Asianet News MalayalamAsianet News Malayalam

65 കിമി മൈലേജ്, മോഹവില! ഈ ദീപാവലിക്ക് ഈ ന്യൂജൻ ബൈക്കുകളില്‍ ഒരെണ്ണം വീട്ടിലെത്തിക്കൂ!

100, 125 സിസി വരെയുള്ള എഞ്ചിനുകളുള്ള ബൈക്കുകൾ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ എൻട്രി ലെവൽ സെഗ്‌മെന്റിൽ വളരെ ജനപ്രിയമാണ്. ഈ ബൈക്കുകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാണ്, ഈ ഉയർന്ന മൈലേജ് ബൈക്കുകൾക്ക് സ്റ്റൈലിഷ് രൂപമുണ്ട്. അത്തരം ചില മോട്ടോർസൈക്കിളുകളെക്കുറിച്ച് അറിയാം.

List of motorcycles with 65 Km mileage and affordable price can buy this Diwali
Author
First Published Nov 4, 2023, 9:30 AM IST

100, 125 സിസി വരെയുള്ള എഞ്ചിനുകളുള്ള ബൈക്കുകൾ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ എൻട്രി ലെവൽ സെഗ്‌മെന്റിൽ വളരെ ജനപ്രിയമാണ്. ഈ ബൈക്കുകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാണ്, ഈ ഉയർന്ന മൈലേജ് ബൈക്കുകൾക്ക് സ്റ്റൈലിഷ് രൂപവുമുണ്ട്. അത്തരം ചില മോട്ടോർസൈക്കിളുകളെക്കുറിച്ച് അറിയാം. ഈ ദീപാവലിക്ക് ഇവയില്‍ ഏതെങ്കിലുമൊരെണ്ണം സ്വന്തമാക്കുകയും ചെയ്യാം.

ബജാജ് CT 110X
ഈ ബൈക്ക് റോഡിൽ 8.6 പിഎസ് പവർ നൽകുന്നു. 69000 രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 115.45 സിസി പെട്രോൾ എൻജിനാണ് ഈ ബജാജ് ബൈക്കിലുള്ളത്. നിലവിൽ ഒരു വേരിയന്റിലാണ് ഈ ബൈക്ക് വരുന്നത്. 11 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. മൂന്ന് കളർ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്, സുരക്ഷയ്ക്കായി, ബൈക്കിന് മുന്നിലും പിന്നിലും ടയറുകളിൽ ഡ്രം ബ്രേക്കുകൾ ഉണ്ട്. ഈ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടിവിഎസ് സ്പോർട്ട്
10 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. 109.7 സിസി എൻജിനാണ് ഇതിനുള്ളത്. ഈ ബൈക്ക് ലിറ്ററിന് 68 കിലോമീറ്റർ മൈലേജ് നൽകുന്നു. 790 എംഎം ആണ് ബൈക്കിന്റെ സീറ്റ് ഉയരം. 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ഈ ബൈക്ക് വരുന്നത്. 110 കിലോഗ്രാം ഭാരമുള്ള ബൈക്കിന് ഓടിക്കാൻ എളുപ്പമാണ്. അലോയ് വീലുകളുടെ ഓപ്ഷനും ബൈക്കിലുണ്ട്. ഇത് മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ വരുന്നു . ഈ പ്രാരംഭ വില 59,000 രൂപയാണ് എക്സ്ഷോറൂം. ഇതിന്റെ ടോപ്പ് വേരിയന്റ് 69,000 രൂപയ്ക്ക് വരുന്നു.

ഹീറോ HF ഡീലക്സ്
7.91 ബിഎച്ച്പി കരുത്താണ് ബൈക്കിനുള്ളത്. ഈ ബൈക്ക് 6 വേരിയന്റുകളിൽ വരുന്നു. ഇത് നാല് വ്യത്യസ്ത വേരിയന്റുകളിൽ വരുന്നു. 63,000 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പുതിയ തലമുറ 97.2cc BS6 എഞ്ചിനാണ് ഈ ഡാഷിംഗ് ബൈക്കിന് . 8.05 എൻഎം ടോർക്ക് ബൈക്കിന് ലഭിക്കും. ബൈക്കിന്റെ മുൻ ടയറുകളിലും പിൻ ടയറുകളിലും ഡ്രം ബ്രേക്കുകൾ ലഭ്യമാണ്. ഹീറോ എച്ച്എഫ് ഡീലക്‌സിന് 9.6 ലിറ്ററിന്റെ ഇന്ധനടാങ്കാണുള്ളത്. 11 കളർ ഓപ്ഷനുകൾ ബൈക്കിൽ ലഭ്യമാണ്. ടെലിസ്‌കോപിക് ഫ്രണ്ട് ആൻഡ് റിയർ മാനുവൽ ഡ്യുവൽ സ്പ്രിംഗ് സസ്പെൻഷനുണ്ട്. ലിറ്ററിന് 65 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios