കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ അതിക്രമം നടത്തിയതായി പരാതി. ലീഗ്-സിപിഎം സംഘർഷത്തിലെ പ്രതിയായ സിദ്ദീഖിന്റെ വീട്ടിൽ പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് പരിശോധന പൂർത്തിയാക്കാതെ മടങ്ങി.

കോഴിക്കോട്: തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പൊലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മേഖലയിൽ ലീഗ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതി ചേർക്കപ്പെട്ട ആളാണ് സിദ്ദീഖ്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പൊലീസ് പരിശോധന പൂർത്തിയാക്കിയില്ല. പരിശോധന പാതിവഴിക്ക് നിർത്തി പൊലീസ് സംഘം തിരികെ പോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred