മികച്ച മൈലേജ് നൽകുന്ന അഞ്ച് കാറുകളെക്കുറിച്ചാണ് ഈ ലേഖനം. മാരുതി സുസുക്കി വാഗൺ ആർ, സെലേറിയോ, എസ്-പ്രസോ, ഹോണ്ട സിറ്റി, മാരുതി സുസുക്കി ഡിസയർ എന്നിവയാണ് ഈ കാറുകൾ.
ഒരു കാർ വാങ്ങുമ്പോഴെല്ലാം, നമ്മളിൽ പലരുടെയും മനസിൽ ആദ്യമെത്തുന്ന ചോദ്യം ഈ കാറിൻ്റെ മൈലേജ് എത്ര ആയിരിക്കും എന്നതാവും. മികച്ച മൈലേജിന് പേരുകേട്ട നിരവധി കാറുകൾ ഇന്ത്യൻ വിപണിയിലുണ്ട്. നമ്മൾ നിങ്ങളും ഒരു പുതിയ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആ കാറിന് നല്ല മൈലേജ് ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത്തരത്തിലുള്ള ചില കാറുകളെ പരിചയപ്പെടാം.
മാരുതി സുസുക്കി വാഗൺ ആർ
1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാനുവൽ ട്രാൻസ്മിഷനിൽ 24.35 കിലോമീറ്റർ/ലിറ്ററും എഎംടിയിൽ 25.19 കിലോമീറ്റർ/ലിറ്ററും മൈലേജ് നൽകാൻ കഴിവുള്ള മാരുതി സുസുക്കി വാഗൺ ആർ ആണ് ഈ പട്ടികയിലെ ആദ്യ കാർ. അതേസമയം, അതിൻ്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിന് മാനുവൽ ട്രാൻസ്മിഷനിൽ 23.56 കിമീ/ലിറ്ററും എഎംടിയിൽ 24.43 കിമീ/ലിറ്ററും മൈലേജ് ലഭിക്കുന്നു. സിഎൻജി പതിപ്പിനാകട്ടെ 34.05 കിമി ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മാരുതി സുസുക്കി വാഗൺആറിൻ്റെ അടിസ്ഥാന മോഡലിന് 5.54 ലക്ഷം രൂപ മുതലാണ് വില.
മാരുതി സുസുക്കി സെലേറിയോ
ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന പെട്രോൾ കാറായ മാരുതി സുസുക്കി സെലേറിയോയാണ് രണ്ടാമത്തെ കാർ. മാനുവൽ ട്രാൻസ്മിഷൻ വേരിയൻ്റിൽ ലിറ്ററിന് 25.24 കിലോമീറ്ററും എഎംടി വേരിയൻ്റിൽ ലിറ്ററിന് 26.68 കിലോമീറ്ററും സിഎൻജി പതിപ്പിന് 36 കിലോമീറ്ററുമാണ് സെലേറിയോയ്ക്ക് ലഭിക്കുന്ന മൈലേജ് എന്നാണ് കമ്പനി പറയുന്നത്. 5.45 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
മാരുതി സുസുക്കി എസ്-പ്രസോ
ഈ പട്ടികയിലെ മൂന്നാമത്തെ കാർ മാരുതി സുസുക്കി എസ്-പ്രസോയാണ്. സെലേറിയോയുടെ അതേ പുതുക്കിയ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ഈ ഹാച്ച്ബാക്ക് കാറിന് 24.12 കിലോമീറ്റർ/ലിറ്റർ-25.30 കിലോമീറ്റർ/ലിറ്ററിന് മൈലേജ് ലഭിക്കും. സിഎൻജി പതിപ്പിൽ 32.73 കിമി ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഹിൽ ഹോൾഡ് അസിസ്റ്റ് ഫംഗ്‌ഷനോട് കൂടിയ ഇഎസ്‍പി, പാസഞ്ചർ സൈഡ് എയർബാഗ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
ഹോണ്ട സിറ്റി
അഞ്ചാം തലമുറ ഹോണ്ട സിറ്റിയും ഈ പട്ടികയിൽ ഉണ്ട്. ഈ ഹോണ്ട സിറ്റിക്ക് 24.1 കിലോമീറ്റർ/ലിറ്ററിന് മൈലേജും സ്റ്റൈലിഷ് ഡിസൈൻ-മീറ്റ്-കംഫർട്ട് ഫീച്ചറും ലഭിക്കുന്നു. 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനുള്ള 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഇതിലുണ്ട്. കൂടാതെ, വിപുലമായതും ആഡംബരവുമായ നിരവധി ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്.
മാരുതി സുസുക്കി ഡിസയർ
മാരുതി സുസുക്കി ഡിസയർ അതിൻ്റെ ബോൾഡ് ലുക്കും മികച്ച സവിശേഷതകളുമായാണ് വരുന്നത്. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ലിറ്ററിന് 22.41 കിലോമീറ്ററും എഎംടിയിൽ 22.61 കിലോമീറ്ററും സിഎൻജി പതിപ്പിൽ 33.73 കിലോമീറ്ററും മൈലേജ് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും മൈലേജ് കാര്യക്ഷമമായ കോംപാക്ട് സെഡാൻ കാറാണ് ഡിസയർ. ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്.

