Asianet News MalayalamAsianet News Malayalam

കോളടിച്ചൂ..! പഴയ ഥാറുകൾ വിറ്റൊഴിവാക്കാൻ മഹീന്ദ്ര, വില വെട്ടിക്കുറച്ചത് ലക്ഷങ്ങൾ!

അഞ്ച് ഡോർ ഥാർ റോക്‌സ് അവതരിപ്പിച്ചതിന് ശേഷം, മഹീന്ദ്ര 3-ഡോർ ഥാറിന് വൻ വിലക്കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

Mahindra 3 door Thar get bumper discount
Author
First Published Sep 5, 2024, 12:16 PM IST | Last Updated Sep 5, 2024, 12:16 PM IST

ഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ മാസം വാഹനങ്ങൾക്ക് മികച്ച കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. അഞ്ച് ഡോർ ഥാർ റോക്‌സ് അവതരിപ്പിച്ചതിന് ശേഷം, മഹീന്ദ്ര 3-ഡോർ ഥാറിന് വൻ വിലക്കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഉത്സവ സീസണായതിനാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് XUV400, ബൊലേറോ, ബൊലേറോ നിയോ, സ്കോർപിയോ ക്ലാസിക് എന്നിവയും വാങ്ങാം. പൂർണ്ണമായ ഓഫറിനെക്കുറിച്ച് അറിയാം

മഹീന്ദ്ര XUV400
ആനുകൂല്യങ്ങളും കിഴിവ് ഓഫറുകളും ഉൾപ്പെടുന്ന മഹീന്ദ്ര XUV400-ൽ മൂന്ന് ലക്ഷം രൂപ വരെ ലാഭിക്കാം. ഇതിൻ്റെ വില 16.74 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം).

മഹീന്ദ്ര ഥാർ ത്രീ ഡോർ ഥാർ
മഹീന്ദ്ര ഥാർ ത്രീ ഡോറിന് 1.5 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ഇതിൻ്റെ വില 12.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം).  

മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ബൊലേറോയിൽ 90,000 രൂപ വരെ ലാഭിക്കാൻ അവസരമുണ്ട്. ഈ എസ്‌യുവിയുടെ വില 9.79 ലക്ഷം മുതൽ 10.91 രൂപ വരെയാണ് (എക്സ്-ഷോറൂം).

മഹീന്ദ്ര ബൊലേറോ നിയോ
മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവി 85,000 രൂപ കിഴിവിൽ വാങ്ങാം. നാല് മീറ്ററിൽ താഴെയുള്ള ഈ കാറിൻ്റെ വില 9.95 ലക്ഷം മുതൽ 12.15 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം).

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്
മഹീന്ദ്ര സ്കോർപിയോ ക്ലാസിക് വാങ്ങുന്നതിലൂടെ നിങ്ങൾക്ക് 20,000 രൂപ ലാഭിക്കാം. ഇതിൻ്റെ വില 13.62 ലക്ഷം മുതൽ 17.42 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം).

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios