Asianet News MalayalamAsianet News Malayalam

ഒരു കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ, ഇതാ ചില അവിശ്വസനീയ സ്‌കൂട്ടറുകൾ!

ഓടിക്കാനുള്ള ചെലവ് കിലോമീറ്ററിന് ഏകദേശം ഒരു രൂപ മാത്രം വരുന്ന, 165 കിലോമീറ്റർ പരിധിയിൽ വരുന്ന ചില മികച്ച സ്‍കൂട്ടറുകളെ നമുക്ക് പരിചയപ്പെടാം

List Of Best High Performance Electric Scooters In India
Author
First Published Nov 9, 2022, 3:16 PM IST

ന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന അനുദിനം വർധിച്ചുവരികയാണ്. എല്ലാ ശ്രേണിയിലും നിങ്ങൾ ഇലക്ട്രിക് സ്‍കൂട്ടറുകൾ കണ്ടെത്താൻ സാധിക്കും എന്നതാണ് ശ്രദ്ധേയം. നിങ്ങൾ ഒരു മികച്ച ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? എങ്കിലിതാ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ചില നല്ല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഒരു പട്ടിക. ഈ സ്‌കൂട്ടറുകൾ പരിസ്ഥിതി സൗഹൃദം മാത്രമല്ല, പരമ്പരാഗത ഇന്ധന വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അറ്റകുറ്റപ്പണികളും നടത്തിപ്പുചെലവും ആണ്. ഒരു ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാനുള്ള ചെലവ് കിലോമീറ്ററിന് ഏകദേശം ഒരു രൂപ മാത്രം വരുന്ന, 165 കിലോമീറ്റർ പരിധിയിൽ വരുന്ന ചില മികച്ച ഇലക്ട്രിക് സ്‍കൂട്ടറുകൾ നമുക്ക് പരിചയപ്പെടാം

ഹീറോ വിദ വി1 ഇലക്ട്രിക് സ്കൂട്ടർ
ഹീറോ മോട്ടോകോർപ്പിന്റെ സബ് ബ്രാൻഡായ വിഡ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ വിഡ വി1 പുറത്തിറക്കി. ഹീറോ വിദ വി1 പ്ലസ് , ഹീറോ വിദ വി1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലായാണ് സ്‍കൂട്ടർ വരുന്നത്. സവിശേഷതകളും മറ്റും കണക്കിലെടുക്കുമ്പോൾ, രണ്ട് വേരിയന്റുകളും 80 കിലോമീറ്റർ വേഗതയിലാണ് വരുന്നത്. എന്നാൽ V1 പ്രോയ്ക്ക് 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിമി വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം വിദ വി1 പ്ലസിന് അതേ ദൂരത്തിന് 3.4 സെക്കൻഡ് എടുക്കും. ശ്രേണിയുടെ കാര്യത്തിൽ, വിദ വി1 പ്രോ, വിദ വി1 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 163 കിലോമീറ്ററും 143 കിലോമീറ്ററും റേഞ്ച് നൽകാൻ കഴിയും. 65 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന പോർട്ടബിൾ ബാറ്ററി പായ്ക്കിലാണ് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും വരുന്നത്. ഇതുകൂടാതെ, രണ്ട് വിഡ വി1 മോഡലുകളും സ്മാർട്ട് ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ, നിങ്ങൾക്ക് പാർക്കിംഗ് സഹായം, ലൊക്കേഷൻ നാവിഗേഷൻ, റൈഡിംഗ് മോഷനുകൾ, ട്രിപ്പ് അനലിറ്റിക്സ് മുതലായവ ലഭിക്കും. ഇതിന് പുറമെ 7 ഇഞ്ച് ടച്ച് ഡിസ്‌പ്ലേയുമുണ്ട്. വിദ വി1 പ്ലസ്, V1 Pro എന്നിവയ്ക്ക് യഥാക്രമം 1,28,000 രൂപയും 1,39000  രൂപയുമാണ് എക്സ്-ഷോറൂം വില.  ഇതിൽ FAME II, സംസ്ഥാന സബ്‌സിഡികൾ എന്നിവ ഉൾപ്പെടുന്നു.

വില 70,000 രൂപയിൽ താഴെ മാത്രം, ഇതാ കീശ കീറാത്ത ചില ജനപ്രിയ ബൈക്കുകള്‍

ഒകിനാവ OKHI-90
ഒകിനാവയിൽ നിന്നുള്ള ഈ ഇലക്ട്രിക് സ്‍കൂട്ടറും നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനാണ്. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, പോസ്റ്റ് ഫെയിം II സബ്‌സിഡി പ്രകാരം ഇത് 1,21,866 രൂപയാണ് വില. ഒകിനാവ ഓഖി 90 സ്‌കൂട്ടറിന് രണ്ട് റൈഡിംഗ് മോഡുകൾ ഉണ്ട്. വെറും 10 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 90 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ സ്‍കൂട്ടറിന് കഴിയും. ഇക്കോ മോഡിൽ 55 മുതല്‍ 60 കി.മീ/മണിക്കൂർ വരെയും സ്‌പോർട്‌സ് മോഡിൽ 85 മുതല്‍ 90 കി.മീ/മണിക്കൂറിലും വേഗത കൈവരിക്കാൻ കഴിയും. ഇത് 72V 50 AH ലിഥിയം-അയൺ ബാറ്ററിയാണ് ഹൃദയം. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. OKHI-90ന് ഒറ്റ ചാർജിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 16 ഇഞ്ച് വീലുകളാണുള്ളത്. എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും ഇതിലുണ്ട്. 40 ലിറ്ററാണ് ബൂട്ട് സ്പേസ്. ഈ സ്‌കൂട്ടർ 3.6 kWh വേർപെടുത്താവുന്ന ലിഥിയം-അയൺ ബാറ്ററി ബാറ്ററിയാണ് ഉപയോഗിക്കുന്നത്. അത് നിങ്ങൾക്ക് നീക്കംചെയ്യാം. മികച്ച ബ്രേക്കിംഗിനായി, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. എന്നാൽ ഈ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ എടുക്കും. വൈൻ റെഡ്, ആഷ് ഗ്രേ, ബ്ലാക്ക്, ഗ്ലോസി വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഓഖി-90 വാങ്ങാം.

ഒല എസ്1 എയർ
ഒല ഇലക്ട്രിക്കിൽ നിന്നുള്ള ഒല എസ്1 എയര്‍ താങ്ങാനാവുന്ന ശ്രേണിയിൽ ഒരു ഓപ്ഷനാണ്. ഒറ്റ ചാർജിൽ ഇക്കോ മോഡിൽ ഏകദേശം 100 കിലോമീറ്റർ ദൂരം ഓടാൻ S1 എയറിന് കഴിയുമെന്ന് ഒല ഇലക്ട്രിക്ക് അവകാശപ്പെടുന്നു. 2.47 kWh ബാറ്ററി പായ്ക്ക് ഈ ഇലക്ട്രിക് സ്‍കൂട്ടറിൽ ലഭ്യമാണ്. ഒല എസ്1 പ്രോയുടെ 3.97 kWh ബാറ്ററിയേക്കാൾ ചെറുതാണ് ഇത്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. ഒല എസ്1 എയറിന് 4.5kW മോട്ടോർ ഉണ്ട്. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ ഉയർന്ന വേഗത. ഒല എസ്1 എയര്‍ 4.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 kmph വരെ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എസ്1 എയറിന് 99 കി.ഗ്രാം ഭാരമുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട പിൻ ഷോക്ക് അബ്‌സോർബറുകളും ഇതിന് ലഭിക്കുന്നു. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകൾ വരുന്നു. ഇതിന് 7 ഇഞ്ച് TFT ഡിസ്പ്ലേ ലഭിക്കുന്നു, അത് S1 പ്രോയിലും ഉണ്ട്. ഈ റിവേഴ്സ് ബട്ടൺ, ഹിൽ-ഹോൾഡ് പ്രവർത്തനം, ഒന്നിലധികം പ്രൊഫൈൽ സജ്ജീകരണവും പ്രോക്‌സിമിറ്റി അലേർട്ടുകളും സഹിതം വരുന്നു. കൂടാതെ അടുത്തിടെ പുറത്തിറക്കിയ MoveOS.3 സ്റ്റാൻഡേർഡായി വരും. കാർഗോ സ്പേസ് അൽപ്പം കുറവാണ്. എസ്1 പ്രോയിൽ 36 ലിറ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 34 ലിറ്ററാണ്. എന്നാൽ ഫ്ലാറ്റ് ഫ്ലോർബെഡ് അധിക സാധനങ്ങൾ സൂക്ഷിക്കുന്നത് എളുപ്പമാക്കും. 84,999 രൂപയാണ് ഒല എസ്1 എയറിന്റെ വില.

ഏഥർ 450X ജെൻ 3
ആതർ എനർജിയിൽ നിന്നുള്ള ഈ ഇലക്ട്രിക് സ്‍കൂട്ടറും മികച്ച ഓപ്ഷനാണ്. ഏഥര്‍ എനര്‍ജി 450x ജെന്‍ 3യിൽ ശക്തമായ മോട്ടോർ ഉപയോഗിക്കുന്നു. ഇത് 8.7 bhpക്ക് തുല്യമായ പവർ ഉത്പാദിപ്പിക്കുന്നു. എആർഎഐ സാക്ഷ്യപ്പെടുത്തിയ 146 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഇതിനുണ്ട്. ടയറുകൾക്കായി ഒരു പുതിയ ട്രെഡ് പ്രൊഫൈലും പുതിയ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ആക്സസറിയും ഇതിന് ലഭിക്കുന്നു. ഡ്രൈവിംഗ് എളുപ്പമാക്കുന്നതിന് അതിന്റെ ഡിജിറ്റൽ ഡാഷ്‌ബോർഡും കൂടുതൽ റാം ഉപയോഗിച്ച് നവീകരിച്ചു. വാർപ്പ്, സ്‌പോർട്ട്, റൈഡ്, സ്‌മാർട്ട് ഇക്കോ, ഇക്കോ മോഡ് എന്നിങ്ങനെ വ്യത്യസ്‍ത റൈഡിംഗ് മോഡുകളിൽ ഈ സ്‌കൂട്ടർ ഓടിക്കാം. എന്നിരുന്നാലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന മോഡിനെ ആശ്രയിച്ച് സ്‍കൂട്ടറിന്റെ ശ്രേണി വ്യത്യാസപ്പെടുന്നു. ഈ ബാറ്ററിയുടെ ചാർജിംഗ് സമയം (0-80 ശതമാനം ഹോം ചാർജിംഗ്) നാല് മണിക്കൂർ 30 മിനിറ്റാണ്. 0-100 ശതമാനം ഹോം ചാർജിംഗ് സമയം അഞ്ച് മണിക്കൂറും 40 മിനിറ്റുമാണ്. എൽഇഡി ബാക്ക്‌ലൈറ്റിനൊപ്പം 7 ഇഞ്ച് എൽസിഡി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ഇതിന് ലഭിക്കുന്നു. തത്സമയ വേഗത, ചാർജിംഗ്, റേഞ്ച്, കണക്റ്റിവിറ്റി സ്റ്റാറ്റസ് തുടങ്ങിയ ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കാൻ ഈ സ്ക്രീനിന് കഴിയും. 1,37,612 രൂപയാണ് ഏതർ ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ വില. 

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ CX
ഹീറോയുടെ ഈ ഇലക്ട്രിക് സ്കൂട്ടറും നിങ്ങൾക്ക് നല്ലൊരു ഓപ്ഷനാണഅ. ഇത് 0.55 kW (0.73 bhp) ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇരുചക്രങ്ങളിലും സംയുക്ത ബ്രേക്കിംഗ് സിസ്റ്റത്തോടുകൂടിയ ഫ്രണ്ട്, റിയർ ഡ്രം ബ്രേക്കുകൾ ലഭിക്കുന്നു. സിറ്റി സ്പീഡ് (HX), കംഫർട്ട് സ്പീഡ് (LX) എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. നിങ്ങൾക്ക് ഇത് നാല് കളർ ഓപ്ഷനുകളിൽ വാങ്ങാം. സ്കൂട്ടറിന്റെ അതിവേഗ പതിപ്പാണ് HX വേരിയന്റ്. സിംഗിൾ ബാറ്ററി,  ഡ്യുവൽ ബാറ്ററി എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളും ഉണ്ട് . പൂർണ്ണ ചാർജിൽ യഥാക്രമം 82 കിലോമീറ്ററും 122 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 45 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ ഫോണ്‍ ചാർജ് ചെയ്യുന്നതിനുള്ള USB പോർട്ട്, റൈഡിംഗ് റേഞ്ച് വർദ്ധിപ്പിക്കുന്നതിന് റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. ഇതിന്റെ വില (ഡ്യുവൽ ബാറ്ററി) 77,490 രൂപയാണ്.

Follow Us:
Download App:
  • android
  • ios