Asianet News MalayalamAsianet News Malayalam

ഈ മഹീന്ദ്ര പ്ലാന്‍റില്‍ പിറന്ന വണ്ടികളുടെ എണ്ണം കാല്‍ക്കോടി!

സ്‌കോര്‍പിയോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെയാണ് 25 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. 

Mahindra rolls out 25th lakh vehicle from Nashik plant
Author
Nashik, First Published Feb 4, 2020, 4:09 PM IST

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നാസിക്കിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. പ്ലാന്‍റ് സ്ഥാപിതമായി നാല് പതിറ്റാണ്ട് തികയും മുമ്പാണ് ഈ നേട്ടം.

സ്‌കോര്‍പിയോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെയാണ് 25 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.  1981-ലാണ് മഹീന്ദ്രയുടെ നാസിക്കിലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2,10,000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള നാസിക്കിലെ ഈ പ്ലാന്റ് 147 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ച് കിടക്കുന്നത്. 

എഫ്‌ജെ മിനി ബസാണ് ഈ പ്ലാന്റില്‍ ആദ്യം നിര്‍മ്മിച്ചത്. ആദ്യ കാലങ്ങളില്‍ പ്രതിദിനം എട്ട് വാഹനങ്ങള്‍ നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിവസാന 700 വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. 

നാസിക്കിലെ പ്ലാന്റിലെ ഒരോ ജീവനക്കാരന്റെയും അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഇത് ഓട്ടോ മൊബൈല്‍ മേഖലയിലെ മഹീന്ദ്രയുടെ കുതിപ്പിന് വീണ്ടും കരുത്തു പകരുമെന്നും മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ മേധാവി വിജയ് കല്‍റാ വ്യക്തമാക്കി. 

സ്‌കോര്‍പിയോ, മരാസോ, എക്‌സ്‌യുവി 300, ബൊലേറൊ, ഇ-വെറിറ്റോ, ഥാര്‍, സ്‌പോര്‍പിയോ എസ്‌സി/ഡിസി തുടങ്ങിയ മോഡലുകളെല്ലാം ഈ പ്ലാന്റിലാണ് നിര്‍മിക്കുന്നത്.

മഹീന്ദ്ര ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ 34-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളും ഉള്‍പ്പെടും. 
 

Follow Us:
Download App:
  • android
  • ios