Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ നിർമ്മിച്ച മാരുതി ഗ്രാൻഡ് വിറ്റാര ലാറ്റിൻ അമേരിക്കയിലേക്ക്

ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ, അയൽ പ്രദേശങ്ങൾ എന്നിവയിലുടനീളമുള്ള 60 ലധികം രാജ്യങ്ങളിലേക്ക് ഗ്രാൻഡ് വിറ്റാര കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നതായി മാരുതി സുസുക്കി ലിമിറ്റിഡ് പ്രഖ്യാപിച്ചു.

Made In India Maruti Grand Vitara Goes To Latin America
Author
First Published Jan 19, 2023, 10:56 PM IST

മാരുതി സുസുക്കി പുതുതായി പുറത്തിറക്കിയ ഇടത്തരം എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര ലാറ്റിനമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗ്രാൻഡ് വിറ്റാരയുടെ ആദ്യ ബാച്ച് അടുത്തിടെ കാമരാജർ തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് കപ്പൽ കയറി. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ, അയൽ പ്രദേശങ്ങൾ എന്നിവയിലുടനീളമുള്ള 60 ലധികം രാജ്യങ്ങളിലേക്ക് ഗ്രാൻഡ് വിറ്റാര കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നതായി മാരുതി സുസുക്കി ലിമിറ്റിഡ് പ്രഖ്യാപിച്ചു.

“ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണച്ച്, മാരുതി സുസുക്കി അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് ഒന്നിലധികം സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കയറ്റുമതിക്കായി ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കുന്നത് വിജയത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ്. ഗ്രാൻഡ് വിറ്റാര ചേർക്കുന്നതിലൂടെ, ഞങ്ങൾ ഇപ്പോൾ 17 വാഹനങ്ങളുടെ ഒരു ശ്രേണി കയറ്റുമതി ചെയ്യുന്നു. 2022 ജൂലൈയിൽ അനാച്ഛാദനം ചെയ്ത ഗ്രാൻഡ് വിറ്റാരയ്ക്ക് ആഭ്യന്തര വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദേശ വിപണികളിലും ഇന്ത്യയിൽ നിർമ്മിച്ച ഗ്രാൻഡ് വിറ്റാര സമാനമായ വിജയം കൈവരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്" ഇതേക്കുറിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു, 

2022-ൽ മാരുതി സുസുക്കി 2.6 ലക്ഷം വാഹനങ്ങളുടെ കയറ്റുമതി രജിസ്റ്റർ ചെയ്‍തിരുന്ന. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതി സംഖ്യയാണിത്. കഴിഞ്ഞ മാസം, MSIL 2022 ഡിസംബറിൽ 112,010 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 123,016 യൂണിറ്റുകൾ വിറ്റു - വാർഷിക വിൽപ്പനയിൽ 8.95 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തു.

ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ സിഎൻജി പതിപ്പ് മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കി. യഥാക്രമം 12.85 ലക്ഷം രൂപയും 14.84 ലക്ഷം രൂപയും വിലയുള്ള ഡെൽറ്റ എംടി, സീറ്റ എംടി എന്നീ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റോടുകൂടിയ 1.5L, ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. സിഎൻജി മോഡിൽ, എഞ്ചിൻ 5,500 ആർപിഎമ്മിൽ 87.83 പിഎസ് പവറും 4200 ആർപിഎമ്മിൽ 121.5 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. 

Follow Us:
Download App:
  • android
  • ios