2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ കാറുകളുടെയും ഇവികളുടെയും വിപുലമായ ശ്രേണി പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡ്-19 മഹാമാരി കാരണം, ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഷോയായ ദില്ലി ഓട്ടോ എക്‌സ്‌പോ കഴിഞ്ഞ തവണ നടന്നില്ല. ഈ വാഹനമാമാങ്കം ഇപ്പോൾ 2023 ജനുവരി മൂന്നാം വാരത്തില്‍ നടക്കാനൊരുങ്ങുകയാണ്. പുതിയ കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണി ഓട്ടോ ഇവന്റിലൂടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ കാറുകളുടെയും ഇവികളുടെയും വിപുലമായ ശ്രേണി പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

ടാറ്റ മോട്ടോഴ്‌സ് പുതിയ ഹാരിയർ, സഫാരി എസ്‌യുവികൾ ഇന്ത്യൻ നിരത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനുകളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. പുതിയ മോഡലുകൾക്ക് പുതിയ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പ്, പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ സെറ്റ് അലോയി വീലുൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കുമെന്ന് പുറത്തുവന്ന ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

വാഹനത്തിന്‍റെ ക്യാബിന് ഉള്ളിലും വലിയ മാറ്റങ്ങൾ വരുത്തും. പുതിയ ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് പുതുക്കിയ സെൻട്രൽ കൺസോളും പുതിയ ഇൻസ്ട്രുമെന്റ് കൺസോളും ഉള്ള പുതിയ ഡാഷ്‌ബോർഡ് ലേഔട്ടും ലഭിക്കും. 360 ഡിഗ്രി ക്യാമറ, വയർലെസ് കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി ഹൈ-എൻഡ് ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കൽ തുടങ്ങിയ സവിശേഷതകളുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) പുതിയ മോഡലുകൾക്ക് ലഭിക്കും. 173 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ പുതിയ മോഡലുകൾ നിലനിർത്താൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

നിലവിൽ 80 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇലക്ട്രിക് വാഹന ഇടം ഭരിക്കുന്നതും ടാറ്റയാണ്. കമ്പനി അടുത്തിടെ പുറത്തിറക്കിയ പുതിയ ടിയാഗോ ഇവിക്ക് ആദ്യ ദിവസം തന്നെ 10,000-ത്തില്‍ അധികം ബുക്കിംഗുകൾ ലഭിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രോസ് ഇവിയുടെ പ്രൊഡക്ഷൻ പതിപ്പും പഞ്ച് അടിസ്ഥാനമാക്കിയുള്ള കോംപാക്റ്റ് ഇവിയും കമ്പനി അനാവരണം ചെയ്യാൻ സാധ്യതയുണ്ട്.

ടിയാഗോയെക്കാള്‍ വിലക്കുറവ് , ടാറ്റയുടെ കഞ്ഞിയില്‍ മണ്ണിടുമോ ചൈനീസ് കമ്പനി?!

ടാറ്റ മോട്ടോഴ്‌സിന് കര്‍വ്വ എസ്‍യുവി കൂപ്പെ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പും പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍വ്വ് എസ്‍യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2024-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. 500 കിലോമീറ്ററിനടുത്ത് റേഞ്ചുള്ള വലിയ ബാറ്ററി പായ്ക്കോടുകൂടിയായിരിക്കും ഇത് വരുന്നത്. അവിനിയ ഇവി ആശയത്തിന് അടിവരയിടുന്ന ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കൂടുതൽ ഇവി കൺസെപ്‌റ്റുകൾ കമ്പനി അനാവരണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ സിയറ ഇവി കൺസെപ്‌റ്റും ടാറ്റ അനാച്ഛാദനം ചെയ്‍തേക്കും.