Asianet News MalayalamAsianet News Malayalam

ഒറ്റചാര്‍ജില്‍ 170 കിമീ, മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ കേരളത്തിലും

മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയുടെ വൈദ്യുത ത്രിചക്ര വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍

Mahindra Electric launches Treo range in Kerala
Author
Kochi, First Published Sep 27, 2019, 4:28 PM IST

കൊച്ചി: മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയുടെ വൈദ്യുത ത്രിചക്ര വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില. 

മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനങ്ങളുടെ ഹൃദയം. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുന്നത്. ഇതിന്റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രഥമ പരിഗണനയും മഹീന്ദ്ര വാഹന ശ്രേണികളില്‍ ഉറപ്പുവരുത്തുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്ത ശേഷം എആര്‍എഐ സാക്ഷ്യപ്പെടുത്തിയ സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് ഓടും. ട്രിയോ യാരി ഇ- റിക്ഷയുടെ റേഞ്ച് 129 കിലോമീറ്ററാണ്.  

മഹീന്ദ്രയുടെ ട്രിയോയും ട്രിയോ യാരിയും ചാര്‍ജ് ചെയ്യുന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ ലളിതമാണ്. സാധാരണ 15 ആമ്പിയര്‍ സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു പോര്‍ട്ടബിള്‍ ചാര്‍ജറുമായാണ് വാഹനത്തില്‍ ഇറങ്ങുന്നത്. ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസ മാത്രമാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യത്തില്‍ പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ധനയുണ്ടാക്കുന്നു. 

യാത്രക്കാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ട്രിയോ ശ്രേണി ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ് റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ക്ലച്ച്-ലെസ്സും, ശബ്ദരഹിതവും, വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും, ഡ്രൈവര്‍ക്ക് തികച്ച ക്ഷീണരഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത സംരക്ഷണ ചെലവുകളില്ലാത്ത ലിഥിയം-അയോണ്‍ ബാറ്ററിയാണ് ട്രിയോ ശ്രേണിയിലുള്ള വൈദ്യുത മുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുത്.  മുഴുവന്‍ വാഹനത്തിനും മൂന്ന് വര്‍ഷമോ 80,000 കിലോമീറ്ററോ ആണ് വാറണ്ടി.

Follow Us:
Download App:
  • android
  • ios