ഇവികൾ മാത്രമല്ല, ഇന്ത്യൻ വിപണിയിൽ ഒന്നിലധികം ഐസിഇ പവർ എസ്‌യുവികൾ അവതരിപ്പിക്കാനും മഹീന്ദ്ര പദ്ധതിയിടുന്നു. അവയെക്കുറിച്ച് അറിയാം.
മഹീന്ദ്ര ആൻഡ് അടുത്തിടെ രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കി . ഥാര്‍ റിയർ-വീൽ-ഡ്രൈവ്, പുതിയ XUV400 ഇലക്ട്രിക് എന്നിവ. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അഞ്ച് ബോണ്‍ ഇലക്ട്രിക് എസ്‌യുവികൾ കൂടി അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ ആദ്യത്തെ ബോൺ ഇലക്ട്രിക് എസ്‌യുവി XUV e8 ആയിരിക്കും. അത് 2024 അവസാനത്തോടെ പുറത്തിറങ്ങും. ഇവികൾ മാത്രമല്ല, ഇന്ത്യൻ വിപണിയിൽ ഒന്നിലധികം ഐസിഇ പവർ എസ്‌യുവികൾ അവതരിപ്പിക്കാനും മഹീന്ദ്ര പദ്ധതിയിടുന്നു. അവയെക്കുറിച്ച് അറിയാം.
1. മഹീന്ദ്ര ഥാർ 5-ഡോര്‍
താർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ എൽഡബ്ല്യുബി പതിപ്പ് മഹീന്ദ്ര ഇന്ത്യൻ നിരത്തിൽ പരീക്ഷിക്കുന്നു. മൂന്ന് ഡോർ മോഡലിനേക്കാൾ അഞ്ച് ഡോർ ഥാർ കൂടുതൽ പ്രായോഗികമായിരിക്കും. ഈ വർഷാവസാനത്തിന് മുമ്പ്, മിക്കവാറും ഉത്സവ സീസണിൽ ഇത് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. നീക്കം ചെയ്യാവുന്ന പാനലുകളുള്ള ഹാർഡ് ടോപ്പ് വേരിയന്റിലാണ് പുതിയ ഥാർ 5-ഡോർ മോഡൽ വരുന്നത്. ഇതോടൊപ്പം, ഫിക്സഡ് റൂഫ് മോഡലിന് ഒറ്റ പാളി സൺറൂഫ് ഉണ്ടായിരിക്കും.
ഉയർന്ന കരുത്തുള്ള സ്റ്റീൽ കൊണ്ട് നിർമ്മിച്ച പുതിയ സ്കോർപിയോ-എൻ-ന്റെ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയായിരിക്കും അഞ്ച് ഡോർ മഹീന്ദ്ര ഥാർ. പുതിയ സ്കോർപിയോ-N-നൊപ്പം പെന്റലിങ്ക് റിയർ സസ്‌പെൻഷൻ പങ്കിടാനും ഇതിന് കഴിയും. രണ്ടാം നിരയിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ എസ്‌യുവിയുടെ വീൽബേസ് വർദ്ധിപ്പിക്കും. എന്നിരുന്നാലും, താഴ്ന്ന റാംപ്-ഓവർ ആംഗിളിനൊപ്പം അതിന്റെ ഓഫ്-റോഡ് കഴിവുകളെ ഇത് സ്വാധീനിച്ചേക്കാം. അഞ്ച് ഡോർ ഥാറിന് 2.0 എൽ ടർബോ പെട്രോൾ, 2.2 എൽ ടർബോ ഡീസൽ എഞ്ചിൻ എന്നിവ നൽകും. ഇത് 3-ഡോർ പതിപ്പിനും കരുത്ത് പകരുന്നു. ഈ എഞ്ചിൻ ഉയർന്ന ശക്തിക്കും ടോർക്കും ട്യൂൺ ചെയ്യാവുന്നതാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓഫറിൽ ലഭിക്കും.
2. ബൊലേറോ നിയോ പ്ലസ്
ബൊലേറോ നിയോ എസ്‌യുവിയുടെ നീളമേറിയ പതിപ്പാണ് മഹീന്ദ്ര ഇന്ത്യയിൽ പരീക്ഷിക്കുന്നത്. ബൊലേറോ നിയോ പ്ലസ് എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി ഏഴ്, ഒമ്പത് എന്നിങ്ങനെ രണ്ട് സീറ്റിംഗ് ലേഔട്ടുകളിൽ വാഗ്ദാനം ചെയ്യും. ഈ മോഡലിന് ബൊലേറോ നിയോയേക്കാൾ 400 എംഎം നീളമുണ്ട്. വീൽബേസ് മാറ്റമില്ലാതെ തുടരുന്നു. വെർട്ടിക്കൽ ക്രോം സ്ലാറ്റുകൾ, റിയർ ടെയിൽഗേറ്റ് മൗണ്ടഡ് സ്പെയർ വീൽ, ട്രപസോയ്ഡൽ എയർ ഡാം, റാപ്പറൗണ്ട് ടെയിൽലൈറ്റുകൾ എന്നിവയുള്ള പുതിയ മെഷ് ഗ്രില്ലിന്റെ രൂപത്തിൽ എസ്‌യുവിക്ക് ചില ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് 7-സീറ്റർ പതിപ്പിന് മൂന്നാം നിരയിൽ ബെഞ്ച്-ടൈപ്പ് സീറ്റുകളും ഒമ്പത് സീറ്റർ മോഡലിൽ ജമ്പ് സീറ്റുകളുമുണ്ടാകും. ഇക്കോണമി മോഡിൽ 94 ബിഎച്ച്‌പിയും പവർ മോഡിൽ 120 ബിഎച്ച്‌പിയും നൽകുന്ന 2.2 എൽ എംഹോക്ക് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
3 അടുത്ത തലമുറ ബൊലേറോ
2021-ൽ, 2026-ൽ 9 പുതിയ എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. നിലവിൽ അടുത്ത തലമുറ ബൊലേറോയുടെ പണിപ്പുരയിലാണെന്ന് കമ്പനി സ്ഥിരീകരിച്ചു. അടുത്ത തലമുറ ബൊലേറോ 2024-ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഥാറിനും സ്കോർപിയോ-N-നും അടിവരയിടുന്ന പുതിയ ലാഡർ-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ മോഡൽ ഒരു പ്രായോഗിക ജനപ്രിയ വാഹനം എന്ന നിലയിൽ തുടർന്നും വാഗ്ദാനം ചെയ്യും. ഇതിന് കൂടുതൽ ആധുനിക സവിശേഷതകൾ ലഭിക്കും. നിലവിലെ പഴയ- പരുക്കൻ പ്രൊഫൈൽ ശൈലി നിലനിർത്താൻ ഇത് മിക്കവാറും സാധ്യതയുണ്ട്. ഥാറിന് കരുത്ത് പകരുന്ന 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് അടുത്ത ബൊലേറോയ്ക്ക് കരുത്തേകാൻ സാധ്യത. ഥാര്‍ RWD യുടെ 1.5L ടർബോ ഡീസൽ എഞ്ചിനും ഇതിന് ലഭിച്ചേക്കാം.
4. മഹീന്ദ്ര XUV500
അഞ്ചും ഏഴും സീറ്റ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ XUV700 ഉപയോഗിച്ച് മഹീന്ദ്ര XUV500-ന് പകരമായി. XUV500 നെയിംപ്ലേറ്റ് കമ്പനി പുനരുജ്ജീവിപ്പിക്കും. വലിപ്പത്തിലും സെഗ്‌മെന്റിലും ഇത് XUV700-ന് താഴെയായിരിക്കും. ഇതിന് ഏകദേശം 4.3 മീറ്റർ നീളമുണ്ട്. കൂടാതെ അതിന്റെ വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളോട് മത്സരിക്കും. XUV300 പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും എസ്‌യുവി. 1.5 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളായിരിക്കും ഇതിന് കരുത്തേകുക.
