Asianet News MalayalamAsianet News Malayalam

പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക്കുമായി പുത്തന്‍ ഥാര്‍


കൂടുതല്‍ സ്റ്റൈലും ആഡംബരവും നല്‍കി ഥാറിനെ ഒരു അഡാറ് ഥാറാക്കി വീണ്ടും അവതരിപ്പിക്കാന്‍ മഹീന്ദ്ര

Mahindra Will Offer 2020 Thar With Petrol Engine And Automatic Transmission
Author
Mumbai, First Published Nov 10, 2019, 3:48 PM IST

കൂടുതല്‍ സ്റ്റൈലും ആഡംബരവും നല്‍കി ഥാറിനെ ഒരു അഡാറ് ഥാറാക്കി വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.  ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്ളറിനെ ഓര്‍മ്മപ്പെടുത്തുന്ന വാഹനമാണ് പുതുതായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പെട്രോള്‍ എന്‍ജിനിലും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും പുതിയ ഥാര്‍ എത്തുമെന്നാണ് സൂചന. മഹീന്ദ്ര എക്‌സ്‌യുവി 500ലെ 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാവും ഈ വാഹനത്തിന്‍റെ ഹൃദയം. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടില്ല.

ബിഎസ്-6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും വാഹനം എത്തിയേക്കും. മുമ്പുണ്ടായിരുന്ന 2.5 ലിറ്റര്‍ സിആര്‍ഡിഇ എന്‍ജിന് പകരമാണ് പുതിയ 2.2 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഡീസല്‍ എന്‍ജിന്‍റെ ട്രാന്‍സ്‍മിഷന്‍. ഈ എഞ്ചിന്‍ 140 bhp -യോളം കരുത്തുല്‍പ്പാദിപ്പിക്കും. 

പഴയ ഥാറില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങളുണ്ട് പുതിയ മോഡലിന്. മുന്‍ഭാഗത്ത് തന്നെ ഥാറിന്റെ കരുത്ത് പ്രകടമാണ്. ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ എന്നിവ ജീപ്പിനെ ഓര്‍മപ്പെടുത്തും. 

മുന്‍ മോഡലില്‍ നിന്ന് മാറി ബ്ലാക്ക് ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുങ്ങുന്നത്. ടോപ്പ് എന്‍ഡില്‍ വലിയ ടച്ച് സ്‌ക്രീന്‍ സിസ്റ്റവും അടിസ്ഥാന മോഡലില്‍ ടു ഡിന്‍ മ്യൂസിക് സിസ്റ്റവും നല്‍കിയിട്ടുണ്ട്. പുതിയ ബമ്പര്‍ ജീപ്പ് റാങ്ക്ളറുമായി ഥാറിനെ കൂടുതല്‍ സാമ്യപ്പെടുത്തും.

നിലവില്‍ സ്‌കോര്‍പിയോ, TUV300 മോഡലുകളിലുള്ള പുത്തന്‍ Gen3 അടിത്തറ തന്നെയാണ് ഥാറിന് അടിസ്ഥാനം. എന്നാല്‍ ഥാര്‍ ഓഫ് റോഡില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ട് Gen3 അടിത്തറയില്‍ ആവശ്യമായ ഭേദഗതികള്‍ കമ്പനി വരുത്തിയേക്കും. 

ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും പുത്തന്‍ ഥാറിന്‍റെ നിര്‍മാണം. ബോഡിയുടെ ദൃഢത കൂട്ടി ക്രാഷ് ടെസ്റ്റ് കടമ്പ മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.  

ക്രോമിയം ആവരണം നല്‍കിയിട്ടുള്ള റൗണ്ട് എസി വെന്റുകള്‍, രണ്ട് അനലോഗ് മിറ്ററും ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുള്ള മീറ്റര്‍ കണ്‍സോള്‍, ടിയുവി 300-ല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കൂടുതല്‍ സ്റ്റോറേജ് സ്‌പേസ് എന്നിവയും പുത്തന്‍ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.

വാഹനത്തിന് സുരക്ഷ കൂട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 2020-ന്റെ തുടക്കത്തില്‍ തന്നെ വാഹനം നിരത്തിലെത്തിയേക്കും. 

Follow Us:
Download App:
  • android
  • ios