Asianet News MalayalamAsianet News Malayalam

മഹീന്ദ്ര XUV300 ഇനി ഓട്ടോമാറ്റിക്ക് ഗിയറിലും

ഇപ്പോള്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനു വേണ്ടി ഒരു ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Mahindra XUV300 Will Launch In AMT
Author
Mumbai, First Published Jan 7, 2021, 12:20 PM IST

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300 വിപണിയിലെത്തി അധികം വൈകാതെ തന്നെ ജനപ്രിയമായി മാറിയ വാഹനമാണ്. ഇപ്പോള്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനു വേണ്ടി ഒരു ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗിയര്‍ബോക്സ് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

സബ് കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ തങ്ങളുടെ ഓഫറുകള്‍ക്കൊപ്പം കൂടുതല്‍ കൂടുതല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എതിരാളികള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, മഹീന്ദ്രയും പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ ഓയില്‍ ബര്‍ണറും 117 bhp കരുത്ത് ഇതിനുണ്ട്. രണ്ട് എഞ്ചിനുകള്‍ക്കും ഇതുവരെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം ഓയില്‍ ബര്‍ണറിന് 6 സ്പീഡ് ഓട്ടോയും നിലവില്‍ ലഭിക്കുന്നുണ്ട്.

2019 ഫെബ്രുവരി 14നാണ് മഹീന്ദ്ര XUV300 -യെ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. 

എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. ശ്രേണിയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.   ശ്രേണിയില്‍ മത്സരം കടുക്കുന്നത് കണക്കിലെടുത്താണ് വില കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് 2020മാര്‍ച്ചിലാണ് വിപണിയില്‍ എത്തിയത്.  നിലവിലുള്ള വാഹനത്തിലെ  അതെ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തി എന്ന് മാത്രം. 110bhp കരുത്തും 200Nm ടോർക്കും ഈ എഞ്ചിൻ ഉല്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ ആണ് ഗിയർ ബോക്സ് . 

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടെയാണ് എക്സ് യു വി 300. നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി നിലനിർത്തിയിട്ടുണ്ട്.  അടുത്തിടെ നടന്ന  ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു.  യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300.  

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍.
 

Follow Us:
Download App:
  • android
  • ios