ഷോറൂമുകളില്‍ ജനം ഇടിച്ചുകയറുന്നു; ഥാറിന് വില കൂട്ടാനൊരുങ്ങി മഹീന്ദ്ര!
ഥാർ എസ്യുവിയുടെ വില പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര എന്ന് സൂചന
ഥാർ എസ്യുവിയുടെ വില പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്രയെന്ന് റിപ്പോര്‍ട്ട്. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസം മുമ്പ് മഹീന്ദ്ര ഥാർ എസ്യുവി അവതരിപ്പിച്ചപ്പോഴുള്ള ആമുഖ വില ഇന്നലെ രാത്രിയോടെ അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഥർ എസ്യുവിയുടെ പുതിയ വിലകള്‍ മഹീന്ദ്ര ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.
2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍. വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ നേടിയിരുന്നു. വാഹനത്തിന്റെ എല്ലാ വേരിയന്റുകളും 2021 മെയ് വരെ വിറ്റുപോയിരുന്നു.
വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം 2000 യൂണിറ്റാണ്. ബുക്കിങ്ങ് ഉയര്‍ന്നതോടെ ജനുവരി മാസം മുതല്‍ ഉത്പാദന ശേഷി 3000 ആയി ഉയര്‍ത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചിരുന്നു. നിലവില്‍ ഏഴ് മാസം വരെയാണ് ഈ വാഹനത്തിനായുള്ള കാത്തിരിപ്പ് സമയം. എല്‍.എക്സ്, എ.എക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ പതിപ്പുകളിലാണ് ഥാര്‍ വിപണിയില്‍ എത്തുന്നത്.
നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്ജിന് ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മുഖ്യ സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.
മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട് ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർമാക്-ഓറിയന്റഡ് വേരിയന്റാണ്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്സ്ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റോൾഓവർ ലഘൂകരണത്തോടുകൂടിയ ഇഎസ്പി, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ബിൽറ്റ്-ഇൻ റോൾ കേജ്, ത്രീ-പോയിന്റ്, സീറ്റ് ബെൽറ്റുകൾ, പിൻ സീറ്റുകളിൽ ഐസോഫിക്സ് സീറ്റ് മൌണ്ട് തുടങ്ങിയവ വാഹനത്തിലെ സുരക്ഷാ സവിശേഷതകളാണ്.
ആഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ എൻസിഎപി നടത്തിയ സുരക്ഷാ പരിശോധനയിൽ അടുത്തിടെ നാല് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ഥാർ സുരക്ഷ ഉറപ്പാക്കിയിരുന്നു. ഗ്ലോബൽ എൻസിഎപിയുടെ 'സേഫ് കാർസ് ഫോർ ഇന്ത്യ' ക്രാഷ് ടെസ്റ്റുകളിൽ മഹീന്ദ്ര ഥാര്‍ 2020 മുതിർന്നവർക്കും കുട്ടികൾക്കുമായി ഫോർ സ്റ്റാർ റേറ്റിംഗുകൾ നേടി. 2020 ഥാർ സ്റ്റാൻഡേർഡായി ഇരട്ട ഫ്രന്റൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു.