Asianet News MalayalamAsianet News Malayalam

ഇതാ വരാനിരിക്കുന്ന ഏഴ് കിടിലന്‍ മഹീന്ദ്ര എസ്‌യുവികള്‍

ഇതാ 2024 അവസാനത്തോടെ രാജ്യത്ത് അവതരിപ്പിച്ചേക്കാവുന്ന മികച്ച ഏഴ് പുതിയ മഹീന്ദ്ര എസ്‌യുവികളെക്കുറിച്ച് അറിയാം

List Of New Seven Vehicles From Mahindra
Author
First Published Sep 2, 2022, 4:08 PM IST

ഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ പുതിയ സ്കോർപിയോ-എൻ എസ്‌യുവി 2022 സെപ്റ്റംബർ 26 മുതൽ ഡെലിവറികൾ ആരംഭിക്കും. 2022 സെപ്തംബർ 8-ന് ഒരു പുതിയ XUV400 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. XUV300, ബൊലേറോ നിയോ എന്നിവ ഉൾപ്പെടെ നിലവിലുള്ള മോഡലുകളുടെ പുതിയ പതിപ്പുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതാ 2024 അവസാനത്തോടെ രാജ്യത്ത് അവതരിപ്പിച്ചേക്കാവുന്ന മികച്ച ഏഴ് പുതിയ മഹീന്ദ്ര എസ്‌യുവികളെക്കുറിച്ച് അറിയാം

1.  മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്
ഈ വർഷം അവസാനത്തോടെ പുതിയ XUV300 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. എഞ്ചിൻ മെക്കാനിസത്തിനൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനുമായാണ് പുതിയ മോഡൽ എത്തുന്നത്. ഇതിന് മുമ്പത്തേക്കാൾ കൂടുതൽ ടർബോ പവർ ഉണ്ടാകും. 130 ബിഎച്ച്പി കരുത്തും 230 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ T-GDI mStallion മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനേക്കാൾ 20 ബിഎച്ച്പി കരുത്തും 30 എൻഎം ടോർക്കുമാണ് ഇത്. നിലവിലെ പെട്രോൾ എൻജിൻ 110 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. 115 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5L ടർബോ-ഡീസൽ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് എഎംടിയും ഉൾപ്പെടും.

2. മഹീന്ദ്ര XUV400
2022 സെപ്റ്റംബർ 8-ന് അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പുതിയ മഹീന്ദ്ര XUV400 അടിസ്ഥാനപരമായി ICE അടിസ്ഥാനമാക്കിയുള്ള XUV300-ന്റെ ഒരു ഇലക്ട്രിക് പതിപ്പാണ്. 3,995 എംഎം നീളമുള്ള XUV300 കോംപാക്റ്റ് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 4.2 മീറ്റർ നീളമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. വലിപ്പം കൂടുന്നത് ക്യാബിനിനുള്ളിലും വലിയ ബൂട്ടിലും കൂടുതൽ ഇടം സൃഷ്ടിക്കാൻ മഹീന്ദ്രയെ സഹായിക്കും. ADAS ടെക്‌നോളജി, അഡ്രിനോ X കണക്റ്റഡ് കാർ AI സാങ്കേതികവിദ്യയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി നൂതന സവിശേഷതകളും പുതിയ മോഡലിന് ലഭിക്കും. എൽജി കെമിൽ നിന്നുള്ള ഉയർന്ന ഊർജസാന്ദ്രതയുള്ള എൻഎംസി ബാറ്ററിയാണ് എസ്‌യുവിയുടെ സവിശേഷത. ടാറ്റയുടെ നെക്‌സോൺ ഇവിയിൽ ഉപയോഗിക്കുന്ന സിലിണ്ടർ ആകൃതിയിലുള്ള എൽഎഫ്‌പി സെല്ലുകളേക്കാൾ മികച്ചതാണ് സെല്ലുകൾ എന്നാണ് റിപ്പോർട്ട്. ഫുൾ ചാർജിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ സാധ്യതയുണ്ട്.

3. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്
ഇന്ത്യൻ വിപണിയിൽ പുതിയതും വലുതുമായ ബൊലേറോ നിയോ പ്ലസ് മഹീന്ദ്ര ഒരുക്കുന്നുണ്ട്. ഥാർ ഓഫ്-റോഡ് എസ്‌യുവിയുമായി ഇത് അതിന്റെ എഞ്ചിൻ പങ്കിടും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് ലഭിക്കുക. മൂന്ന് നിരകളുള്ള ബൊലേറോ നിയോയുടെ മോട്ടോർ കമ്പനി ഡിറ്റ്യൂൺ ചെയ്തേക്കാം. P4, P10 ട്രിമ്മുകളിലും രണ്ട് സീറ്റിംഗ് ലേഔട്ടുകളിലും - 7, 9 സീറ്റുകൾ എന്നിവയിൽ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. 4 സീറ്റുകളുള്ള ആംബുലൻസ് പതിപ്പും രോഗികളുടെ കിടക്കയും ഉണ്ടാകും. ഇതിന് ഏകദേശം 4,400 എംഎം നീളവും 1,795 എംഎം വീതിയും 1,812 എംഎം ഉയരവും 2,680 എംഎം വീൽബേസും ഉണ്ടാകും.

4. മഹീന്ദ്ര ഥാർ 5-ഡോർ
2023-ൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പുതിയ അഞ്ച് ഡോർ പതിപ്പ് അവതരിപ്പിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2-ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നീളമുള്ള വീൽബേസിൽ സഞ്ചരിക്കും, ഇത് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം നൽകാൻ സഹായിക്കും. മെറ്റൽ ഹാർഡ് ടോപ്പുമായി എസ്‌യുവി വരാനും സാധ്യതയുണ്ട്. 3-ഡോർ ഥാറിന് കരുത്ത് പകരുന്ന അതേ 2.0 എൽ ടർബോ പെട്രോൾ, 2.2 എൽ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം 5-ഡോർ മഹീന്ദ്ര ഥാറും വാഗ്ദാനം ചെയ്യും. അധിക പവറിനും ടോർക്കിനുമായി എഞ്ചിനുകൾ കാലിബ്രേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും.

5. അടുത്ത തലമുറ മഹീന്ദ്ര ബൊലേറോ
അടുത്ത തലമുറ ബൊലേറോ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും മഹീന്ദ്ര വികസിപ്പിക്കുന്നുണ്ട്.  ഇത് 2023-24 ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ ചേസിസിനെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളതും സുരക്ഷിതവുമായ പുതിയ സ്കോർപിയോയുടെ ലാഡർ-ഓൺ-ഫ്രെയിം ഷാസിയിലാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. അടുത്ത തലമുറ മഹീന്ദ്ര ബൊലേറോയും വലുപ്പത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ അനുവദിക്കും. 2.2 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യും. കമ്പനിക്ക് മറാസോയുടെ 1.5 ലിറ്റർ ടർബോ ഡീസൽ, പുതിയ 1.5 ലിറ്റർ എംസ്റ്റാലിയന്‍ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവയും ഉപയോഗിക്കാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനുകൾ ഓഫറിൽ ലഭിക്കാൻ സാധ്യതയുണ്ട്.

6. മഹീന്ദ്ര XUV700 ഇലക്ട്രിക് (XUV.e8)
യുകെയിൽ നടന്ന ഒരു പരിപാടിയിൽ മഹീന്ദ്ര 5 ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു. ബ്രാൻഡിന്റെ പുതിയ INGLO മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, കൂടാതെ ബ്ലേഡ്, പ്രിസ്മാറ്റിക് എന്നീ രണ്ട് സെൽ ആർക്കിടെക്ചറുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പൊതു ബാറ്ററി പായ്ക്ക് ഡിസൈൻ ഉണ്ടായിരിക്കും. പ്രൊഡക്ഷൻ-റെഡി XUV.e മോഡൽ 2024 ഡിസംബറിൽ എത്തുമെന്നും ആദ്യത്തെ BE ഇലക്ട്രിക് എസ്‌യുവി 2025 ഒക്ടോബറിൽ നിരത്തിലെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചു. 

7. അടുത്ത തലമുറ മഹീന്ദ്ര XUV500
XUV500 എസ്‌യുവിക്ക് പകരം XUV700 ആണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയായി മഹീന്ദ്ര ഒരു പുതിയ എസ്‌യുവി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ എസ്‌യുവിയെ പുതിയ മഹീന്ദ്ര XUV500 എന്ന് വിളിക്കുമെന്നും 2024-ൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഇത് ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് മോഡലായിരിക്കും കൂടാതെ XUV300-നും XUV700-നും ഇടയിൽ ഇരിക്കും. പുതിയ മോഡൽ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios