന്‍റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പുതിയ ബുട്ടിക് ഷോറൂം ബെംഗളൂരുവിലെ കണ്ണിംഗ്ഹാം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്‍റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരിയും മാര്‍ക്ക് ലാന്‍ഡ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പും ചേര്‍ന്ന് പുതിയ ഫെസിലിറ്റി ഉദ്ഘാടനം ചെയ്‍തു. 

ബെംഗളൂരുവിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെസിലിറ്റി ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യവും ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉത്പന്ന നിരയുടെ പ്രദര്‍ശനത്തിനുള്ള അവസരവും ഒരുക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. സമ്പന്നമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പേഴ്സണലൈസേഷന്‍ സ്റ്റുഡിയോ സഹിതമാണ് ബുട്ടിക് ഷോറൂം സജ്ജമാക്കിയിരിക്കുന്നത്. പുതിയ ഷോറൂമില്‍ ഏറ്റവും പുതിയ ആക്സസറികളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും.

കമ്പനിയുടെ പ്രധാന വിപണികളിലൊന്നായ ബെംഗളൂരുവില്‍ ഒരു ബുട്ടിക് ഷോറൂം അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്‍റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സജ്ജമാക്കിയിട്ടുള്ള ബ്രാന്‍ഡിന്‍റെ പുതിയ ഷോറൂം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും രണ്ട് ജനപ്രിയ ബ്രാന്‍ഡുകളുമായി ഇടപെടുന്നതിനുള്ള അവസരമൊരുക്കാനും കമ്പനിയെ സഹായിക്കും. ഏറ്റവും അനുയോജ്യമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷോറൂം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ ബെംഗളൂരുവിലെ നിരവധി ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് കാറുകള്‍ ബുക്ക് ചെയ്യാം. ജാഗ്വാറിന് www.findmeacar.in എന്ന വെബ്സൈറ്റും, ലാന്‍ഡ് റോവറിന് www.findmeasuv.in എന്ന വെബ്സൈറ്റുമാണ് സന്ദര്‍ശിക്കേണ്ടത്.