ഇതാ  2022 ഓഗസ്റ്റ് മാസത്തിലെ മികച്ച വില്‍പ്പന നേടിയ 10 കാർ കമ്പനികളെ പരിചയപ്പെടാം.

ഇന്ത്യൻ വാഹന വിപണിക്ക് നല്ല സമയാണ് ഇപ്പോള്‍. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും 2022 ഓഗസ്റ്റ് മാസത്തിൽ പോസിറ്റീവ് വിൽപ്പന വളർച്ച രേഖപ്പെടുത്തി. മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ, ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും തങ്ങളുടെ പ്രതിമാസ വിൽപ്പനയിൽ ഏറ്റവും ഉയർന്നത് രേഖപ്പെടുത്തി. ഇതാ 2022 ഓഗസ്റ്റ് മാസത്തിലെ മികച്ച വില്‍പ്പന നേടിയ 10 കാർ കമ്പനികളെ പരിചയപ്പെടാം.

മാരുതി സുസുക്കി 2022 ഓഗസ്റ്റിൽ 1,34,166 വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തെ 1,03,187 യൂണിറ്റുകളിൽ നിന്ന് 30.02 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ മാരുതിയുടെ വിപണി വിഹിതം 40.87 ശതമാനമാണ്.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

2022 ഓഗസ്റ്റിൽ മികച്ച 10 കാർ കമ്പനികളുടെ പട്ടികയിൽ ഹ്യൂണ്ടായ് രണ്ടാം സ്ഥാനം നേടി. എങ്കിലും ഹ്യുണ്ടായിയും ടാറ്റയും തമ്മിലുള്ള വിടവ് കുറയുന്നു. 2022 ഓഗസ്റ്റിൽ കമ്പനി 49,510 വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 46,866 യൂണിറ്റുകളിൽ നിന്ന് 5.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നിലവിൽ ഹ്യുണ്ടായിക്ക് 15.08 ശതമാനം വിപണി വിഹിതമുണ്ട്.

ടാറ്റ മോട്ടോഴ്‌സ് 2022 ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി. 2021 ഓഗസ്റ്റിലെ 28,018 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 47,166 യൂണിറ്റുകൾ വിറ്റു. അതായത് 68.34 ശതമാനം പോസിറ്റീവ് വിൽപ്പന വളർച്ച. നിലവിൽ 14.37 ശതമാനമാണ് വിപണി വിഹിതം.

മഹീന്ദ്രയും കിയയും യഥാക്രമം 9.09 ശതമാനം, 6.80 ശതമാനം വിപണി വിഹിതവുമായി നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. മഹീന്ദ്ര ഓഗസ്റ്റിൽ 29,852 വാഹനങ്ങൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തെ 15,973 യൂണിറ്റുകളിൽ നിന്ന് 86.89 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. കിയ 2021 ഓഗസ്റ്റിൽ 16,750 യൂണിറ്റുകളെ അപേക്ഷിച്ച് 22,322 വാഹനങ്ങൾ വിറ്റു, 33.27% വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി.

"നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം.." പോരടിച്ച് ഇന്നോവ, കാര്‍ണിവല്‍ മുതലാളിമാര്‍!

2022 ഓഗസ്റ്റിൽ 14,959 യൂണിറ്റുകൾ വിറ്റ ടൊയോട്ട ആറാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 12,772 യൂണിറ്റുകളിൽ നിന്നുള്ള വളര്‍ച്ച. 4.56 ശതമാനം വിപണി വിഹിതമുണ്ട്. 2022 ഓഗസ്റ്റിൽ 7,769 യൂണിറ്റുകളുമായി 30.49 ശതമാനം നെഗറ്റീവ് വിൽപ്പന വളർച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്, കഴിഞ്ഞ വർഷം ഇതേ മാസത്തെ 11,177 യൂണിറ്റുകളിൽ നിന്നാണ് ഈ ഇറക്കം.

കഴിഞ്ഞ വർഷം ഇതേ മാസത്തെ 11,177 യൂണിറ്റുകളിൽ നിന്ന് 7,012 യൂണിറ്റുകളുമായി റെനോ 27 ശതമാനത്തിലധികം നെഗറ്റീവ് വിൽപ്പന വളർച്ച രേഖപ്പെടുത്തി. 2021 ഓഗസ്റ്റിൽ 3,829 യൂണിറ്റുകൾ വിറ്റപ്പോൾ 2022 ഓഗസ്റ്റിൽ 4,222 വാഹനങ്ങൾ വിറ്റഴിച്ച് 10.26 ശതമാനം വിൽപ്പന വളർച്ച സ്‌കോഡ റിപ്പോർട്ട് ചെയ്‍തു. ഓഗസ്റ്റിൽ 3,823 യൂണിറ്റുകൾ വിറ്റ എംജി പത്താം സ്ഥാനത്താണ്. 11.40 ശതമാനം നെഗറ്റീവ് വിൽപ്പനയാണ് കമ്പനി റിപ്പോർട്ട് ചെയ്‍തത്. 

വില്‍പ്പന കണക്കുകള്‍ വിശദമായി - 
കാർ കമ്പനികൾ, ഓഗസ്റ്റ് 2022, ഓഗസ്റ്റ് 2021, വിൽപ്പന വളർച്ച എന്ന ക്രമത്തില്‍

മാരുതി സുസുക്കി
1,34,166 
1,03,187 
30.02%

ഹ്യുണ്ടായ് 49,510 
46,866 
5.64%

ടാറ്റ
47,166 
28,018 
68.34%

മഹീന്ദ്ര
29,852 
15,973 
86.89%

കിയ
22,322 
16,750 
33.27%

ടൊയോട്ട
14,959 
12,722 
17.12%

ഹോണ്ട
7,769
11,177
-30.49%

റെനോ
7,012
9,703
-27.73%

സ്കോഡ
4,222
3,829
10.26%

എംജി (റീട്ടെയിൽ)
3,823
4,315
-11.40%