Asianet News MalayalamAsianet News Malayalam

ഹൈവേയിൽ കാറിനെ വിഴുങ്ങി മിന്നല്‍, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

മഴയത്ത് ഹൈവേയിലുടെ സഞ്ചരിക്കുകയായിരുന്ന കാറിനെ മിന്നൽ വിഴുങ്ങുന്ന കാഴ്​ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Lightning Strikes car on highway viral video
Author
USA, First Published Jul 3, 2021, 10:39 AM IST

മഴയത്ത് ഹൈവേയിലുടെ സഞ്ചരിക്കുകയായിരുന്ന കാറിനെ മിന്നൽ വിഴുങ്ങുന്ന കാഴ്​ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ കൻസാസിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്​ച്ചകളാണ് പ്രചരിക്കുന്നതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു​. 

കൻസാസിലെ വേവർലിക്ക് സമീപമാണ് അപകടം. ജീപ്പ് എസ്‍യുവിയില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബമാണ് അപകടത്തില്‍‍പ്പെട്ടത്. പിന്നിൽ സഞ്ചരിച്ച വാഹനത്തി​ന്‍റെ ഡാഷ്​ ക്യാമിലാണ്​ ദൃശ്യം പതിഞ്ഞത്​. മൂന്ന് വയസുകാരനും ഒന്നര വയസുകാരനും എട്ട് മാസം പ്രായമുള്ള കുട്ടിയുമടക്കം അഞ്ച് യാത്രക്കാരാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്​. 

13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് വൈറലാകുന്നത്. ഈ ക്ലിപ്പിൽ കറുത്ത നിറമുള്ള ജീപ്പ്​ എസ്‌യുവിയിൽ മിന്നൽ പതിക്കുന്നത്​ വ്യക്​തമായി കാണാന്‍ സാധിക്കും. പിക്​നിക്കിന്​ സൈക്കിളുകളും ടെൻറുകളുമൊക്കെയായിട്ടായിരുന്നു കുടുംബം സഞ്ചരിച്ചത്​.  ചാറ്റൽ മഴയും ഹൈവേയിൽ പെയ്യുന്നുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളിൽ റബ്ബർ ടയറുകളുടെ സാന്നിധ്യം ഉള്ളതിനാൽ കനത്ത മിന്നലിനെ അതിജീവിക്കാന്‍ സാധിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios