കുത്തൊഴുക്കുള്ളൊരു പുഴ കടക്കാന്‍ ശ്രമിക്കുന്ന മഹീന്ദ്ര ഥാര്‍ ജീപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏത് പുഴയാണിതെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ വര്‍ഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്‍ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴവെള്ളത്തില്‍ വാഹനത്തിന് നിയന്ത്രണം നഷ്‍ടപ്പെടുന്നപ്പെടുന്നുണ്ടെങ്കിലും സാഹസികമായി മുന്നേറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ടയര്‍ മുഴുവന്‍ മുങ്ങിയ നിലയിലായിരുന്നു വാഹനം.  ഒരുഘട്ടത്തില്‍ വാഹനം ഒഴുകിപ്പോവുമെന്ന് വരെ തോന്നിച്ചെങ്കിലും അനായാസകരമായി വാഹനം ഒഴുക്കിനെ മറികടക്കുന്നതും വീഡിയോയില്‍ കാണാം.

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്. ഇപ്പോള്‍ വാഹനത്തിന്‍റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.