കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ കമ്പനി 60 ശതമാനം വളർച്ച കൈവരിച്ചു. ഈ വില്‍പ്പന റിപ്പോർട്ടിനെ കുറിച്ച് നമുക്ക് നോക്കാം.
കഴിഞ്ഞ മാസം ഇന്ത്യൻ കാർ വിപണിയിൽ മഹീന്ദ്രയുടെ വിൽപ്പനയില്‍ മറ്റ് കാർ കമ്പനികളുടെ ഉറക്കം കെടുത്തുന്ന തരത്തിൽ കുതിപ്പ് പ്രകടമായിരുന്നു. ഈ ഉത്സവ സീസണിൽ മഹീന്ദ്ര വാഹനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. മഹീന്ദ്ര XUV700 മുതൽ XUV400 ഇലക്ട്രിക് എസ്‌യുവി വരെ ഉപഭോക്താക്കൾ നന്നായി ഇഷ്ടപ്പെട്ടു. കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ കമ്പനി 60 ശതമാനം വളർച്ച കൈവരിച്ചു. ഈ വില്‍പ്പന റിപ്പോർട്ടിനെ കുറിച്ച് നമുക്ക് നോക്കാം.
പാസഞ്ചർ വാഹന വിൽപ്പന
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 20,130 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മഹീന്ദ്ര പാസഞ്ചർ വാഹന വിഭാഗത്തിൽ 32,298 വാഹനങ്ങൾ വിറ്റു. ഇതുവഴി മഹീന്ദ്രയ്ക്ക് 60 ശതമാനംവാര്‍ഷിക വിൽപ്പന വളർച്ച ലഭിച്ചു. അതേ സമയം, കമ്പനി മൊത്തം 32,226 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20,034 യൂണിറ്റായിരുന്നു. ഇതുവഴി യൂട്ടിലിറ്റി വിഭാഗത്തിൽ 61 ശതമാനം വളർച്ചയാണ് കമ്പനിക്ക് ലഭിച്ചത്.
ലക്ഷംലക്ഷം പിന്നാലെ, ജീത്തോയുടെ വില്‍പ്പന കുതിക്കുന്നു; ടാറ്റാ ഏയിസ് വിറയ്ക്കുന്നോ?!
ട്രാക്ടറുകളുടെ വിൽപ്പനയിൽ വർധന
മഹീന്ദ്ര ട്രാക്ടറുകളും മികച്ച വിൽപ്പനയാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 47,017 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി കഴിഞ്ഞ മാസം 51,994 ട്രാക്ടറുകൾ വിറ്റു. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനിയുടെ വിൽപ്പനയിൽ 11 ശതമാനം വർധനവുണ്ടായി. ഇന്ത്യൻ കർഷകരുടെ പ്രമുഖ ഡിജിറ്റൽ വിപണിയായ ട്രാക്ടർ ജംഗ്ഷൻ പുറത്തുവിട്ട കണക്കുകളില്‍, റീട്ടെയിൽ ഡിമാൻഡിന്റെ കാര്യത്തിൽ, 40 മുതല്‍ 50 എച്ച്പി വരെ കരുത്തുള്ള ട്രാക്ടറുകള്‍ ഡിമാൻഡ് ചാർട്ടിൽ ഒന്നാമതാണെന്നും രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മികച്ച 10 മോഡലുകൾ മുകളിൽ പറഞ്ഞ ശ്രേണിയിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും ഉയർന്ന ട്രാക്ഷനും വിൽപ്പനയുമുള്ള പട്ടികയിൽ ഒന്നാമതെത്തി. ഏറ്റവും മികച്ച ട്രാക്ടർ ബ്രാൻഡിന്റെ കാര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ട്രാക്ടറായി തുടരുന്നു. കമ്പനിക്ക് മിക്കവാറും എല്ലാ സെഗ്‌മെന്റുകളിലും വിവിധ സ്പെസിഫിക്കേഷനുകളിലും ഓഫറുകൾ ഉണ്ട്.
5 ഡോർ ഥാർ ഉടൻ എത്തും
ഇന്ത്യൻ കാർ വിപണിയിൽ വളരെ ജനപ്രിയമായ ഒരു എസ്‌യുവി എന്ന നിലയിൽ മഹീന്ദ്ര ഥാർ വിജയിച്ചു. എന്നാൽ ഇപ്പോൾ ഈ വാഹനത്തിന്റെ പുതിയ അവതാറും ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ ഈ പുതിയ മോഡൽ അവതരിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുമ്പോൾ, അടുത്ത വർഷം ആദ്യം പുതിയ ഥാർ അവതരിപ്പിക്കാൻ കഴിയുമെന്നാണ് വാർത്ത. 5 ഡോറുകളിലായിരിക്കും പുതിയ മോഡൽ എത്തുക എന്നതാണ് പ്രത്യേകത.
