Asianet News MalayalamAsianet News Malayalam

ഒരുലക്ഷം രൂപ കൂട്ടി മഹീന്ദ്ര അള്‍ട്ടുറാസ് ബിഎസ്6 എത്തി

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഫ്ഷാഗ്ഷിപ്പ്‌ മോഡലായ ആള്‍ട്ടുറാസ് ജി4 പ്രീമിയം എസ്‌യുവിയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. 

Mahindra Alturas G4 BS6 Launched
Author
Mumbai, First Published Apr 29, 2020, 12:00 PM IST

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഫ്ഷാഗ്ഷിപ്പ്‌ മോഡലായ ആള്‍ട്ടുറാസ് ജി4 പ്രീമിയം എസ്‌യുവിയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം കൂടി. 

എഞ്ചിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ഒഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും പുത്തന്‍ അള്‍ട്ടുറാസില്‍ നല്‍കിയിട്ടില്ല. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പവറിലും ടോര്‍ക്കിലും മറ്റം വരുത്തിയിട്ടില്ല. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 

ഇത്തവണ ഡിസൈനില്‍ കൈവയ്ക്കാതെ എന്‍ജിന്‍ മാത്രം മാറ്റം വരുത്തിയാണ് ആള്‍ട്ടുറാസ് ജി4 എത്തുന്നത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, 18 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് ആള്‍ട്ടുറാസിന്റെ എക്സ്റ്റീരിയറിനെ വേറിട്ടതാക്കുന്നു. 

ഇന്‍റീരിയര്‍ ഫീച്ചര്‍ സമ്പന്മാണ്. നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകളും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. 2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികളാണ് വാഹനത്തിന്‍റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios