Asianet News MalayalamAsianet News Malayalam

"ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രം"സര്‍ക്കാരിന്‍റെ ആദ്യ വൈദ്യുത വണ്ടിയെപ്പറ്റി 'ഉടമ'

സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ ഇലക്ട്രിക്ക് വാഹന വിശേഷങ്ങള്‍ പങ്കുവച്ച് 'ഉപഭോക്താവ്'. അഭിമുഖം

M Sivasankar IAS about his electric car
Author
Trivandrum, First Published Sep 5, 2019, 1:05 PM IST

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്‍റേത്. ഇതിന്‍റെ ഭാഗമായി ഇലക്ട്രിക്ക് കാറുകള്‍ വാങ്ങുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനു വേണ്ടിയാണ്  സർക്കാർ ആദ്യ ഇ–കാർ വാങ്ങിയത്.   

ഈ ഇലക്ട്രിക്ക് കാറിന്‍റെ ഗുണങ്ങളെപ്പറ്റി തുറന്നു പറയുകയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇലക്ട്രിക്ക് വാഹന വിശേഷങ്ങള്‍ പങ്കുവച്ചത്. 

M Sivasankar IAS about his electric car

താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് കാറില്‍ സഞ്ചരിക്കാന്‍ വേണ്ട ചെലവ് ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രമാണെന്നാണ് ശിവശങ്കരന്‍ ഐഎഎസ് പറയുന്നത്. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് കിലോമീറ്ററിന് ഏഴ് രൂപയോളം ചെലവാകുമ്പോഴാണ് ഈ കുറഞ്ഞ ചെലവില്‍ നഗര യാത്രകള്‍ സാധിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

M Sivasankar IAS about his electric car

12 ലക്ഷം രൂപയോളം ചെലവാക്കിയാണ് സര്‍ക്കാര്‍ ടാറ്റയുടെ ഈ കാര്‍ സ്വന്തമാക്കിയതെന്നും അദ്ദേഹം പറയുന്നു. 12 യൂണിറ്റോളം വൈദ്യുതി ഉപയോഗിച്ച് എട്ട് മണിക്കൂറു കൊണ്ട് ഫുള്‍ ചാര്‍ജ്ജാവുന്ന വാഹനം 120 കിലോമീറ്റര്‍ ഓടുമെന്നും ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കുന്നു. അഭിമുഖം കാണാം

"

Follow Us:
Download App:
  • android
  • ios