മികച്ച റോഡ് സാന്നിധ്യവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പ്രായോഗികതയും ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികളെ ജനപ്രിയമാക്കുന്നു. കഠിനമായ കാലാവസ്ഥയും പ്രവചനാതീതമായ റോഡ് ഇൻഫ്രാസ്ട്രക്ചറും ഉള്ളതിനാൽ, ശേഷിയുള്ള/ഓഫ്-റോഡ് എസ്‌യുവികൾ ഇന്നൊരു ആഡംബരമല്ല. നിലവിൽ, ഇന്ത്യൻ വാഹനവിപണിയിൽ വിൽപ്പനയ്‌ക്കുള്ള എട്ട് കരുത്തന്മാരായ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.

ന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾക്ക് ഇന്ന് വമ്പൻ ഡിമാൻഡാണുള്ളത്. മികച്ച റോഡ് സാന്നിധ്യം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്രായോഗികത എന്നിവ ഈ വാഹനങ്ങളെ ജനപ്രിയമാക്കുന്നു. ഇക്കാരണങ്ങൾ ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾക്ക് എസ്‍യുവികളെ അനുയോജ്യമാക്കുന്നു. കഠിനമായ കാലാവസ്ഥയും പ്രവചനാതീതമായ റോഡ് ഇൻഫ്രാസ്ട്രക്ചറും ഉള്ളതിനാൽ, ശേഷിയുള്ള/ഓഫ്-റോഡ് എസ്‌യുവികൾ ഇന്നൊരു ആഡംബരമല്ല. നിലവിൽ, ഇന്ത്യൻ വാഹനവിപണിയിൽ വിൽപ്പനയ്‌ക്കുള്ള എട്ട് കരുത്തന്മാരായ എസ്‌യുവികളുടെ ചില പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.

മഹീന്ദ്ര ഥാർ
രാജ്യത്തെ ഏറ്റവും മികച്ച എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. ഈ എസ്‍യുവി ഇപ്പോൾ മൂന്നുഡോർ പതിപ്പിലും അഞ്ച് ഡോർ പതിപ്പിലും ലഭ്യമാണ്. 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ പെട്രോൾ, 2.2 ലിറ്റർ, 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം വരുന്ന ഈ എസ്‌യുവി യഥാക്രമം 300Nm (MT)/320Nm (AT) ഉപയോഗിച്ച് 152bhp കരുത്തും 300Nm ഉപയോഗിച്ച് 132bhp കരുത്തും നൽകുന്നു. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിക്കാം. കുറഞ്ഞ അനുപാതത്തിലുള്ള മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസിനൊപ്പം സ്റ്റാൻഡേർഡായി 4X4 സിസ്റ്റം ഇതിൽ ലഭിക്കും.

മാരുതി സുസുക്കി ജിംനി
ഇന്ന് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്നതും കഴിവുള്ളതുമായ എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കി ജിംനി. ആറ് വേരിയന്റുകളിലും സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലുമാണ് ഈ മോഡൽ നിര വരുന്നത്. ലാഡർ-ഫ്രെയിം ചേസിസിന് അടിവരയിടുന്ന ജിംനി 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. ഇത് 105 ബിഎച്ച്പിയും 134 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. സുസുക്കിയുടെ മാനുവൽ ട്രാൻസ്ഫർ കേസുള്ള ഓൾഗ്രിപ്പ് പ്രോ എഡബ്ല്യുഡി സിസ്റ്റം, 2WD-ഹൈ, 4WD-ഹൈ, 4WD-ലോ മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്‌സ്, 3-ലിങ്ക് ആക്‌സിൽ സസ്‌പെൻഷൻ, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സവിശേഷതകൾ അതിന്റെ ഓഫ്-റോഡ് കഴിവുകളെ മെച്ചപ്പെടുത്തുന്നു.

ടൊയോട്ട ഫോർച്യൂണർ
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം 7 സീറ്റർ എസ്‌യുവിയാണിത്. ടൊയോട്ട ഫോർച്യൂണർ 7 വേരിയന്റുകളിൽ ലഭ്യമാണ്. എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് 33.43 ലക്ഷം രൂപയും ഉയർന്ന വേരിയന്റിന് 51.94 ലക്ഷം രൂപയുമാണ് വില. ഫോർച്യൂണറിൽ 166 ബിഎച്ച്പി, 2.7 ലിറ്റർ പെട്രോൾ, 204 ബിഎച്ച്പി, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. പെട്രോൾ പതിപ്പ് 2WD സിസ്റ്റത്തിൽ ലഭ്യമാണെങ്കിലും, ഡീസൽ വേരിയന്റിന് 4WD ഡ്രൈവ്ട്രെയിൻ ലഭിക്കുന്നു.

ടൊയോട്ട ഹിലക്സ്
ടൊയോട്ട ഹിലക്സ് സ്റ്റാൻഡേർഡ്, ഹൈ എംടി, ഹൈ എടി വേരിയന്റുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ സ്റ്റാൻഡേർഡ് വേരിയന്റിന് 30.40 ലക്ഷം രൂപയും, ഹൈ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 37.15 ലക്ഷം രൂപയും 37.90 ലക്ഷം രൂപയുമാണ് വില. ഫോർച്യൂണറിൽ നിന്ന് കടമെടുത്ത 2.8 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹിലക്സിന് കരുത്ത് പകരുന്നത്. മാനുവലിൽ 204 ബിഎച്ച്പിയും 420 എൻഎം ടോർക്കും, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എഞ്ചിൻ. ഈ പിക്കപ്പ് ട്രക്ക് 4X4 കോൺഫിഗറേഷനിൽ മാത്രമാണ് വരുന്നത്.

