Asianet News MalayalamAsianet News Malayalam

ആകാശത്ത് സെക്സ്, സര്‍വീസുമായി വിമാനക്കമ്പനി, 75000 രൂപയ്ക്ക് സെക്‌സ് പ്ലെയിന്‍ ടിക്കറ്റ്!

മുക്കാൽ ലക്ഷം രൂപ മുടക്കിയാല്‍, മുക്കാൽ മണിക്കൂറോളം വിമാനം ആവശ്യക്കാരെയും കൊണ്ടു പറന്നുനടക്കും. സമയം തികയാതെ വരുന്നവർക്ക്, പൈലറ്റിനോട് പറഞ്ഞാൽ, അധിക പണം നൽകി ട്രിപ്പിന്റെ ദൈർഘ്യം ഒന്നര മണിക്കൂർ ആക്കി കൂട്ടുകയും ചെയ്യാം!

love cloud las vegas offers sky sex air trips to no where for 1000 dollars
Author
Las Vegas, First Published Nov 15, 2021, 12:28 PM IST
  • Facebook
  • Twitter
  • Whatsapp

ലാസ് വെഗാസ് :  രതിയില്‍ ഏർപ്പെടുന്ന (Sex) കാര്യത്തിൽ ആകാശമാണ് അതിര്. 'സ്വപ്‍നം കാണാവുന്ന എവിടെവെച്ചും സെക്സിൽ ഏർപ്പെടാൻ സാധിക്കും' എന്ന് പറഞ്ഞത് എലനോർ റൂസ്‌വെൽറ്റ് (Eleanor Roosevelt) ആണ്. അത് ഇനി കാറിലോ, ഹോട്ട് ടബ്ബിലോ, ബീച്ചിലോ, കാടിനുള്ളിലെ വിജനതയിലോ മാത്രമല്ല വിമാനത്തില്‍ വച്ചുപോലും സാധിക്കും.

love cloud las vegas offers sky sex air trips to no where for 1000 dollars

കാരണം ഇപ്പോൾ ലാസ് വെഗാസിലെ ഒരു വിമാനകമ്പനി ഓഫർ ചെയ്യും പ്രകാരം ആകാശത്തിലൂടെ പറന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ വച്ച് സെക്സ് ചെയ്യാം. സ്കൈ സെക്സ് പ്രേമികൾക്ക് ഇനി തങ്ങളുടെ ഫാന്റസികൾ സാക്ഷാത്കരിച്ചെടുക്കാൻ സ്വന്തം നഗരത്തിൽ നിന്ന് അപരിചിതമായ മറ്റേതെങ്കിലും ഇടത്തിലേക്ക് പോകുന്ന വിമാനത്തിൽ ഒരു ടിക്കറ്റൊക്കെ എടുത്ത് വിമാനയാത്ര പോയി, അതിലെ ഇടുങ്ങിയ ടോയ്‌ലെറ്റിനുള്ളിലേക്ക് എയർ ഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച് ഒന്നിച്ച് കയറിപ്പറ്റി പെടാപ്പാടു പെടേണ്ടതില്ല എന്ന് ചുരുക്കം.

love cloud las vegas offers sky sex air trips to no where for 1000 dollars

ലവ് ക്ലൗഡ് എന്ന ലാസ്‌വേഗാസ് കമ്പനി ആകാശരതിയെന്ന വന്യഭാവന യാഥാർഥ്യമാക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ പുതിയ ഒരു വിമാന സർവീസ് ആരംഭിച്ചിരിക്കുകയാണ്. 996 ഡോളറിന്, അതായത് ഏതാണ്ട് മുക്കാൽ ലക്ഷം രൂപയ്ക്ക്, ലാസ് വെഗാസിൽ നിന്ന് പുറപ്പെടുന്ന വിമാനം മുക്കാൽ മണിക്കൂർ മണിക്കൂർ ആകാശത്ത് നിങ്ങളെയും കൊണ്ട് ചുറ്റിക്കറങ്ങിയ ശേഷം തിരികെ പുറപ്പെട്ടിടത്തുതന്നെ എത്തിക്കും ഇനി മുതൽ. ആ സമയം തികയാതെ വരുന്നവർക്ക്, പൈലറ്റിനോട് പറഞ്ഞാൽ, അധിക പണം നൽകി ട്രിപ്പിന്റെ ദൈർഘ്യം ഒന്നര മണിക്കൂർ ആക്കി വർധിപ്പിക്കാനും വകുപ്പുണ്ട്. 

love cloud las vegas offers sky sex air trips to no where for 1000 dollars

വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ടോണി എന്നറിയപ്പെടുന്ന ആന്റണി ബ്ലെയ്ക്ക് ആണ്. തന്റെ ട്വിൻ എഞ്ചിൻ സെസ്ന  വിമാനത്തിലേറുന്ന പ്രണയമിഥുനങ്ങളെ ക്യാപ്റ്റൻ ടോണി 5280 അടി ഉയരത്തിൽ എങ്ങോട്ടെന്നില്ലാതെ പറത്തും. എഞ്ചിൻ കൺസോളിനെ മണിയറയിൽ നിന്ന് വേർതിരിക്കുന്നത് ഒരു കർട്ടൻ ആണ്. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നോയ്‌സ് ക്യാൻസലേഷൻ ഹെഡ് സെറ്റുമായിട്ടാൽ പൈലറ്റ് വിമാനം പറത്തുന്നത് എന്നതുകൊണ്ടുതന്നെ പിന്നിൽ നടക്കാൻ ഇടയുള്ള ബഹളങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തില്ല.

love cloud las vegas offers sky sex air trips to no where for 1000 dollars

കർട്ടനുപിന്നിൽ രണ്ടു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു മെത്തയും, ചുവപ്പുനിറത്തിലുള്ള സാറ്റിൻ കവറുകളിട്ട സെക്സ് പൊസിഷൻ തലയിണകളുമുണ്ട്. എഴുപതുകളിൽ പ്ലേ ബോയ് മാഗസിന്റെ ഉടമ ഹ്യൂ ഹെഫ്നർക്ക് സ്വന്തമായി ഉണ്ടായിരുന്ന ബിഗ് ബണ്ണി സ്വകാര്യ ജെറ്റുകളുടെ അതേ ഇന്റീരിയർ ആണ് ഈ ലവ് ക്ലൗഡ് വിമാനങ്ങൾക്കും ഉള്ളത്. 

love cloud las vegas offers sky sex air trips to no where for 1000 dollars
 
നവവിവാഹിതരായ ദമ്പതികളും  സെക്സിൽ പുതുമ തേടുന്ന മധ്യവയസ്‌കരും മുതൽ യൂറോപ്പിൽ നിന്നെത്തുന്ന സ്വിങ്ങിങ് കപ്പിൾസ് വരെ ലവ് ക്ലൗഡിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ക്യാപ്റ്റൻ ടോണി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. 

love cloud las vegas offers sky sex air trips to no where for 1000 dollars

Follow Us:
Download App:
  • android
  • ios