userpic
user icon
0 Min read

ഈ അടിപൊളി എസ്‌യുവി ഒറ്റയടിക്ക് വില കുറച്ചു, ഇപ്പോൾ വില എട്ടുലക്ഷത്തിൽ താഴെ

Mahindra XUV3XO get best offer in 2025 April

Synopsis

മഹീന്ദ്ര XUV 3XO മോഡലുകൾക്ക് 2025 ഏപ്രിലിൽ 70,000 രൂപ വരെ കിഴിവ്! 2024-ൽ നിർമ്മിച്ച വാഹനങ്ങൾ വാങ്ങുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025 ഏപ്രിലിൽ വിവിധ മോഡലുകൾക്ക് ബമ്പർ കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. ഈ കാലയളവിൽ 2024 ൽ നിർമ്മിച്ച മഹീന്ദ്ര XUV 3XO വാങ്ങുന്ന ഉപഭോക്താക്കൾക്ക് 70,000 രൂപ വരെ ലാഭിക്കാം. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. മഹീന്ദ്ര XUV 3XO യുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

മഹീന്ദ്ര XUV 3XO ഇന്ത്യൻ വിപണിയിൽ ആകെ ഒമ്പത് വേരിയന്റുകളിൽ ലഭ്യമാണ്. മഹീന്ദ്ര XUV 3X0 -ൽ ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ പവർട്രെയിനുകൾ തിരഞ്ഞെടുക്കാം. മഹീന്ദ്ര XUV 3X0 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 15.56 ലക്ഷം രൂപ വരെയാണ്.

ഫീച്ചറുകളുടെ  കാര്യത്തിൽ, മഹീന്ദ്ര XUV 3X0-ൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും. ഇതിനുപുറമെ, കാറിന്റെ ഇന്റീരിയറിൽ നിരവധി ആധുനിക സവിശേഷതകളും നൽകിയിട്ടുണ്ട്.

സുരക്ഷയെക്കുറിച്ച് പറയുകയാണെങ്കിൽ, മഹീന്ദ്ര XUV 3X0-ൽ, ഉപഭോക്താക്കൾക്ക് 6-എയർബാഗുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. ഇതിനുപുറമെ, ലെവൽ-2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഫ്രണ്ട് റഡാർ സെൻസർ എന്നിവയും കാറിലുണ്ട്.

പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, കാറിന് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിനുമുണ്ട്. ഇതിനുപുറമെ, 1.2 ലിറ്റർ ഡീസൽ എഞ്ചിനും കാറിലുണ്ട്, ഇത് പരമാവധി 115 bhp കരുത്തും 300 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. കാറിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. 

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

Download App

Latest Videos