Asianet News MalayalamAsianet News Malayalam

വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ മഹീന്ദ്ര

മിക്കവാറും എല്ലാ ബ്രാൻഡുകളിലുമുള്ള കാറുകൾ കമ്പനി ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകാനാണ് തീരുമാനമെന്നും ഉപഭോക്താക്കൾക്ക് ഇഷ്‍ടമുള്ള വാഹനം തെരെഞ്ഞെടുക്കാം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Mahindra And Mahindra Financial Services Plans To subscription Program
Author
Mumbai, First Published Sep 18, 2021, 7:33 PM IST

പഭോക്താക്കള്‍ക്ക് വാഹനങ്ങൾ പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന സംരംഭത്തിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് കടക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ക്വിക്‌ലിസ്' എന്നാണ് ഈ സംരംഭത്തിന്‍റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മിക്കവാറും എല്ലാ ബ്രാൻഡുകളിലുമുള്ള കാറുകൾ കമ്പനി ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകാനാണ് തീരുമാനമെന്നും ഉപഭോക്താക്കൾക്ക് ഇഷ്‍ടമുള്ള വാഹനം തെരെഞ്ഞെടുക്കാം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കാർ വാങ്ങി ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പണം ചിലവാക്കി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള കാറുകൾ ഓടിക്കാൻ കഴിയും. അതാത് സമയത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു.

ആൾക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന മനസ്സ്, ഉടമസ്ഥനായല്ലാതെ പണം നിക്ഷേപിക്കുന്ന കച്ചവട മാതൃകകൾ , വാഹനങ്ങൾ പൊളിക്കാനുള്ള പുതിയ നയങ്ങൾ , പുതിയ വാഹന മാതൃകകളുടെ വരവ് , വൈദ്യുതി വാഹനങ്ങൾ എന്നിവ ആവശ്യക്കാരെ പാട്ടത്തിനും വാടകക്കും വാഹനങ്ങൾ എടുക്കാൻ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. കോർപ്പറേറ്റുകൾക്കും, തങ്ങളുടെ ജീവനക്കാർക്ക് കാറുകൾ നൽകുന്നതിനും അവരുടെ ബിസിനസ്സ് ഉപയോഗത്തിനും കൂടുതൽ പണം ചിലവാക്കാതെ വാഹനങ്ങൾ പാട്ടത്തിനും വാടകക്കും എടുക്കുന്നതിന് ഒരു നല്ല അവസരമാണ്, ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

വായകയ്ക്ക് വാഹനം എടുക്കുന്നവര്‍ പ്രതിമാസ ഫീസ് ആണ് നൽകേണ്ടത്. പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന കച്ചവത്തിലേക്ക് തങ്ങൾ പ്രവേശിക്കുന്നതായി കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios