മും​ബൈ: ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ ആണെങ്കില്‍പ്പോലും വ​ലി​യ കാ​റു​ക​ൾ വാ​ങ്ങാ​നാ​ണ്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ഷ്​​ട​മെ​ന്ന്​ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ്​ മ​ഹീ​ന്ദ്ര​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പ​വ​ൻ ഗോ​യ​ങ്ക. 

കാ​ൺ​പൂ​ർ ഐ.​ഐ.​ടി​യു​ടെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രാ​ൾ മാ​ത്ര​മാ​ണ്​ യാ​ത്ര ​ചെയ്യു​ന്ന​തെ​ങ്കി​ലും വ​ലി​യ കാ​റാ​ണ് പല ഇന്ത്യക്കാരും​ ഉ​പ​യോ​ഗി​ക്കു​ക. ടാ​റ്റ​യു​ടെ ചെ​റു​കാ​ർ നാ​നോ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടുന്നു.  624 സിസി എന്‍ജിനുമായി ഒരു ലക്ഷം രൂപയില്‍ വിപണിയിലെത്തിയ ടാറ്റ നാനോ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് പവന്‍ ഗോയങ്ക പറഞ്ഞു. ഒരു കാര്‍ സ്വന്തമാക്കുന്നത് ജീവിതശൈലീ ആവശ്യകതയായി കാണുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം നിരീക്ഷിച്ചു.

ശ​രാ​ശ​രി 70 കി​ലോ ഭാ​ര​മു​ള്ള ഒഇന്ത്യക്കാരന്‍ തനിയെ യാത്ര ചെയ്യുന്നതിന് 1,500 കി​ലോ ഭാ​ര​മു​ള്ള വാ​ഹ​നമാണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ഭ​വ​ങ്ങ​ൾ പാ​ഴാ​ക്കി​ക്ക​ള​യു​ന്ന​തി​ന്​ മി​ക​ച്ച ഉ​ദാ​ഹര​ണ​മാ​ണി​ത്. ഒരാള്‍ക്ക് സഞ്ചരിക്കുന്നതിന് കൂടുതല്‍ അനുയോജ്യവും സൗ​ക​ര്യ​പ്ര​ദവു​മാ​യ  ഗതാഗത സംവിധാനം ഉണ്ടാകണം. 

ഈ ​ഉ​ദ്ദേ​ശ്യം മു​ന്നി​ൽ​ക​ണ്ട്​ നി​ർ​മി​ക്കു​ന്ന പു​തി​യ വാ​ഹ​നം ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നിലവില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ ഏഴ് ശതമാനവും പിഎം 2.5 സൂക്ഷ്മ പൊടിപടലങ്ങളുടെ അഞ്ചിലൊന്നും വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്നതാണെന്നും ഇതിന്റെ ആഘാതം കുറയ്ക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവര സാങ്കേതികവിദ്യാ രംഗത്തെ മുന്‍തൂക്കം കാരണം കണക്റ്റഡ് കാര്‍ മേഖലയില്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പവന്‍ ഗോയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു.