ശുദ്ധമായ ഡീസലിനേക്കാൾ സിഎൻജി കൂടുതൽ കാര്യക്ഷമമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ. നിസ്സാരമായ കണിക പുറന്തള്ളൽ കാരണം സിഎൻജി ഡീസലിനേക്കാൾ ശുദ്ധമായ ഇന്ധനമാണെന്നും എന്നാൽ ഇത് ഒരു സീറോ എമിഷൻ ഇന്ധനമല്ലെന്നും അദ്ദേഹം ഓട്ടോ കാർ പ്രൊഫഷണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലക്ട്രിക് ടൂവീലർ സെഗ്‌മെന്റിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇന്ത്യൻ ടൂവീലർ ഭീമൻ ബജാജ് ഓട്ടോ. കമ്പനി തങ്ങളുടെയും രാജ്യത്തെയും ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളിന്റെ പ്രവർത്തനം ആരംഭിച്ചു. ഔറംഗബാദ് പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. ഇപ്പോഴിതാ ശുദ്ധമായ ഡീസലിനേക്കാൾ സിഎൻജി കൂടുതൽ കാര്യക്ഷമമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ. നിസ്സാരമായ കണിക പുറന്തള്ളൽ കാരണം സിഎൻജി ഡീസലിനേക്കാൾ ശുദ്ധമായ ഇന്ധനമാണെന്നും എന്നാൽ ഇത് ഒരു സീറോ എമിഷൻ ഇന്ധനമല്ലെന്നും അദ്ദേഹം ഓട്ടോ കാർ പ്രൊഫഷണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതുകൊണ്ടാണ് ലിക്വിഡ് പെട്രോളിയം ഗ്യാസ് (എൽപിജി), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), എത്തനോൾ കലർന്ന ഇന്ധനം തുടങ്ങിയ മോഡലുകളും കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്താൻ പ്രവർത്തിക്കുന്നതെന്നും വരും വർഷങ്ങളിൽ ഇത് ലോഞ്ച് ചെയ്യുമെന്നും കമ്പനി പറയുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, കമ്പനിയും രാജ്യത്തെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളും പ്ലാറ്റിന ആയിരിക്കാം. ബ്രൂയിസർ ഇ101 എന്നാണ് ഇതിന്റെ രഹസ്യനാമം. ഇതിന്റെ വികസനം അവസാന ഘട്ടത്തിലാണ്. 

കമ്പനിയുടെ പ്ലാൻ അനുസരിച്ച് എല്ലാം നടക്കുകയാണെങ്കിൽ, ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ കമ്പനി സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. അതിന്റെ ചില പ്രോട്ടോടൈപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഔറംഗബാദ് പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. എന്നാൽ, കമ്പനി ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

100സിസി എഞ്ചിനിലാണ് ഈ സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഉത്സവ സീസണിൽ എൻട്രി ലെവൽ ഇന്റേണൽ കംബസ്‌ഷൻ എൻജിൻ ബൈക്കുകളുടെ (100 സിസി) വിൽപ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാജീവ് ബജാജ് നേരത്തെ പറഞ്ഞിരുന്നു. വാങ്ങുന്നവർ ഇലക്ട്രിക് ഓപ്ഷനുകളിലേക്ക് നീങ്ങുന്നതാണ് ഇതിന് കാരണം. കൊവിഡും തൊഴിൽ നഷ്‌ടവും പെട്രോൾ വിലക്കയറ്റവും ബാധിച്ചതിനാല്‍ സാമ്പത്തിക ശ്രേണിയുടെ അടിത്തട്ടിലെ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് തിരികെ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 100 സിസിക്കും 125 സിസിക്കും ഇടയിലുള്ള എൻട്രി സെഗ്‌മെന്റിൽ ഏഴ് മോട്ടോർസൈക്കിൾ മോഡലുകളാണ് ബജാജ് ഓട്ടോയ്ക്കുള്ളത്. 100 സിസി സെഗ്‌മെന്റിൽ പ്ലാറ്റിന, ബജാജ് സിടി 100 എന്നീ രണ്ട് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

youtubevideo