Asianet News MalayalamAsianet News Malayalam

ഇഞ്ചോടിഞ്ച് പോരാടി ഒന്നാമനായി ബ്രസ, തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നെക്സോണ്‍ രണ്ടാമൻ!

 ഇതാ, 2022 സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം

List Of Top Five Selling SUVs In September 2022
Author
First Published Oct 5, 2022, 2:29 PM IST

രാജ്യത്തെ കാർ നിർമ്മാതാക്കൾ 2022 സെപ്റ്റംബർ മാസത്തിലെ അവരുടെ വിൽപ്പന കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക വാഹന നിർമ്മാതാക്കളും മികച്ച വാര്‍ഷിക വിൽപ്പനയും പ്രതിമാസ വിൽപ്പനയും രേഖപ്പെടുത്തി. ഇതാ, 2022 സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം

1. മാരുതി ബ്രെസ - ​​15,445 യൂണിറ്റുകൾ
2022 സെപ്റ്റംബറിൽ മാരുതി സുസുക്കി പുതിയ ബ്രെസ കോംപാക്ട് എസ്‌യുവിയുടെ 15,445 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 1,874 യൂണിറ്റായിരുന്നു. 2022 ജൂലൈയിൽ ലോഞ്ച് ചെയ്തതിനുശേഷം പുതിയ മോഡൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ രേഖപ്പെടുത്തി. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുള്ള സിംഗിൾ 1.5L K15C NA പെട്രോൾ എഞ്ചിനാണ് ബ്രെസയില്‍ മാരുതി വാഗ്ദാനം ചെയ്യുന്നത്.

ആകെപ്പാടെ കണ്‍ഫ്യൂഷനായല്ലോ! ടാറ്റയുണ്ട്, മാരുതിയുണ്ട്, മഹീന്ദ്രയുണ്ട്, ടൊയോട്ടയുമുണ്ട്; വന്‍ പോര്, വിവരങ്ങൾ

2. ടാറ്റ നെക്സോൺ - 14,518
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ടാറ്റ നെക്‌സോൺ. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ പ്രതിമാസം ശരാശരി 14,000 മുതൽ 15,000 വരെ നെക്‌സോണുകൾ വിൽക്കുന്നുണ്ട്. 2022 സെപ്റ്റംബറിൽ കമ്പനി 14,518 നെക്‌സോൺ എസ്‌യുവികൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസം 9,211 യൂണിറ്റുകൾ വിറ്റു. നിലവിൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ ഇവി.

3. ഹ്യുണ്ടായ് ക്രെറ്റ - 12,866
2020-ൽ പുറത്തിറക്കിയ ക്രെറ്റ എസ്‌യുവി അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്. 2022 സെപ്റ്റംബറിൽ 12,866 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി കഴിഞ്ഞ വർഷം ഇതേ മാസം 8,193 യൂണിറ്റുകൾ വിറ്റഴിച്ചു. 115 ബിഎച്ച്പി, 1.5 എൽ എൻഎ പെട്രോൾ, 115 ബിഎച്ച്പി, 1.5 എൽ ടർബോ ഡീസൽ, 140 ബിഎച്ച്പി, 1.4 എൽ ടർബോ പെട്രോൾ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

4. ടാറ്റ പഞ്ച് - 12,251
ടാറ്റ മോട്ടോഴ്‌സിന്റെ എൻട്രി ലെവൽ എസ്‍യുവിയായ പഞ്ച് 2022 അവസാനത്തോടെ ലോഞ്ച് ചെയ്തതു മുതൽ പ്രതിമാസം 10,000-ലധികം വിൽപ്പന നിരന്തരം റിപ്പോർട്ട് ചെയ്യുന്നു. 2022 സെപ്റ്റംബറിൽ കമ്പനി 12,251 യൂണിറ്റ് പഞ്ചുകൾ വിറ്റഴിച്ചു.  ഇത് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എട്ടാമത്തെ മോഡലായി. 2022 സെപ്റ്റംബറിലെ വിൽപ്പനയുടെ കാര്യത്തിൽ മാരുതി സ്വിഫ്റ്റിനെയും ഹ്യുണ്ടായ് വെന്യൂവിനെയും തോൽപ്പിക്കാൻ പഞ്ചിന് കഴിഞ്ഞു എന്നതും ശ്രദ്ധേയം. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

5. ഹ്യുണ്ടായ് വെന്യു - 11,033
ഹ്യുണ്ടായ് 2022 സെപ്റ്റംബറിൽ 11,033 വെന്യൂ എസ്‌യുവികൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 7,924 യൂണിറ്റുകളിൽ നിന്ന് 39.2 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. പുതിയ വെന്യു എൻ ലൈൻ എന്ന സ്പോർട്ടിയർ പതിപ്പും അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 

Follow Us:
Download App:
  • android
  • ios