Asianet News MalayalamAsianet News Malayalam

5,000 യൂണിറ്റ് ട്രിയോകള്‍ ഇതുവരെ വിറ്റെന്ന് മഹീന്ദ്ര ഇലക്ട്രിക്

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ ട്രിയൊയുടെ ഇതുവരെയുള്ള മൊത്തം വില്‍പ്പന 5,000 യൂണിറ്റ് പിന്നിട്ടെന്ന് കമ്പനി

Mahindra Treo electric three wheeler range clocks 5000 unit sales
Author
Mumbai, First Published Oct 12, 2020, 11:16 AM IST

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ ട്രിയൊയുടെ ഇതുവരെയുള്ള മൊത്തം വില്‍പ്പന 5,000 യൂണിറ്റ് പിന്നിട്ടെന്ന് കമ്പനി. മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയാണ് വാഹനം പുറത്തിറക്കുന്നത്.

ഇന്ത്യയില്‍ ലിതിയം അയോണ്‍ ബാറ്ററിയില്‍ നിന്ന് ഊര്‍ജം കണ്ടെത്തുന്ന വൈദ്യുത ത്രിചക്രവാഹന വില്‍പ്പനയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മോഡലാണു ‘ട്രിയൊ’ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2018 നവംബറില്‍ വിപണിയിലെത്തിയ ‘ട്രിയൊ’യ്ക്ക് ഒറ്റ ചാര്‍ജില്‍ 265 കിലോമീറ്റര്‍ ഓടാനാവുമെന്നാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ വാഗ്ദാനം. പോരെങ്കില്‍ പ്രത്യേക സോക്കറ്റില്ലാതെ തന്നെ ‘ട്രിയൊ’യുടെ ബാറ്ററി ചാര്‍ജ് ചെയ്യാനുമാവും.

നിലവില്‍ രാജ്യത്തെ നാനൂറോളം ജില്ലകളില്‍ ‘ട്രിയൊ’ വില്‍പ്പനയ്ക്കുണ്ട്. ഇതുവരെ വിറ്റ 5,000 ട്രിയൊ ചേര്‍ന്ന് മൂന്നുര കിലോമീറ്ററോളം കിലോമീറ്റര്‍ ഓടിയ വകയില്‍ ആകെ 1,925 മെട്രിക് ടണ്ണോളം കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണം ഒഴിവാക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇത്രയും കാര്‍ബണ്‍ ഡയോക്‌സൈഡ് മാലിന്യം ആഗിരണം ചെയ്യാന്‍ 87,500 മരങ്ങള്‍ നടേണ്ടി വരുമായിരുന്നെന്നാണു കണക്കെന്നും അദ്ദേഹം അറിയിച്ചു. താരതമ്യേന പ്രവര്‍ത്തന ചെലവ് കുറവായതിനാല്‍ ‘ട്രിയൊ’ ഉടമസ്ഥര്‍ക്ക് പ്രതിവര്‍ഷം 45,000 രൂപയോളം ലാഭിക്കാനാവുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

യാത്രക്കാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ട്രിയോ ശ്രേണി ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ് റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ക്ലച്ച്-ലെസ്സും, ശബ്ദരഹിതവും, വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും, ഡ്രൈവര്‍ക്ക് തികച്ച ക്ഷീണരഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത സംരക്ഷണ ചെലവുകളില്ലാത്ത ലിഥിയം-അയോണ്‍ ബാറ്ററിയാണ് ട്രിയോ ശ്രേണിയിലുള്ള വൈദ്യുത മുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുത്.  മുഴുവന്‍ വാഹനത്തിനും മൂന്ന് വര്‍ഷമോ 80,000 കിലോമീറ്ററോ ആണ് വാറണ്ടി.

മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോയാണിത്.  2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും 2018 ദില്ലി ഓട്ടോ എക്സ്പോയിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് അതേവര്‍ഷം നവംബറില്‍ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.  റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.  

നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. രണ്ട് മോഡലുകളിലും 48v ലിഥിയം അയണ്‍ ബാറ്ററിയാണുള്ളത്.  ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോള്‍ ട്രിയോ യാരി 2KW പവറും 17.5 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 

മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ മതി. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും. ട്രിയോ ഡ്രൈവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ ഇരു മോഡലുകളും ലഭ്യമാകും. ക്ലച്ചില്ലാത്ത, അധിക ശബ്ദവും വൈബ്രേഷനുമില്ലാതെ മികച്ച ഡ്രൈവിങ് സുഖവും ട്രിയോയില്‍ ലഭിക്കും.

Follow Us:
Download App:
  • android
  • ios