Asianet News MalayalamAsianet News Malayalam

മൂന്നുലക്ഷം രൂപ വരെ വിലക്കുറവ്, കിടിലന്‍ ഓഫറുകളുമായി മഹീന്ദ്ര!

വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

Mahindra Discounts Up To 3 Lakh On Models
Author
Mumbai, First Published Jun 23, 2021, 9:36 AM IST

വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മൂന്നുലക്ഷം രൂപയുടെ വരെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടീംബിഎച്ച‍പി റിപ്പോര്‍ട്ട് ചെയ്യുന്നു.  മഹീന്ദ്രയുടെ വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ ഓഫറുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

16,500 രൂപ മുതല്‍ 3.01 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.  അടുത്തിടെ അവതരിപ്പിച്ച ഥാറിന് ഒഴികെ മഹീന്ദ്രയുടെ വാഹനനിരയിലെ എല്ലാ വാഹനങ്ങള്‍ക്കും ഓഫര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 വരെ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, അഡീഷണല്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടെയാണ് മൂന്ന് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഡീലര്‍ഷിപ്പുകള്‍ അനുസരിച്ച് ഈ ഓഫറുകളില്‍ നേരിയ മാറ്റം വന്നേക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ അള്‍ട്ടുറാസിനാണ് ഏറ്റവും വലിയ ആനുകൂല്യം. ബൊലേറൊ എസ്.യു.വിക്കാണ് ഏറ്റവും കുറവ് ഓഫറുള്ളത്.

3.01 ലക്ഷം രൂപയുടെ ഓഫറാണ് അള്‍ട്ടുറാസിന് ലഭിക്കുക. ഇതില്‍ 2.2 ലക്ഷം രൂപയുടെ ക്യാഷ് ഓഫറാണ്. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 11,500 രൂപയുടെ കോര്‍പറേറ്റ് ഇളവ് 20,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയാണ് അള്‍ട്ടുറാസിന് മൂന്ന് ലക്ഷം രൂപയുടെ ഓഫര്‍ ഒരുക്കിയിട്ടുള്ളത്. ജൂണ്‍ മാസത്തിലെ വില്‍പ്പനയ്ക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ബാധകമാകുക.

മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വി. മോഡലായ XUV500-ന് 1.89 ലക്ഷം രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. 1.13 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 6500 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍, 20,000 രൂപയുടെ അഡീഷണല്‍ ഓഫര്‍ എന്നിവ ഉള്‍പ്പെടെയാണ് XUV500-ന്റെ ആനുകൂല്യം. 3500 രൂപയുടെ ക്യാഷ് ഓഫറും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപയുടെ കോര്‍പറേറ്റ് ഓഫറുമാണ് ബൊലേറോക്കുള്ളത്.

സ്‌കോര്‍പിയോക്കായി 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 4000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 17,042 രൂപയുടെ മറ്റ് ഓഫറുകളും ഉള്‍പ്പെടെ 36,042 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. അതേസമയം, എം.പി.വി. വാഹനമായ മരാസോക്ക് 40,200 രൂപയുടെ ഓഫറാണ് ഒരിക്കിയിട്ടുള്ളത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 5200 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍ ഉള്‍പ്പെടെയാണ് ഈ ആനുകൂല്യം.

മിനി എസ്.യു.വിയായ KUV100-ന് 61,055 രൂപയുടെ ഓഫറാണ് ഉറപ്പുനല്‍കുന്നത്. 38,055 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 എക്‌സ്‌ചേഞ്ച് ബോണസ്, 3000 രൂപ കോര്‍പറേറ്റ് ഓഫറും ചേര്‍ന്നാണിത്. കോംപാക്ട് എസ്‍യുവിയായ XUV300-ന് 44,000 രൂപയുടെ ഓഫറാണ് കിട്ടുക. 5000 രൂപയുടെ ക്യാഷ് ഓഫര്‍, 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 4000 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍, 10,000 രൂപയുടെ മറ്റ് ഓഫറുകളും ഉള്‍പ്പെടെയാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios