പിറന്നാള്‍ ആഘോഷിക്കാന്‍ താരസുന്ദരി സ്വന്തമാക്കിയത് അരക്കോടിയിലധികം വിലയുള്ള ആഡംബര സെഡാന്‍. മുന്‍ മിസ് യൂണിവേഴ്‍സും നടിയും മോഡലുമായ ലാറ ദത്തയാണ് പിറന്നാള്‍ ദിനത്തില്‍ ബെന്‍സ് ഇ ക്ലാസ് സ്വന്തമാക്കിയത്. 

ലാറ ദത്തയും ഭർത്താവ് മഹേഷ് ഭൂപതിയും ചേര്‍ന്ന് ബെന്‍സിന്‍റെ മുംബൈയിലെ ഓട്ടോഹാങ്ങർ ഡീലർഷിപ്പിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് ഇ ക്ലാസിന്‍റെ എക്സ് ഷോറൂം വില. പെട്രോൾ ഡീസൽ എൻജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഇ 200 ൽ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോൾ എൻജിനും ഇ 220 ഡിയിൽ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എൻജിനും ഇ 350 ഡിയിൽ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസൽ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം.