ഇവിടെ, മഹീന്ദ്ര സ്കോർപിയോ എന്നില്‍ കമ്പനി നൽകാത്ത, വാഹന പ്രേമികള്‍ ആഗ്രഹിക്കുന്ന ആ മികച്ച അഞ്ച് ഫീച്ചറുകൾ പട്ടികപ്പെടുത്തുന്നു.

ഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുതിയ സ്കോർപിയോ-എൻ അവതരിപ്പിച്ചത്. 11.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജനപ്രിയ എസ്‍യുവിയുടെ പുതുതലമുറ എത്തുന്നത്. പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ-നെ ഇഷ്‍ടപ്പെടാൻ ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിലും, ചില ഫീച്ചറുകൾ അത് നഷ്‌ടപ്പെടുത്തുന്നു. ഇവിടെ, മഹീന്ദ്ര സ്കോർപിയോ എന്നില്‍ കമ്പനി നൽകാത്ത, വാഹന പ്രേമികള്‍ ആഗ്രഹിക്കുന്ന ആ മികച്ച അഞ്ച് ഫീച്ചറുകൾ പട്ടികപ്പെടുത്തുന്നു.

1. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ
മഹീന്ദ്ര സ്‌കോർപിയോ-എന്നിന് വളരെ പ്രീമിയമായ ക്യാബിനുണ്ട്. ഈ ക്യാബിൻ ധാരാളം സൗകര്യ സവിശേഷതകൾ ഓഫർ ചെയ്യുന്നുമുണ്ട്. എസ്‌യുവിയുടെ ഇൻസ്ട്രുമെന്റ് കൺസോൾ ഒരു സെമി-ഡിജിറ്റൽ യൂണിറ്റായിരിക്കും. ഏഴ് ഇഞ്ച് TFT ഡ്രൈവർ ഇൻഫർമേഷൻ ഡിസ്‌പ്ലേ ഓഫർ ചെയ്യുന്നു. മികച്ച സംവിധാനമാണെങ്കിലും, XUV700-ന്റെ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനോട് ഇത് കിടപിടിക്കുന്നില്ല. പുത്തൻ സ്‍കോര്‍പിയോ എന്നിന്‍റെ ഏറ്റവും മികച്ച ട്രിം ലെവലുകളില്‍ എങ്കിലും ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഒരു ഓപ്‌ഷനായി മിക്ക സ്‍കോര്‍പിയോ പ്രേമികളും ആഗ്രഹിക്കും എന്ന് ഉറപ്പാണ്.

30 മിനിറ്റില്‍ സ്‍കോര്‍പ്പിയോ വാരിക്കൂട്ടിയത് 18,000 കോടി, ആനന്ദക്കണ്ണീരില്‍ ആനന്ദ് മഹീന്ദ്ര!

2. പനോരമിക് സൺറൂഫ്
മഹീന്ദ്ര സ്കോർപിയോ-N-ന് ഒരു സിംഗിൾ-പേൻ, ഇലക്ട്രിക്കലി-ഓപ്പറേറ്റഡ് സൺറൂഫ് ലഭിക്കുന്നു. എന്നിരുന്നാലും, ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയുൾപ്പെടെ അതിന്റെ എതിരാളികൾ പനോരമിക് സൺറൂഫുമായി വരുന്നു. തീർച്ചയായും എതിരാളികളേക്കാൾ വളരെ പരുക്കനാണ് സ്‍കോര്‍പിയോ എൻ. എന്നാൽ ഒരു പനോരമിക് സൺറൂഫ് ക്യാബിന്റെ പ്രീമിയം ഫീൽ ഉയർത്തും.

3. അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ്
XUV700-ൽ അഡാസ് വാഗ്ദാനം ചെയ്‍തതിന് വിമർശകരിൽ നിന്നും ആരാധകരിൽ നിന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വളരെയധികം പ്രശംസ നേടിയിരുന്നു. എന്നിരുന്നാലും, പുതിയ സ്കോർപ്പിയോ-എൻ-ന് ഈ നൂതന സുരക്ഷാ ഫീച്ചറുകൾ ലഭിച്ചില്ല. ഈ എസ്‌യുവി ഒരു പ്രീമിയം ഉൽപ്പന്നമാണ്. അതുകൊണ്ടുതന്നെ അഡാസിന്റെ അഭാവം ഒരു വലിയ നഷ്‍ടമായി തോന്നുന്നു. ഭാവിയിലെ അപ്‌ഡേറ്റുകൾ Scorpio-N-ൽ ഈ നൂതന സുരക്ഷാ ഫീച്ചറുകൾ ചേർക്കുമെന്ന് മിക്ക സ്‍കോര്‍പിയോ പ്രേമികളും പ്രതീക്ഷിച്ചേക്കാം.

"തീയിലുരുക്കി തൃത്തകിടാക്കി.." ഇരട്ടച്ചങ്കന്മാര്‍ ജനിക്കുന്നതല്ല, ഉണ്ടാക്കുന്നതാണെന്ന് മഹീന്ദ്ര!

4. മൂന്നാം നിര എസി വെന്റുകൾ
മഹീന്ദ്ര സ്കോർപിയോ-N-ന് എല്ലാ വരികൾക്കും സമർപ്പിത എൽഇഡി റീഡിംഗ് ലാമ്പുകൾ ഉണ്ട്, കൂടാതെ ഓരോ വരിയിലും ഒരു ജോടി ഗ്രാബ് ഹാൻഡിലുകളും ഉണ്ട് (രണ്ടാം നിരയിലേക്ക് പിൻവലിക്കാവുന്നത്). എന്നാല്‍, മൂന്നാം നിര സീറ്റുകൾക്കായി എസ്‌യുവിക്ക് സമർപ്പിത എസി വെന്റുകൾ ഉണ്ടാകില്ല എന്നത് ആശ്ചര്യകരമാണെന്ന് തോന്നുന്നു.

5. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
മഹീന്ദ്ര സ്കോർപിയോ-എൻ അതിന്റെ ഉപകരണങ്ങളുടെ പട്ടികയിൽ വെന്റിലേറ്റഡ് സീറ്റുകളും ഒഴിവാക്കുന്നു. ഇതും നിരാശാജനകമാണ്. കാരണം പുതിയ സ്‍കോര്‍പ്പിയോ എന്നിന് താഴെയുള്ള ഏതാനും സെഗ്‌മെന്റുകളിലെ കാറുകളിൽ പോലും ഇപ്പോള്‍ ഈ ഫീച്ചർ ലഭ്യമാണ്. ഇന്ത്യയിലെ വേനൽക്കാലം കടുത്തതാണ്. അതിനാൽ വായുസഞ്ചാരമുള്ള സീറ്റുകൾ വാഹനത്തിന്റെ സുഖസൗകര്യങ്ങൾ ഉയർത്തുന്നു. മഹീന്ദ്ര XUV700 ന് പോലും വെന്റിലേറ്റഡ് സീറ്റുകളില്ല എന്നതാണ് ശ്രദ്ധേയം.

"പയ്യന്‍ കൊള്ളാമോ? സ്വഭാവം എങ്ങനെ?" ഈ പുത്തന്‍ വണ്ടിയെപ്പറ്റി ജനം ഗൂഗിളിനോട് ചോദിച്ച ചില ചോദ്യങ്ങള്‍!