Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ നിരവധി പുതിയ കാറുകൾ അവതരിപ്പിക്കാൻ നിസാൻ

2025 ൽ രണ്ട് പുതിയ എസ്‌യുവികളും ഒരു പുതിയ എംപിവിയും ഒരു പുതിയ ചെറിയ ഇലക്ട്രിക് കാറും കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. അവയെക്കുറിച്ച് അറിയാം. 
 

List of upcoming cars from Nissan
Author
First Published Dec 21, 2023, 8:39 AM IST

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ നിലവിൽ ഇന്ത്യൻ വിപണിയിൽ മാഗ്നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി വിൽക്കുന്നു. ഈ എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് 2024 ൽ കമ്പനി അവതരിപ്പിക്കാൻ പോകുന്നു. ഇതിനുപുറമെ, അന്താരാഷ്‌ട്ര വിപണികൾക്കായി ഇന്ത്യയിൽ നിന്ന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാഗ്‌നൈറ്റും നിസ്സാൻ കയറ്റുമതി ചെയ്യാൻ തുടങ്ങും. 2025 ൽ രണ്ട് പുതിയ എസ്‌യുവികളും ഒരു പുതിയ എംപിവിയും ഒരു പുതിയ ചെറിയ ഇലക്ട്രിക് കാറും കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. അവയെക്കുറിച്ച് അറിയാം. 

പുതിയ മിഡ് സൈസ് എസ്‍യുവി
നിസ്സാൻ 2025-ഓടെ നമ്മുടെ വിപണിയിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കും. റെനോ-നിസാൻ അലയൻസിന്റെ CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ. പ്ലാറ്റ്‌ഫോം മാത്രമല്ല, ഈ ഇടത്തരം എസ്‌യുവി പുതിയ തലമുറ ഡസ്റ്ററുമായി ചില ഇന്റീരിയർ ബിറ്റുകളും ബോഡി പാനലുകളും പങ്കിടും. ഹൈബ്രിഡ് അല്ലെങ്കിൽ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലാണ് പുതിയ മോഡൽ അവതരിപ്പിക്കാൻ സാധ്യത. ഈ എസ്‌യുവി അടുത്ത തലമുറ ഡസ്റ്ററിനൊപ്പം ചെന്നൈയിലെ അലയൻസിന്റെ പ്ലാന്റിൽ നിർമ്മിക്കും, കൂടാതെ കയറ്റുമതിയും ചെയ്യും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, എംജി ആസ്റ്റർ തുടങ്ങിയ സെഗ്‌മെന്റുകളുമായും പുതിയ മോഡൽ മത്സരിക്കും.

പുതിയ 7 സീറ്റർ എസ്‌യുവി
സഖ്യത്തിന്റെ CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഡസ്റ്റർ എസ്‌യുവിയുടെ 7 സീറ്റർ പതിപ്പ് റെനോ അവതരിപ്പിക്കും. ഈ എസ്‌യുവി ഡാസിയ ബിഗ്‌സ്റ്റർ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും. അതുപോലെ, നിസ്സാൻ 2025-26 ഓടെ രാജ്യത്ത് പുതിയ 7 സീറ്റർ എസ്‌യുവി അവതരിപ്പിക്കും. ശക്തമായ ഹൈബ്രിഡ് പെട്രോൾ, മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ എന്നിവയും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ മൂന്നുവരി എംപിവി
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ എൻട്രി ലെവൽ മൂന്നുവരി എംപിവി നിസാൻ അവതരിപ്പിക്കും. ചെന്നൈയിലെ റെനോ-നിസാൻ അലയൻസ് ഫെസിലിറ്റിയിലായിരിക്കും ഈ എംപിവി നിർമ്മിക്കുക. പുതിയ നിസാൻ എംപിവി കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ മാഗ്‌നൈറ്റിന് കീഴിൽ വരും. മാരുതി സുസുക്കി എർട്ടിഗയ്ക്കും കിയ കാരൻസിനും താങ്ങാനാവുന്ന ബദലായി ഇത് വരും. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഈ എംപിവിയിൽ. മാനുവൽ, സിവിടി ഓട്ടോമാറ്റിക് സഹിതമുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഇതിലുണ്ട്.

ചെറിയ ഇവി
എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കും നിസാൻ ഒരുക്കുന്നുണ്ട്. ഇത് CMF-AEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ മോഡൽ റെനോയുടെ എൻട്രി ലെവൽ ക്വിഡ് ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios