ബിഎസ്6 എഞ്ചിനുമായി മഹീന്ദ്ര XUV 300
കമ്പനിയുടെ ആദ്യ ബിഎസ് 6 മോഡലാണിത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സബ് കോംപാക്ട് എസ് യുവിയായ XUV 300 നെ ബിഎസ് 6 പെട്രോള്‍ എന്‍ജിനോടെ വിപണിയില്‍ അവതരിപ്പിച്ചു.
നിലവിലെ ബിഎസ് 4 മോഡലുകളേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതല്‍ ആണ് ഈ പുതിയ മോഡലിന്. 8.30 ലക്ഷം മുതല്‍ 11.84 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
കമ്പനിയുടെ ആദ്യ ബിഎസ് 6 മോഡലാണിത്. തങ്ങളുടെ ആദ്യ ബിഎസ് 6 വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന് വധേര പറഞ്ഞു.
ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് തുടര്‍ന്നും 110 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. എന്നാല്‍ ടോര്‍ക്ക് കൂട്ടി. ബിഎസ് 4 എന്ജിന് പുറപ്പെടുവിച്ചിരുന്നത് 200 എന്‍എമ്മില്‍ നിന്നും ഇപ്പോള്‍ 190 ന്യൂട്ടണ്‍ മീറ്ററാക്കിയാണ് കൂട്ടിയത്.
2019 ഫെബ്രുവരി 14നാണ് വാഹനം നിരത്തിലെത്തിയത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്സ് യുവി 300 ആയി അവതരിപ്പിച്ചത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്ക് ബ്രേക്ക് എന്നിവയുണ്ട്.
എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് XUV300 വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടായിരുന്നു പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.
എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണുള്ളത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതും എക്സ് യു വി 300 ന് പകിട്ടേകുന്നു. എക്സ്യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ട്.
മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കും. 2016 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ 12 സെക്കന്‍ഡ് മതി XUV300ന്. 100ല്‍ നിന്നും പൂജ്യത്തിലെത്താന്‍ അഞ്ച് സെക്കന്‍ഡും.
റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്റെ മുഖ്യ എതിരാളികള്‍.