ജീപ്പ് റാംഗ്ലർ
ഇന്ത്യയിലെ ഏറ്റവും വിലയേറിയതും കൂടുതൽ കരുത്തുള്ളതുമായി എസ്‌യുവികളിൽ ഒന്നാണ് ജീപ്പ് റാംഗ്ലർ. ഇത് അൺലിമിറ്റഡ്, റൂബിക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. യഥാക്രമം 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് ഇവയുടെ വില. പവറിന്, എസ്‌യുവി 2.0L, 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. ഇത് 270bhp പവറും 400Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. ജീപ്പിന്റെ സെലെക്-ട്രാക്ക് ഫുൾ-ടൈം 4WD സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നു. സെലെക്-ട്രാക്ക് സിസ്റ്റത്തിനായി ഒരു റോക്ക് മോഡ്, ഒരു ഫ്രണ്ട് സ്വേ ബാർ, ലോക്കിംഗ് ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകൾ, 240 ആംപ് ആൾട്ടർനേറ്റർ എന്നിവ റാംഗ്ലർ റൂബിക്കണിൽ വരുന്നു. 

ഇസുസു ഡി-മാക്സ് വി-ക്രോസ്
കഴിഞ്ഞ വർഷം ആദ്യം ഇസുസു ഡി-മാക്സ് വി-ക്രോസിന് ഒരു അപ്‌ഡേറ്റ് ലഭിച്ചു. ഈ പിക്കപ്പ് ട്രക്ക് നാല് വേരിയന്റുകളിൽ ലഭ്യമാണ് - 4X4 Z, 4X2 Z AT, 4X4 Z പ്രസ്റ്റീജ്, 4X4 Z പ്രസ്റ്റീജ് AT - യഥാക്രമം 25.52 ലക്ഷം, 25.80 ലക്ഷം, 26.92 ലക്ഷം, 30.96 ലക്ഷം രൂപ വില. 163 ബിഎച്ച്പി, 1.0 ലിറ്റർ ഡീസൽ എഞ്ചിൻ ആണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളുമുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങൾ ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD സിസ്റ്റത്തിൽ ലഭ്യമാണ്. ഡി-മാക്സ് ഹൈ-ലാൻഡർ വേരിയന്റിൽ മാനുവൽ ഗിയർബോക്സും 2WD സജ്ജീകരണവും ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്ക് ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളായി വാഗ്ദാനം ചെയ്യുന്നു.

ഫോഴ്‌സ് ഗൂർഖ
ഫോഴ്‌സ് ഗൂർഖ 3-ഡോർ, അഞ്ച് ഡോർ വേരിയന്റിൽ ലഭ്യമാണ്. 2.6 ലിറ്റർ മെഴ്‌സിഡസിൽ നിന്നുള്ള ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന ഈ ശേഷിയുള്ള എസ്‌യുവി പരമാവധി 140 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മഹീന്ദ്ര ഥാർ ഡീസലിനേക്കാൾ ശക്തമാണിത്. ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ മെക്കാനിസത്തോടുകൂടിയ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റവുമായാണ് ഇത് വരുന്നത്. ഈ ഫീച്ചർ ഭൂപ്രദേശ ആവശ്യകത അനുസരിച്ച് 2H, 4H, 4L മോഡുകൾക്കിടയിൽ മാറാൻ വാഹനത്തെ പ്രാപ്തമാക്കുന്നു. മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകൾ, ഹെവി ഡ്യൂട്ടി സസ്‌പെൻഷനുകൾ, ഓഫ്-റോഡ് ടയറുകളും വീലുകളും, ശക്തമായ ഷാസി, ബോഡി-ഓൺ-ഫ്രെയിം നിർമ്മാണം എന്നിവയും ഇതിന് ലഭിക്കുന്നു.

ലാൻഡ് റോവർ ഡിഫൻഡർ
ലാൻഡ് റോവർ ഡിഫൻഡർ ഇന്ത്യയിലെ ഏറ്റവും വിലയേറിയതും ഉയർന്ന ശേഷിയുള്ളതുമായ എസ്‌യുവിയാണ്. അടിസ്ഥാന വേരിയന്റിന് 1.04 ലക്ഷം രൂപയിൽ ആരംഭിച്ച് ഉയർന്ന വേരിയന്റിന് 1.39 ലക്ഷം രൂപ വരെ വിലവരും. 426 ബിഎച്ച്പി പവറും 610 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 5.0 ലിറ്റർ വി8 എഞ്ചിനിൽ നിന്നാണ് ഈ എസ്‌യുവിക്ക് കരുത്ത് ലഭിക്കുന്നത്. ഇലക്ട്രോണിക് എയർ സസ്‌പെൻഷനും ടെറൈൻ റെസ്‌പോൺസ് സിസ്റ്റവും സ്റ്റാൻഡേർഡായി എസ്‌യുവിക്ക് ലഭിക്കുന്നു. ഓൾ-ടെറൈൻ ടയറുകളുള്ള വലിയ 20 ഇഞ്ച് വീലുകളുമായി ഇത് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഡിഫൻഡറിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ലഭിക്കും. എക്സ്-ഡൈനാമിക്, എച്ച്എസ്ഇ, എക്സ്, സെഡോണ എഡിഷൻ എന്നീ മൂന്ന് ട്രിമ്മുകളിലും 3.0 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്.