Asianet News MalayalamAsianet News Malayalam

ഒരുലക്ഷം വെട്ടിക്കുറച്ചു, വമ്പന്‍ വിലക്കിഴിവില്‍ XUV300 വീട്ടിലെത്തും!

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ വില കമ്പനി വെട്ടിക്കുറച്ചു. 

Mahindra XUV 300 Prices Reduced By Up To Rs 1 Lakh
Author
Mumbai, First Published Aug 11, 2020, 5:03 PM IST

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ വില കമ്പനി വെട്ടിക്കുറച്ചു. XUV300 വിലയില്‍ വമ്പന്‍ വിലക്കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്. വകഭേദങ്ങളെ ആശ്രയിച്ച് ഒരു ലക്ഷം രൂപയുടെ വരെ ആനുകൂല്യമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

പെട്രോള്‍ പ്രാരംഭ പതിപ്പായ W4 മോഡലിന് 35,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഈ പതിപ്പ് 7.95 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയില്‍ സ്വന്തമാക്കാം. നേരത്തെ ഈ പതിപ്പിന് 8 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. പെട്രോള്‍ W6 പതിപ്പിന് 17,000 രൂപയും കുറച്ചു. ഇതോടെ 8.98 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാം. 10.60 ലക്ഷം രൂപയ്ക്ക് എത്തിയിരുന്ന W8 പതിപ്പ് 9.90 രൂപയ്ക്കും സ്വന്തമാക്കാം.

W8 ഓപ്ഷണല്‍ പെട്രോള്‍ പതിപ്പിന് 87,129 രൂപ കുറച്ച് 10.97 ലക്ഷം രൂപയാക്കി. എല്ലാ പെട്രോള്‍ വകഭേദങ്ങളുടെയും വില കുറയ്ക്കുന്നതിനു പുറമേ രണ്ട് ഡീസല്‍ വകഭേദങ്ങളുടെ വില മഹീന്ദ്ര വര്‍ദ്ധിപ്പിച്ചു. എന്‍ട്രി ലെവല്‍ W4 -ന് ഒരു ചെറിയ വര്‍ധനയുണ്ടായി. 1,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഈ പതിപ്പിന് 8.70 രൂപയായി എക്‌സ്‌ഷോറൂം വില. W6 ഡീസല്‍ വകഭേദത്തിന്റെ വില 20,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഈ പതിപ്പിന് 9.70 ലക്ഷം രൂപയായി എക്‌സ്‌ഷോറൂം വില. 

ഡീസല്‍ W8, W8 ഓപ്ഷണല്‍ മോഡലുകളുടെ വിലയും നിര്‍മ്മാതാക്കള്‍ കുറച്ചു.

 W8 പതിപ്പില്‍ 20,000 രൂപയും W8 ഓപ്ഷണല്‍ പതിപ്പിന് 39,000 രൂപയുമാണ് കുറച്ചത്. ഈ മോഡലിന്റെ സ്‌പോര്‍ട്‌സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവതരണം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാകുകയുള്ളുവെന്നാണ് സൂചന. 

2019 ഫെബ്രുവരി 14നാണ് മഹീന്ദ്ര XUV300 -യെ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. 

എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. ശ്രേണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.   ശ്രേണിയില്‍ മത്സരം കടുക്കുന്നത് കണക്കിലെടുത്താണ് വില കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് മാര്‍ച്ചിലാണ് വിപണിയില്‍ എത്തുന്നത്. 

നിലവിലുള്ള വാഹനത്തിലെ  അതെ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത് . എന്നാൽ ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തി എന്ന് മാത്രം. 110bhp കരുത്തും 200Nm ടോർക്കും ഈ എഞ്ചിൻ ഉല്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ ആണ് ഗിയർ ബോക്സ് . 

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടെയാണ് എക്സ് യു വി 300. നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി നിലനിർത്തിയിട്ടുണ്ട്. 

അടുത്തിടെ നടന്ന  ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു.  യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300.  

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios