മദ്രാസ് ഐഐടിയുടെ ഇന്‍കുബേറ്റഡ് സ്ഥാപനമാണിത്. ഇരട്ടക്യാബുള്ള ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പറുകള്‍ രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സെല്‍ഫ് ഡ്രൈവ് ടൂറിസം വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷ എന്നും കമ്പനി പറയുന്നു.

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (Mahindra And Mahindra Ltd) ക്യാമ്പര്‍വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി (Campervan Factory) സഹകരണ കരാറില്‍ ഒപ്പുവച്ചു. രാജ്യത്ത് ബജറ്റ് ഫ്രണ്ട്ലി ലക്ഷ്വറി ക്യാമ്പറുകള്‍ ആരംഭിക്കുന്നതിനായിട്ടാണ് ഈ നീക്കം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മദ്രാസ് ഐഐടിയുടെ ഇന്‍കുബേറ്റഡ് സ്ഥാപനമാണിത്. ഇരട്ടക്യാബുള്ള ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് പ്ലാറ്റ്‍ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പറുകള്‍ രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സെല്‍ഫ് ഡ്രൈവ് ടൂറിസം വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷ എന്നും കമ്പനി പറയുന്നു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഒഇഎം ഇന്ത്യയില്‍ കാരവന്‍ നിര്‍മാണ വിഭാഗത്തിലേക്ക് കടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതനമായ ക്യാമ്പര്‍വാന്‍ ഡിസൈനുകളും മോഡലുകളും കരാറിന്‍റെ ഭാഗമായി മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കും. ഐഐടി മദ്രാസ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍റര്‍ (എഎംടിഡിസി), ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ക്ലീന്‍ വാട്ടര്‍ (ഐസിസിഡബ്ല്യു), സെന്‍റ് ഗോബെയ്ന്‍ റിസര്‍ച്ച് സെന്‍റര്‍ എന്നിവയുടെ സഹായത്തോടെ ഇവ വികസിപ്പിക്കും.

സ്‍മാര്‍ട്ട് വാട്ടര്‍ സൊല്യൂഷനുകള്‍, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഫിറ്റിങുകള്‍, എല്ലാ യാത്രക്കാര്‍ക്കും അനുയോജ്യമായ ഇന്‍റീരിയറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് മഹീന്ദ്ര ബൊലേറോ ഗോള്‍ഡ് ലക്ഷ്വറി ക്യാമ്പര്‍ ട്രക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. നാലുപേര്‍ക്ക് ഉറങ്ങാനും, ഭക്ഷണം കഴിക്കാനും സൗകര്യമുള്ളതായിരിക്കും ഓരോ ക്യാമ്പര്‍ ട്രക്കും. ബയോ ടോയ്ലറ്റും ഷവറും ഘടിപ്പിച്ച റെസ്റ്റ് റൂം, മിനി ഫ്രിഡ്ജും മൈക്രോവേവുമുള്ള സമ്പൂര്‍ണ അടുക്കള, എയര്‍ കണ്ടീഷണര്‍ (ഓപ്ഷണല്‍), ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും ക്യാമ്പര്‍ ട്രക്കുകളിലുണ്ടാവും.

പ്രവര്‍ത്തിക്കാനും ഡ്രൈവ് ചെയ്യാനും എളുപ്പമുള്ളതായിരിക്കും ഇത്. ഡ്രൈവിങ് വൈദഗ്ധ്യം ആവശ്യമില്ലാത്ത, സ്വകാര്യതയും സുരക്ഷയും നല്‍കുന്ന ട്രക്കുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനകരമാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം കാരവന്‍ ടൂറിസം നയങ്ങള്‍ പ്രഖ്യാപിക്കുകയും ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓപ്പണ്‍ റോഡ് യാത്രാപ്രേമികളുടെയും, സഞ്ചാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ഈ വിഭാഗത്തിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശനമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് ഹരീഷ് ലാല്‍ചന്ദാനി പറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായുള്ള സഹകരണം ഇന്ത്യന്‍ കാരവന്‍ വിപണിയിലെ ഒരു പ്രധാന ചുവടുവെയ്പാണെന്നും, ഇന്ത്യയിലെ കാരവന്‍ ടൂറിസം രംഗത്ത് ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും ക്യാമ്പര്‍വാന്‍ ഫാക്ടറി ഡയറക്ടര്‍ കെ.എം വന്ധന്‍ പറഞ്ഞു.

സിഎസ്‍സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (Mahindra And Mahindra) സിഎസ്‍സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി (CSC Grameen eStore) കൈകോര്‍ക്കുന്നു. ഈ കൂട്ടുപങ്കാളിത്തത്തിന്‍റെ ഭാഗമായി വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ ആയ സിഎസ്‍സിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സുഗമമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അടുത്തുള്ള സിഎസ്സി വിഎല്‍ഇ സ്റ്റോറുമായി ബന്ധപ്പെട്ടാല്‍ മഹീന്ദ്രയുടെ ബൊലേറോ, ബൊലേറോ നീയോ, സ്കോര്‍പിയോ, എക്സ്യുവി 300, മറാസോ, ബൊലേറോ പിക്അപ്, ബൊലേറോ മാക്സി ട്രക് തുടങ്ങിയ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. കൂടാതെ വിതരണം, ടെക്സ്റ്റ് ഡ്രൈവ് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.

ഇന്ത്യയിലെ ഗ്രാമളിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും സുഗപ്രദവുമായ രീതിയില്‍ മഹീന്ദ്രയുടെ സേവനം ലഭ്യമാക്കണം എന്നാണ് സിഎസ്‍സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നതിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്.

 ഈ പങ്കാളിത്തത്തിലൂടെ സിഎസ്സി ഗ്രാമീണിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി ഉള്‍പ്രദേശങ്ങളില്‍ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈന്‍ വഴിയുമുള്ള അന്വേഷണങ്ങള്‍ മെച്ചപ്പെടുത്താനുമാകും. ഗ്രാമീണ സംരംഭകര്‍ക്ക് വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ സിഎസിയുടെ നൂതനമായ ഡിജിറ്റല്‍ ടൂളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ കുറിച്ച് വിശദീകരിച്ച് നല്‍കാനും അവയിലൂടെ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള താല്‍പ്പര്യം അറിയാനും അത് അംഗീകൃത ഡീലര്‍മാരിലേക്ക് എത്തിക്കാനും സാധിക്കും.

Mahindra XUV300 : മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റിന് പുത്തന്‍ പെട്രോൾ എഞ്ചിനുകള്‍ ലഭിക്കും

പുതിയ XUV300 ഫേസ്‌ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra And Mahindra) ഔദ്യോഗികമായി പ്രഖ്യാപിച്ചു. XUV300 ഇലക്ട്രിക് 2023-ൽ എത്തും. 2019-ൽ ആദ്യമായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ് 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍, അതായത്, ഏകദേശം 2022 ഡിസംബർ-ജനുവരിയിൽ അവതരിപ്പിക്കും. കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയർ സഹിതം പുതിയ എഞ്ചിൻ ഓപ്ഷനും ഉള്‍പ്പെടെ പുതുക്കിയ മോഡൽ വരും എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 ഓട്ടോ എക്‌സ്‌പോയിൽ 1.2L, 1.5L, 2.0L പവർട്രെയിനുകൾ അടങ്ങുന്ന പെട്രോൾ എഞ്ചിനുകളുടെ പുതിയ എം സ്റ്റാലിയന്‍ സീരീസ് മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. 2.0L mStallion എഞ്ചിനാണ് നിലവിൽ പുതിയ ഥാര്‍, XUV700 എന്നിവയ്ക്ക് കരുത്ത് പകരുന്നത്. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ അരങ്ങേറ്റം കുറിക്കും. നേരത്തെ, 2020 ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര XUV300 സ്‌പോർട്‌സ് പതിപ്പ് 1.2L എം സ്റ്റാലിയന്‍ എഞ്ചിനുമായി പ്രദർശിപ്പിച്ചിരുന്നു. ഈ വേരിയന്റ് എസ്‌യുവിയുടെ റേസിയർ വേരിയന്റാണെന്ന് അവകാശപ്പെട്ടു, ഇത് ഇതിനകം ഒന്നിലധികം തവണ കണ്ടെത്തി.

പുതിയ 1.2L എം സ്റ്റാലിയന്‍ എഞ്ചിൻ ഡയറക്ട് ഇഞ്ചക്ഷനും സംയോജിത എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡുകളുള്ള സിലിണ്ടർ ഹെഡുകളും ഉൾക്കൊള്ളുന്നു. പുതിയ എഞ്ചിൻ പുതുക്കിയ BSVI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്, അത് 223-ൽ അവതരിപ്പിക്കും. പുതിയ എഞ്ചിന് 130bhp കരുത്തും 230Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും, ഇത് നിലവിലെ 1.2L എഞ്ചിനേക്കാൾ 20bhp ഉം 30Nm ഉം കൂടുതലാണ്. 110 ബിഎച്ച്‌പി, 1.2 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിനൊപ്പം താഴ്ന്ന വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും. മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് അതേ 1.5 എൽ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമായി തുടരും.

പുതുക്കിയ ഇന്റീരിയറുകളുമായാണ് മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. പുതിയ ഇന്റർഫേസ് ഫീച്ചർ ചെയ്തേക്കാവുന്ന ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഏറ്റവും വലിയ മാറ്റം. പുതിയ XUV700-ൽ ഞങ്ങൾ ഇതിനകം കണ്ടിട്ടുള്ള, അപ്‌ഡേറ്റ് ചെയ്‌ത Visteon-sourced AdrenoX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിന് ലഭിക്കും.

പുതിയ മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന് ബോൾഡർ ഡിസൈൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് XUV700, ന്യൂ-ജെൻ സ്‌കോർപിയോ എന്നിവയ്‌ക്കൊപ്പമായിരിക്കും. വലിയ വെർട്ടിക്കൽ ക്രോം സ്ലാറ്റുകൾ, പുതിയ അലോയ്കൾ, പുതുക്കിയ ടെയിൽ ലൈറ്റുകൾ, പുതിയ മഹീന്ദ്ര ബാഡ്ജ് സഹിതം ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയോടുകൂടിയ വലിയ, ബോൾഡർ ഗ്രില്ലും ഇതിനുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.