2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്
കൂടുതല്‍ സ്റ്റൈലും ആഡംബരവും നല്‍കി ഥാറിനെ ഒരു അഡാറ് ഥാറാക്കി വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഇതിനു മുന്നോടിയായി ഥാറിന്റെ പ്രാരംഭ മോഡലിന്‍റെ നിര്‍മ്മാണം മഹീന്ദ്ര അവസാനിപ്പിച്ചതായാണ് പുതിയ വാര്‍ത്തകള്‍. ഡയറക്റ്റ് ഇഞ്ചക്ഷന്‍ (DI) എഞ്ചിന്‍ പതിപ്പിന്‍റെ നിര്‍മ്മാണമാണ് നിര്‍ത്തിയത്. നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമെ മഹീന്ദ്ര ഥാര്‍ ലഭ്യമാവുകയുള്ളൂ. രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്നാണ് മോഡലിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2WD, 4WD എന്നിങ്ങനെ രണ്ടു പതിപ്പുകളിലായാണ് ഥാര്‍ DI ലഭ്യമായിരുന്നത്. 2.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ DIയുടെ ഹൃദയം. 62 bhp കരുത്തും 195 Nm torque ഉം ഈ എഞ്ചിന്‍ പരമാവധി ഉല്‍പ്പാദിപ്പിക്കും. നിലവില്‍ വില്‍പ്പനയിലുള്ള ഥാര്‍ CRDe വകഭേദത്തിലെ 2.5 ലിറ്റര്‍ എഞ്ചിന്‍ 103.5 bhp കരുത്തും 247 Nm torque ഉം സൃഷ്‍ടിക്കും.
നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാവുന്ന മഹീന്ദ്ര ഥാറിന് ദില്ലി എക്സ്ഷോറൂം കണക്കുകള്‍ പ്രകാരം 9.49 ലക്ഷം രൂപയാണ് വില. പ്രാരംഭ മോഡലിന് 6.72 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 7.24 ലക്ഷം രൂപയുമായിരുന്നു വില.
ഥാറിന്റെ സ്‌പെഷല്‍ എഡിഷന്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്ളറിനെ ഓര്‍മ്മപ്പെടുത്തുന്ന വാഹനമാണ് പുതുതായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ദൃശ്യങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നു.
2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്.
