Asianet News MalayalamAsianet News Malayalam

30000ത്തോളം പിക്കപ്പുകള്‍ തിരിച്ചു വിളിക്കാന്‍ മഹീന്ദ്ര

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  

Mahindra recall pick up trucks
Author
Mumbai, First Published Aug 12, 2021, 3:23 PM IST

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 30000ത്തോളം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  2020 ജനുവരി മുതല്‍ 2021 ഫെബ്രുവരി വരെ നിര്‍മിച്ച മഹീന്ദ്രയുടെ പിക്കപ്പ് ട്രക്കുകളാണ് തിരിച്ചുവിളിക്കുന്നത്.

ഫ്‌ളൂയിഡ് പൈപ്പ് റീപ്ലെയ്‌സ്‌മെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനങ്ങളിലെ ഫ്‌ളൂയിഡ് പൈപ്പുകള്‍ പരിശോധിക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

29872 വാഹനങ്ങളാണ് ഇപ്പോള്‍ ഇന്‍സ്‌പെക്ഷന്‍ റീപ്ലേസ്‌മെന്റ് നടത്താനുദ്ദേശിക്കുന്നത്. ഈ സമയത്ത് വാഹനങ്ങള്‍ വാങ്ങിയ, കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് സേവനം ലഭിക്കും. പിക്കപ്പ് ട്രക്കുടമകള്‍ക്ക് ബില്ലും മറ്റുമായി ഷോറൂമുകളിലെത്തി രജിസ്റ്റര്‍ ചെയ്താല്‍ സേവനം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios